Monday, August 4
BREAKING NEWS


Tag: kerala

പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis
Kerala News, News

പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis

Cannabis കുമാരനല്ലൂരിൽ നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം. 13 പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. പൊലീസ് സംഘത്തെ കണ്ട റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പതിവായി ആളുകൾ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഡോഗ് ട്രെയ്നർ ആയാണ് റോബിൻ അറിയപ്പെടുന്നതെന്ന് കോട്ടയം എസ്പി പി കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. Also Read: https://www.bharathasabdham.com/solar-conspiracy-case-ganesh-kumar-hit-back-appear-in-court-in-person/ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത...
ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma
Kerala News, Latest news, News

ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma

Greeshma ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്.
സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar
Kerala News, Latest news, News, Politics

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar

Ganesh Kumar മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. https://www.youtube.com/watch?v=otIbCK_bU1k ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ...
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED
Kerala News, News

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED

ED ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. Also Read: https://www.bharathasabdham.com/harassment-complaint-look-out-circular-against-mallu-traveller/ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും ...
രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards
Health, Kerala News, News

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards

Awards കേന്ദ്രം സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായി കേരളം. കേന്ദ്രസർക്കാരിന്റെ 2023ലെ ‘ആരോഗ്യ മന്ഥൻ’ പുരസ്‌കാരം സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) സ്വന്തമാക്കി. തുടർച്ചയായ മൂന്നാംതവണയാണ് കേരളത്തിന്റെ നേട്ടം. ഉയർന്ന പദ്ധതി വിനിയോഗത്തിനു പുറമെ കാഴ്ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് "മികവുറ്റ പ്രവർത്തനങ്ങൾ' എന്ന വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു. എബിപിഎംജെഎവൈയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്‌ ദേശീയ ആരോഗ്യ അതോറിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിവഴി സംസ്ഥാന സർക്കാർ നൽകിയത്‌. https://www.youtube.com/watch?v=JYTUsIIpq3c&t=9s 2021--–-22ല്‍ 1400 കോടിയുടെയും 2022-–-23ൽ 1630 കോടി രൂപയുടെയ...
അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain
Kerala News, News

അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain

Rain കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 27,28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദമേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. Also Read: https://www.bharathasabdham.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. സെപ്റ്റംബര്‍ ഇരുപത്തിയൊന്‍പതോ...
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു Vizhinjam Port
Kerala News, Latest news, News

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു Vizhinjam Port

Vizhinjam Port ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, മുംബൈയിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന. ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. https://www.youtube.com/watch?v=JYTUsIIpq3c പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുൻനിശ്ചയിച്ചത് പോലെ കപ്പൽ നിലവിൽ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റൻ ക്രെയ്നുകൾ അവിടെയിറക്കാൻ നാല് ദിവസമെടുത്തേക്കും. പത്താം തീയതിക്ക് മുമ്പായി കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് നിലവിലെ കണക്കു...
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗിയുടെ അടിയിൽ തീ; പരിഭ്രാന്തി Train
Kerala News, News

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗിയുടെ അടിയിൽ തീ; പരിഭ്രാന്തി Train

Train ഓടിക്കൊണ്ടിരുന്ന സമയം ട്രെയിൻ ബോഗിയുടെ അടിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. എറണാകുളം നിസാമുദീൻ എക്സ്പ്രസ് പാലക്കാട് പറളി ഭാഗത്ത് എത്തിയപ്പോഴാണ് രണ്ട് ബോഗിയുടെ  അടിയിലായി തീപിടിത്തമുണ്ടായത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം അരമണിക്കൂറിനുള്ളിൽ റെയിൽവേ ഉദ്യോഗസ്ഥർ തീ കെടുത്തി. ഒലവക്കോടെത്തിച്ച് വിശദമായി പരിശോധിച്ച ശേഷം ഒരു മണിക്കൂറിലധികം വൈകിയാണ് ട്രെയിൻ നിസാമുദീനിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. Also Read: https://www.bharathasabdham.com/mohanlal-and-dhoni-in-one-frame-viral-image/ ബോഗികളുടെ അടിയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക കണ്ടതിന് പിന്നാലെ തീ ആളുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും ട്രെയിൻ പാലക്കാട് പറളിയോട് അടുത്തെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീ ക...
മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive
Kerala News, News

മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive

Marine Drive കൊച്ചി മറൈന്‍ഡ്രൈവ് വോക്‌വേ രാത്രിയില്‍ അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍. സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, വ്യാപാരികള്‍, പൊലീസ് എന്നിവരുടെ സംയുക്തയോഗമാണ് രാത്രികളിലെ ആഘോഷം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.  https://www.youtube.com/watch?v=G0EgDT-uOX0 പൊലീസ് നിരീക്ഷണം ശക്തമാക്കി പ്രശ്നം പരിഹിക്കുന്നതിനുപകരം രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വോക്‌വേ അടച്ചിടാനുള്ള നീക്കത്തിനെതിരെ ടി.ജെ.വിനോദ് എം.എല്‍.എയും രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്നും, പൊതു അഭിപ്രായമില്ലെങ്കില്‍ തീരുമാനം നടപ്പാക്കില്ലെന്നും മേയര്‍ എം.അനില്‍കുമാറും അറിയിച്ചു. ...
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George
Entertainment, Kerala News, News

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George

KG George ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്. Also Read: https://www.bharathasabdham.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മര...
error: Content is protected !!