കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുൻ കളക്ടര്‍ പിബി നൂഹ്
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ വൈകാരിക കുറിപ്പുമായി പത്തനംതിട്ട മുൻ കളക്ടര്‍ പിബി നൂഹ്. മികച്ച ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും ഔദ്യോഗിക കാര്യങ്ങള്‍ 100 ശതമാനവും വിശ്വസിച്ച് ഏല്‍പ്പിക്കാൻ കഴിയുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നുവെന്നും പിബി നൂഹ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
30-ലേറെ വർഷക്കാലം ജോലി ചെയ്ത് യാത്ര പറഞ്ഞുപോകുമ്പോൾ അദ്ദേഹം കുറഞ്ഞപക്ഷം ഇതിലും മികച്ച ഒരു യാത്രയയപ്പ് അർഹിച്ചിരുന്നു. പ്രിയപ്പെട്ട നവീൻ താങ്കള്‍ക്കൊപ്പം ചിലവഴിച്ച സര്‍വീസ് കാലയളവ് എപ്പോഴും ഓര്‍മയിലുണ്ടാകുമെന്നും നിങ്ങളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റത്തിന്‍റെ – സഹാനുഭൂതിയുടെ പങ്കു പറ്റിയ ആയിരങ്ങൾ എന്നും നിങ്ങളെ കൃതജ്ഞതയോടെ ഓർക്കുന്നുണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എൻറെ ഔദ്യോഗിക ജീവിതത്തിലെ ഏറെ സംഭവബഹുലമായ കാലഘട്ടമായിരുന്നു 2018 മുതൽ 2021 ജനുവരി വരെ ജി...










