Tuesday, August 5
BREAKING NEWS


Tag: kerala

25കോടി നേടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; ഓണം ബമ്ബര്‍ അടിച്ചത് നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് Lottery
Business

25കോടി നേടിയ ഭാഗ്യവാന്മാരെ കണ്ടെത്തി; ഓണം ബമ്ബര്‍ അടിച്ചത് നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിന് Lottery

Lottery ഈ വര്‍ഷത്തെ ഓണം ബമ്ബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്ക്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികളായ നാലുപേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം. ഇവര്‍ വാളയാറില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. നാല് പേരും ചേര്‍ന്ന് സംസ്ഥാന ലോട്ടറി ഓഫീസില്‍ ഇന്ന് ഉച്ചയ്ക്ക് ലോട്ടറി എത്തിച്ചു. https://www.youtube.com/watch?v=01nE6ShTncU കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസി പാലക്കാട് വാളയാറിലെ ഗുരുസ്വാമിയുടെ കടയിലൂടെ വിറ്റതാണ് ഈ ടിക്കറ്റ്. ഷീജ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ...
കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain
Kerala News, News

കോട്ടയത്തിൻറെ കിഴക്കൻ മേഖലയില്‍ കനത്ത മഴ; വെള്ളാനിയില്‍ ഉരുള്‍പൊട്ടല്‍, വാഗമണില്‍ മണ്ണിടിച്ചില്‍ Rain

Rain കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്നു വാഗമണ്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. റോഡില്‍ കല്ലും മണ്ണും നിറഞ്ഞു. ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു കലക്ടര്‍ ഉത്തരവിട്ടു. തീക്കോയി പഞ്ചായത്തിലെ ഇഞ്ചപ്പാറ, ആനി പ്ലാവ് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. തീക്കോയി, തലനാട്, അടുക്കം ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ശക്തമായ മഴയില്‍ മീനച്ചിലാറിന്റെ കൈവഴികള്‍ കരകവിഞ്ഞു. ഒറ്റയീട്ടിക്കു സമീപം കാര്‍ ഒഴുക്കില്‍പ്പെട്ടു. Also Read: https://www.bharathasabdham.com/infrastructure-development-of-schools-3800-crore-has-been-spent-in-7-years-said-the-minister/ മഴയെ തുടര്‍ന്നു വെള്ളികുളം സ്കൂളില്‍ ക്യാമ്ബ് തുറന്നിട്ടുണ്ട്. ജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള സജീകരണങ്ങള്‍ തുടരുന്നു. ഈരാറ്റുപേട...
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം; 7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി മന്ത്രി School
Kerala News, News

സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം; 7 വർഷം കൊണ്ട് 3,800 കോടി ചെലവഴിച്ചതായി മന്ത്രി School

School സംസ്ഥാനത്തെ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വർഷത്തിനിടെ 3,800 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം തുടരും. എന്തൊക്കെ തടസങ്ങളുണ്ടായാലും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മന്ത്രി. ഒരുകോടി രൂപ ചെലവിട്ട് കുന്നപ്പുഴ ഗവണ്‍മെന്റ് എല്‍.പി.എസില്‍ നിര്‍മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് വര്‍ഷത്തിനുള്ളില്‍ നേമം മണ്ഡലത്തിലെ എല്ലാ സ്കൂളുകള്‍ക്കും പുതിയ കെട്ടിടങ്ങള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും സാര്‍വത്രികവും സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കുന്ന ദീര്‍ഘവും സമ്പന്നവുമായ ചരിത്രമാണ് കേരള സ്കൂള്‍ വിദ്യാഭ്യാസ മേഖലക്കുള്ളത്....
മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് Tiger
Kerala News, News

മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് Tiger

Tiger മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു. Also Read: https://www.bharathasabdham.com/a-boost-to-the-make-in-india-initiative-the-second-aircraft-carrier-may-also-be-built-in-kochi/ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു. ഇതോടൊപ്പം തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണ...
പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി  Vande Bharat
Kerala News, Latest news

പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. Also Read: https://www.bharathasabdham.com/big-it-company-to-soho-kottarakkara/ ഞായറാഴ്‌ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി...
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ Fever
Kerala News

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ Fever

Fever സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്.ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്.ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. Also Read: https://www.bharathasabdham.com/unidentified-body-rotting-second-incident-in-days-in-perumbavoor/ അതേസമയം, നിപ പ്രതിരോ...
അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ രണ്ടാം സംഭവം Perumbavoor
Kerala News, News

അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ രണ്ടാം സംഭവം Perumbavoor

Perumbavoor എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Also Read: https://www.bharathasabdham.com/statement-untrue-yoga-khemsa-sabha-against-minister-k-radhakrishnan/ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ...
‘പ്രസ്താവന വസ്തുതാവിരുദ്ധം’; മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ k Radhakrishnan 
Kerala News

‘പ്രസ്താവന വസ്തുതാവിരുദ്ധം’; മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ k Radhakrishnan 

k Radhakrishnan മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. Also Read: https://www.bharathasabdham.com/job-loss-insurance-in-uae-ministry-with-fine-warning/ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേ...
നിപ ഭീതിയൊഴിയുന്നു; 61 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് Nipah
Kerala News

നിപ ഭീതിയൊഴിയുന്നു; 61 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് Nipah

Nipah സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. ഇന്ന് വന്ന 61 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഉണ്ടായിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലവും നെഗറ്റീവ് ആയി. Also Read: https://www.bharathasabdham.com/25-crores-for-ticket-te230662-1st-prize-for-ticket-sold-by-kozhikode-agenc/ വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല്‍ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്. നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്നുളള വവ്വാലുകളുടെ സ്രവമാണ...
TE230662 എന്ന ടിക്കറ്റിന് 25 കോടി: കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം Lottery
Kerala News, Latest news

TE230662 എന്ന ടിക്കറ്റിന് 25 കോടി: കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം Lottery

Lottery കോഴിക്കോട് ബാവ ഏജൻസിയിൽ നിന്നും പാലക്കാട്ട് വാളയാറിൽ കൊണ്ടുപോയി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. Also Read: https://www.bharathasabdham.com/this-years-onam-bumper-lottery-draw-first-prize-for-te-230662-ticket-rs-25-crore-first-prize/ വിജയി പാലക്കാട്ടുകാരൻ എന്ന് സൂചന. ടിക്കറ്റ് വിറ്റത് വാളയാറിൽ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക ...
error: Content is protected !!