Wednesday, August 6
BREAKING NEWS


Tag: kerala

കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ Gro Vasu
Politics

കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ Gro Vasu

Gro Vasu  മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച കേസിൽ സാക്ഷികളെയും തെളിവുകളും ഹാജരാക്കാൻ ഇല്ലെന്ന് ഗ്രോ വാസു കോടതിയിൽ പറ‍ഞ്ഞു. Also Read : https://www.bharathasabdham.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ വഴി തടസ്സപ്പെടുത്തിയതിന് സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പറഞ്ഞ ​ഗ്രോ വാസു മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഘം ചേർന്നതിന് അധികൃതർ പരാതി പോലും നൽകിയിട്ടില്ലെന്നും കോടതിയിൽ വ്യക്തമാക്കി. https://www.youtube.com/watch?v=JX7vwquWD1s വഴി തടസ്സം ചൂണ്ടിക്കാട്ടി ആരെങ്കിലും പരാതി നൽകിയോ എന്ന് പബ്ലിക് പ്രോസിക്യൂട്ടറോട് കോടതി ചോദിച്ചു. കേസിൽ കോടതി നാളെ വിധി പറയും. കുന്ദമംഗലം കോടതിയാണ് വിധി പറയുക. Also Read : https://www.bharathasabdham.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/ മോർച്ചറിക...
വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി Concession age
Kerala News

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി Concession age

Concession age സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. https://www.youtube.com/watch?v=fgF04dOuT20 വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് KSRTC പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. Also Read : https://www.bharathasabdham.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസിയിൽ വിദ്യാ‌ർത്ഥി കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ആയി കുറച്ചത്. കടുത...
നിപ്പ : മെഡിക്കല്‍ കോളേജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി; ‘കുട്ടികള്‍ക്കായി പ്രത്യേക ഐസലേഷന്‍ സൗകര്യം’ Nipah virus deaths
Breaking News

നിപ്പ : മെഡിക്കല്‍ കോളേജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി; ‘കുട്ടികള്‍ക്കായി പ്രത്യേക ഐസലേഷന്‍ സൗകര്യം’ Nipah virus deaths

Nipah virus deaths നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. Also Read : https://www.bharathasabdham.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/ കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാവിലെ പത്തരയ്ക്ക് കളക്‌ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി,...
നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം Nipah virus
Latest news

നിപ്പ സ്ഥിരീകരിച്ചു, കോഴിക്കോട്ടെ രണ്ട് പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം Nipah virus

Nipah virus കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. https://www.youtube.com/watch?v=fgF04dOuT20 മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുന്നുവെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ടെ നഗരത്തിലെ സ്വകാര്യ ആശുപത്രി...
പുനലൂർ – ഗുരുവായൂർ എക്സ്പ്രസിൽ നിൽക്കാൻ പോലും സ്ഥലമില്ല, വലഞ്ഞ് യാത്രക്കാർ Guruvayur-Punalur Intercity
Kerala News

പുനലൂർ – ഗുരുവായൂർ എക്സ്പ്രസിൽ നിൽക്കാൻ പോലും സ്ഥലമില്ല, വലഞ്ഞ് യാത്രക്കാർ Guruvayur-Punalur Intercity

Guruvayur-Punalur Intercity പുനലൂർ - ഗുരുവായൂർ എക്സ്പ്രസ് മധുര വരെ നീട്ടിയതിനെ തുടർന്ന്, ഈ ട്രെയിനിൽ ഗുരുവായൂരിനും എറണാകുളത്തിനുമിടയിൽ നിത്യേന യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രികർ ദുരിതത്തിൽ. Also Read : https://www.bharathasabdham.com/karuvannur-bank-scam-ed-says-former-cpim-minister-behind-benami-loans/ ട്രെയിൻ മധുരയിലേക്ക് നീട്ടിയതോടെ കോച്ചുകൾ 14 മാത്രമായി. നേരത്തെ 16 -18 ജനറൽ കോച്ചുകളുമായി ഓടിയിരുന്ന ട്രെയിനിൽ ഇപ്പോഴുള്ള 14 കോച്ചുകളിൽ ഒരെണ്ണം എസി ത്രീ ടയറും രണ്ടെണ്ണം സ്ലീപ്പറും ആക്കി മാറ്റി. https://www.youtube.com/watch?v=fgF04dOuT20 പുനലൂരിൽ നിന്നു മധുരയ്ക്കു നീട്ടിയതോടെ ചെങ്കോട്ട, തെങ്കാശി, രാജപാളയം, ശിവകാശി, വിരുദുനഗർ, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാർ റിസർവ് ചെയ്തും യാത്ര ചെയ്യുന്നുണ്ട്. Also Read : https://www.bharathasabdham.com/sabarimala-...
ശബരിമല–മാളികപ്പുറം മേല്‍ശാന്തി നിയമന ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 14,15 തീയതികളില്‍ Sabarimala
Kerala News

ശബരിമല–മാളികപ്പുറം മേല്‍ശാന്തി നിയമന ഇന്‍റര്‍വ്യൂ സെപ്റ്റംബര്‍ 14,15 തീയതികളില്‍ Sabarimala

Sabarimala 1199 എംഇ ശബരിമല--മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തിമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അഭിമുഖം സെപ്റ്റംബര്‍ 14 ,15 തീയതികളിലായി തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും.14 ന് ശബരിമലയിലെയും 15 ന് മാളികപ്പുറം ക്ഷേത്രത്തിലേക്കുമുള്ള മേല്‍ശാന്തിമാരുടെ അഭിമുഖമാണ് നടക്കുക. Also Read : https://www.bharathasabdham.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ ശബരിമല മേല്‍ശാന്തിയ്ക്ക് ആകെ 83 ഉം മാളികപ്പുറത്തേക്ക് ആകെ 54 ഉം അപേക്ഷകളാണ് ലഭിച്ചത്.സൂക്ഷ്മപരിശോധനയ്ക്കും രേഖാപരിശോധനയ്ക്കും വിജിലന്‍സ് അന്വേഷണത്തിനും ശേഷം വന്ന യോഗ്യതാപട്ടികയില്‍ ശബരിമലയിലേക്ക് ആകെ 51(അന്‍പത്തിയൊന്ന്) പേരും മാളികപ്പുറത്തേക്ക് 36 (മുപ്പത്തിയാറ്)ഉം പേര്‍ അഭിമുഖത്തിനായി യോഗ്യത നേടിയിട്ടുണ്ട്. https://www.youtube.com/watch?v=fgF04dOuT20 ...
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു Karuvannur bank scam
Crime

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു Karuvannur bank scam

Karuvannur bank scam കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. Also Read : https://www.bharathasabdham.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മൊയ്തീൻ, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചിയ...
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ.സുരേന്ദ്രൻ K. Surendran
Politics

മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യം: കെ.സുരേന്ദ്രൻ K. Surendran

K. Surendran മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ന്യായീകരണം അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീണാ മുഹമ്മദ് റിയാസിൻ്റെ എക്സാലോജിക്കുമായി സിഎംആർഎല്ലിന് എന്ത് കരാറാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിഎംആർഎല്ലിന് വേണ്ടി കേന്ദ്രസർക്കാർ നിയമം അട്ടിമറിക്കാൻ ഉന്നതാധികാരയോഗം വിളിച്ചയാളാണ് ഈ മുഖ്യമന്ത്രി. https://www.youtube.com/watch?v=fgF04dOuT20 മാസപ്പടിയിൽ അതുകൊണ്ടാണോ തൻ്റെ പേരും വന്നതെന്ന് അദ്ദേഹം വ്യക്തമാക്കണം. 96 കോടി ഈ ഇനത്തിൽ പലർക്കുമായി നൽകിയിട്ടുണ്ടെന്നാണ് കമ്പനി ആദായനികുതി വകുപ്പിനോട് പറഞ്ഞത്. സംസ്ഥാനത്ത് വ്യവസായ തടസം നീക്കാൻ വേണ്ടിയാണ് മാസപ്പടി നൽകിയതെന്ന കമ്പനിയുടെ നിലപാട് ആദായ നികുതി വകുപ്പിൻ്റെ രേഖയാണ്. കരിമണൽ കമ്പ...
ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍: മന്ത്രി ദേവര്‍കോവില്‍ Vizhinjam port
Kerala News

ഒക്ടോബര്‍ 4 ന് വിഴിഞ്ഞത്ത് ആദ്യ കപ്പല്‍: മന്ത്രി ദേവര്‍കോവില്‍ Vizhinjam port

Vizhinjam port കേരളത്തിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് 2023 ഒക്ടോബര്‍ 4 ന് വൈകുന്നേരം 4 മണിക്ക് പ്രഥമ ചരക്ക് കപ്പല്‍ തീരമണയും. ഒക്ടോബര്‍ 28 ന് രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്ക് കപ്പലുമെത്തും. ചൈനയിലെ ഷാങ്ഹായ് തുറമുഖത്ത് നിന്ന് തുറമുഖത്തിനാവശ്യമായ കൂറ്റന്‍ ക്രയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യകപ്പല്‍ എത്തുന്നത്. Also Read : https://www.bharathasabdham.com/kerala-health-alert-in-kozhikode-after-2-unnatural-deaths-due-to-fever/ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും. https://www.youtube.com/watch?v=zYcJcRGIgck&t=...
കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത Health alert in Kozhikode
Kozhikode

കോഴിക്കോട് പനി അസ്വാഭാവിക മരണം: ജില്ലയില്‍ ആരോഗ്യ ജാഗ്രത Health alert in Kozhikode

Health alert in Kozhikode കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം കാരണം ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. Also Read : https://www.bharathasabdham.com/unstoppable-fans-exhilarated-after-virat-kohli-becomes-fastest-cricketer-to-score-13000-runs-in-odis/ നിപ സംശയിക്കുന്നു. മരിച്ച ഒരാളുടെ ബന്ധുക്കളും തീവ്ര പരിചരണ വിഭാഗത്തിലാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. https://www.youtube.com/watch?v=zYcJcRGIgck&t=15s ...
error: Content is protected !!