Sunday, November 16
BREAKING NEWS


Technology

5 ജി മൊബൈല്‍ സര്‍വ്വീസ് 2021 പകുതിയോടെ ഇന്ത്യയിലേക്ക്
Latest news, Technology

5 ജി മൊബൈല്‍ സര്‍വ്വീസ് 2021 പകുതിയോടെ ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് 5 ജി മൊബൈല്‍ സര്‍വ്വീസ് എത്തിക്കാന്‍ റിലയന്‍സ് ജിയോ. 2021 പകുതിയോടെ സേവനം രാജ്യത്ത് ലഭ്യമാക്കുമെന്നാണ് കമ്പനി സി.ഇ.ഒ മുകേഷ് അംബാനി പറഞ്ഞത്. നാലാമത് മൊബൈല്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെയാണ് നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകളെപ്പറ്റി അംബാനി സൂചിപ്പിച്ചത്. ഇന്ത്യ ഇപ്പോള്‍ സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന അവസരമാണെന്നും ഇത് തുടര്‍ന്നും കൊണ്ടുപോകാന്‍ 5 ജി സാങ്കേതികവിദ്യ സഹായകരമാകുമെന്നുമാണ് അംബാനിയുടെ അഭിപ്രായം. സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യയാകും റിലയന്‍സ് പ്രയോജനപ്പെടുത്തുക. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വര്‍ക്ക്, ഹാര്‍ഡ്‌വെയര്‍, സാങ്കേതിക ഘടകങ്ങള്‍ ഇതിന് കരുത്തേകുമെന്നും അംബാനി പറഞ്ഞു.  സ്പെക്‌ട്രം വിറ്റാലുടന്‍ റിലയന്‍സ് ജിയോ 5 ജി ആരംഭിക്കുമെന്ന് പറയുമ്ബോഴും എതിരാളികളായ ഭാരതി എയര്‍ടെല്‍ ലിമി...
ഈ വര്‍ഷം ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും
Latest news, Technology

ഈ വര്‍ഷം ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും

ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020 ല്‍ ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും ഇവയാണ്. ഗൂഗിള്‍ ഫോട്ടോസ് പ്രിന്‍റ് ഗൂഗിള്‍ ഫോട്ടോസ് പ്രിന്റ് സംവിധാനവും ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്. 30 ദിവസത്തിനിടെ എടുത്തതില്‍ മികച്ച 10 ഫോട്ടോകള്‍ ഉപയോക്താവിന് തെരഞ്ഞെടുത്ത് നല്‍കുന്ന സംവിധാനമായിരുന്നു ഇത്. 2020 ജനുവരിയിലായിരുന്നു ഈ സംവിധാനം ആരംഭിച്ചത്. എന്നാല്‍ അഞ്ച് മാസത്തിനൊടുവില്‍ ഈ സര്‍വീസും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്. ഗൂഗിള്‍ പ്ലേ മ്യൂസിക്ക് 2011 ലാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവതരിപ്പിച്ചത്. മ്യൂസിക്ക് ആന്‍ഡ് പോഡ്കാസ്റ്റ് സ്ട്രീ...
എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ 5 ജിബി ഡാറ്റാ
Latest news, Technology

എയര്‍ടെല്‍ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ 5 ജിബി ഡാറ്റാ

ഭാരതി എയര്‍ടെല്‍ തങ്ങളുടെ പുതിയ 4ജി ഉപയോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ കൂപ്പണ്‍ നല്‍കുന്നു.എയർടെൽ പുതിയ 4ജി സിം എടുക്കുന്നവർക്കും 4ജി നെറ്റ്വർക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നവർക്കുമായി ഓഫർ പ്രഖ്യാപിച്ചു. ഡാറ്റ കൂപ്പൺ എന്ന പേരിലാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓഫറിലൂടെ ഉപയോക്താക്കൾക്ക് 5 ജിബി ഡാറ്റയാണ് എയർടെൽ സൗജന്യമായി നൽകുന്നത്. ഈ ഓഫർ പുതുതായി എയർടെൽ സിം എടുക്കുന്നവർക്കോ 4ജി നെറ്റ് വർക്കിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്കോ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളു.ഇടി ടെലികോം റിപ്പോര്‍ട്ട് അനുസരിച്ച്‌ എയര്‍ടെല്‍ താങ്ക്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ 5ജിബി ഡാറ്റ ലഭിക്കുക. ഒരു ജിബിയുടെ കൂപ്പണുകളായാണ് ലഭിക്കുക. മൊബൈല്‍ നമ്പർ ആക്റ്റിവേറ്റ് ആയി 30 ദിവസത്തിനുള്ളില്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു ജിബിയുടെ അഞ്ച് കൂപ്പണുകള്‍ 72 മണിക്കൂറിനുള്ളില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുമെന്നാണ...
പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്
Latest news, Technology

പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്

പബ്ജി മൊബൈല്‍ ഇന്ത്യയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. എന്നാല്‍ ഐഫോണുകളില്‍ പബ്ജി ഉടന്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പിന്നീട് മാത്രമേ ആപ്ലിക്കേഷന്‍ ലഭ്യമാകു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഫ്രീ ആയിട്ടായിരിക്കും ഗെയിം ലഭ്യമാവുക. പബ്ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിലവില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്ബനിയാണ്. മിനിസ്ട്രി ഓഫ് കോര്‍പറേറ്റ് അഫയേഴ്‌സ് വെബ്‌സൈറ്റില്‍ നിലവില്‍ കമ്ബനിയുടെ പേര് ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഗെയിം ലോഞ്ച് ചെയ്യുന്ന ഔദ്യോഗിക തിയതി കമ്ബനി ഇതുവരെ അറിയിച്ചിട്ടില്ല. 2020 ല്‍ തന്നെ ഗെയിം പുറത്തെത്തുമെന്നാണ് സൂചനകള്‍. പുതിയ ഗെയിം ഇന്ത്യന്‍ മാര്‍ക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.ക്യാരക്ടറുകള്‍, സ്ഥലം, വസ...
ഫോണ്‍ നമ്പറുകള്‍ ’11’അക്കം ആക്കുന്നതിന്    ശുപാര്‍ശയുമായി ട്രായ്
India, Latest news, Technology

ഫോണ്‍ നമ്പറുകള്‍ ’11’അക്കം ആക്കുന്നതിന് ശുപാര്‍ശയുമായി ട്രായ്

രാജ്യത്തെ മൊബൈൽ നമ്പർ സംവിധാനത്തിൽ മാറ്റം വരുത്താനുള്ള നിർദേശങ്ങളുമായി ട്രായ്. ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ നമ്പറിലേക്ക് വിളിക്കുമ്പോൾ ഇനി മുതൽ തുടക്കത്തിൽ '0'ചേർക്കണം. പൂജ്യം ചേർക്കുന്നതിനുള്ള ട്രായ് നിർദേശത്തിന് കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകാരം നൽകി. രാജ്യത്ത് ഏകീകൃത മൊബൈൽ നമ്പറിംഗ് രീതി പ്രാബല്യത്തിൽ വരുന്നതിനുള്ള നിർദേശങ്ങൾ ആണ് ട്രായ് മുന്നോട്ട് വയ്ക്കുന്നത്. രാജ്യത്ത് മൊബൈൽ ഫോൺ, ഫിക്സഡ് ലൈൻ കണക്ഷനുകൾക്ക് ആവിശ്യമായത്രയും നമ്പറുകൾ ലഭ്യമാക്കുന്നതിനായാണ് നടപടിയെന്നും ട്രായ് വ്യക്തമാക്കി. മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതിനാൽ നമ്പറുകൾ 10നിന്ന് 11അക്കമാക്കുന്നതിന്റെ ഭാഗമാണിത്.11അക്കത്തിലേക്ക് മാറുമ്പോൾ നിലവിലുള്ള മൊബൈൽ നമ്പറുകളുടെ തുടക്കത്തിൽ ഒൻപത് എന്ന അക്കം അധികമായി ചേർക്കും. നിലവിൽ ഉപയോഗത്തിൽ ഇല്ലാത്ത നമ്പറുകളെ ഭാവിയിലുള്ള മൊബൈൽ കണക്ഷനുകൾക്ക് ഉപയോഗിക്കുന്നതിനായി മൊബൈൽ സേവന ദാതാക...
ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും
India, Technology

ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും

പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. ജിമെയിലും ഡ്രൈവിലുമടക്കം പൊളിസിയിൽ മാറ്റം വരുത്തിയ ഗൂഗിൾ, ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഗുഗിൾ പേയിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഇടാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ് ഐഎഎൻഎസ് ആണ് ഇക്കാര്യംറിപ്പോർട്ട് ചെയ്തത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്ന...
43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
Latest news, Technology

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകള്‍ നിരോധിച്ചത്.ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിരോധിച്ച ആപ്പുകള്‍ AliSuppliers Mobile App     Alibaba Workbench     AliExpress - Smarter Shopping, Better Living     Alipay Cashier &...
ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടവുമായി സ്‌പേസ് എക്‌സ്
Technology, World

ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടവുമായി സ്‌പേസ് എക്‌സ്

ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് ‌നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച്‌ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടമായി ഇത് മാറിയിരിക്കുകയാണ്. കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ശാസ്ത്രജ്ഞരെയും വഹിച്ച്‌ ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ,മെക് ഹോപ്കിന്‍സ്,എന്നിവര്‍ക്ക് പുറമേ ജാപ്പനീസ് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കാബിന്‍ ടെമ്ബറേച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു, വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നു...
നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും
Technology

നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിക്ഷേപിക്കും.ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.ചരിത്ര നിമിഷത്തിനായി സ്പേസ് എക്സും,നാസയും ഒരുങ്ങി കഴിഞ്ഞു. സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യം ആണ് ഇത്.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച്‌ ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്. ...
error: Content is protected !!