Sunday, November 16
BREAKING NEWS


Politics

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണം;ടി. എച്ച് മുസ്തഫ
Kerala News, Latest news, Politics

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണം;ടി. എച്ച് മുസ്തഫ

ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും മാറ്റണം എന്ന് മുൻ മന്ത്രി ടി. എച്ച് മുസ്തഫ ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടി തെറി ഇപ്പോഴും തുടരുകയാണ്. അതിനിടയിൽ ആണ് മുസ്തഫയുടെ ഈ ആവിശ്യം. ചെന്നിത്തല പരാജയം ആണെന്നും പകരം ഉമ്മൻ‌ചാണ്ടി പ്രതിപക്ഷ നേതാവ് ആകണമെന്നും കോൺഗ്രസ്സ്ന്റെ നേതൃത്വം എ. കെ ആന്റണി ഏറ്റെടുക്കണമെന്നും മുൻ മന്ത്രി മുസ്തഫ ആവശ്യപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ചെന്നിത്തലയും, മുല്ലപ്പള്ളിയും സ്ഥാനം ഒഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രൻ
Kerala News, Latest news, Politics

അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വീഴ്ച്ച സംഭവിച്ചു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരാജയത്തിന്റെ പേരിൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ക്രൂരമായി പോയി എന്നും, താൻ അധ്യക്ഷനായ ശേഷം ഐക്യത്തിന് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയം എപ്പോഴും അനാഥമായിരിക്കും.വിജയത്തിന് പിന്നിൽ എപ്പോഴും നിരവധി പേരുണ്ടാവും. തോൽവിയിൽ എല്ലാവർക്കും കൂട്ട് ഉത്തരവാദിത്തം ആണ്. യുഡിഎഫിന് കിട്ടുന്ന വോട്ടുകൾ പലയിടത്തും ചോർന്നു. അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തി. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലെ ചർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ...
നേതൃത്വത്തെ കടന്നാക്രമിച്ച് നേതാക്കൾ
Kerala News, Politics

നേതൃത്വത്തെ കടന്നാക്രമിച്ച് നേതാക്കൾ

തെരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് നേതൃത്വത്തിനെതിരേ കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നു തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയവും വോട്ട് ചോര്‍ച്ചയും അംഗീകരിക്കാത്ത നേതൃത്വത്തിനെതിരേ കോണ്‍ഗ്രസിലെ കൂടുതൽ നേതാക്കള്‍ രംഗത്ത്. പി സി വിഷ്ണുനാഥ്, വി ഡി സതീശന്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നീ നേതാക്കളാണ് കടുത്ത വിമര്‍ശനവുമായി രംഗത്തുവന്നത് ആദ്യമെത്തിയത്. നേതാക്കാള്‍ പരസ്പരം പുകഴ്ത്തിക്കോളു എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. വാര്‍ത്താ സമ്മേളനങ്ങളല്ലാതെ കെപിസിസി എന്താണ് ചെയ്ത്.... നേതാക്കളെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുമെന്നും ഷാനിമോള്‍ ആരോപിച്ചു . പത്ത് പഞ്ചായത്ത് കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോയെന്ന് വിഷ്ണുനാഥ് ചോദിക്കുകയുണ്ടായി. മാധ്യമങ്ങളെ അറിയിച്ച്‌ മതമേലധ്യക്ഷന്മാ...
മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട
Around Us, Politics

മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട

കോൺഗ്രസിൽ പൊട്ടിതെറി തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും പൊട്ടിതെറി. തിരഞ്ഞെടുപ്പ് തിരിച്ചടിയില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെതിരെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അപകടമുണ്ടാക്കിയത്. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആവർത്തിച്ച് ന്യായീകരിക്കാൻ ശ്രമിച്ചപ്പോള്‍ യോഗത്തിൽ വൻവിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ടെന്നും വി.ഡി.സതീശൻ യോഗത്തിൽ പറയുകയുണ്ടായി. ...
രാഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം
Kerala News, Politics

രാഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം

തിരുവനന്തപുരം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നേ​റ്റ തോ​ൽ​വി വി​ല​യി​രു​ത്താ​ൻ വീ​ണ്ടും കെ​പി​സി​സി​യു​ടെ രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി ചേ​രാ​ൻ തീ​രു​മാ​നം. ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്. ജ​നു​വ​രി ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ലാ​ണ് യോ​ഗം ചേ​രു​ക. യു​ഡി​എ​ഫ് പ്ര​ക​ട​ന​വും തോ​ൽ​വി​യും വി​ല​യി​രു​ത്താ​ൻ വ്യാ​ഴാ​ഴ്ച രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്. ...
പാലക്കാട്ടെ ഫ്ളക്സ്;  സോഷ്യൽ മീഡിയയിൽ   പോര്
Kerala News, Politics

പാലക്കാട്ടെ ഫ്ളക്സ്; സോഷ്യൽ മീഡിയയിൽ പോര്

പിപിഇ കിറ്റ് അണിഞ്ഞ ജീവനക്കാർ സി.എഫ്എൽ.ടി.സി യിൽ കൊടി വീശുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നു കൊച്ചി: കഴിഞ്ഞ ദിവസമാണ് പാലക്കാട് നഗര സഭയിൽ വോട്ടെണ്ണല്‍ സമയത്ത് ബി.ജെ.പി മുന്നേറുന്നു എന്ന് കണ്ടതോടെയാണ് ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ കാര്യലയത്തിന് മുകളില്‍ കയറി രണ്ട് ഫക്‌സുകള്‍ താഴെക്കിട്ടത്.വോട്ടെണ്ണല്‍ സമയത്ത് ഉദ്യോഗസ്ഥര്‍ക്കും, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാനര്‍ത്ഥികള്‍ക്കും, ഏജന്റുമാര്‍ക്കും മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളൂ. എന്നാല്‍ ഇത് മറികടന്ന് വലിയ ഫ്‌ലക്‌സുമായി നഗരസഭക്ക് മുകളില്‍ കയറിയത് സുരക്ഷാവീഴ്ച്ചയാണ്. നഗരസഭ കെട്ടിടത്തിന് മുന്‍വശത്തെ ചുവരിലൂടെ താഴേക്കിടാന്‍ പറ്റുന്ന രീതിയിലുള്ള ഫ്‌ലക്‌സാണ് പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു സിപിഎം പരാതിയെ തുടർന്ന് പോലീസ് കേസും എടുത്തു. എന്നാൽ കിട്ടാത്ത മുന്തിരി പുളിക്കും എന്ന ...
തോൽവിയെ തുടർന്ന്  കോൺഗ്രസിൽ കൂട്ട രാജി
Kerala News, Latest news, Politics

തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി

നിലമ്പൂറിലെ തോൽവിയെ തുടർന്ന് കോൺഗ്രസിൽ കൂട്ട രാജി. ബ്ലോക്ക്‌ പ്രസിഡന്റ് എ. ഗോപിനാഥ്, ഡിസിസി വൈസ് പ്രസിഡന്റ് ബാബു മോഹനക്കുറുപ്പ്, എന്നിവർ ആണ് രാജി വെച്ചത്. വെറും ഒൻപത് വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. മുസ്ലിം ലീഗിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരിൽ വലിയ തിരിച്ചടി ആണ് ലഭിച്ചത്. ...
സുരേന്ദ്രനെ അഭിനന്ദിച്ച് കേന്ദ്ര നേതൃത്വം
Politics

സുരേന്ദ്രനെ അഭിനന്ദിച്ച് കേന്ദ്ര നേതൃത്വം

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കിയ ബിജെപി സംസ്ഥാനഘടകത്തിന് ദേശീയ നേതൃത്വത്തിൻ്റെ അഭിനന്ദനം. കെ സുരേന്ദ്രൻറെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്ന് നഡ്ഢ.മെച്ചപ്പെട്ട ഫലം നല്കിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ജെപി നഡ്ഢ.ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരും. തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ ബിജെപിക്ക് ആയി.ശബരിമല വിഷയവും കേന്ദ്ര സർക്കാരിന്റെ പദ്ധതികളും ഉയർത്തിയിരുന്നു ബിജെപിയുടെ പ്രചാരണം അത് വിജയിച്ചു എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. https://twitter.com/JPNadda/status/1339425676139454472 ...
തിരുവനന്തപുരം ബി ജെ പി പിടിക്കില്ല; എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട് – എ വിജയരാഘവന്‍
Politics

തിരുവനന്തപുരം ബി ജെ പി പിടിക്കില്ല; എല്ലാ മുന്‍കരുതലും എടുത്തിട്ടുണ്ട് – എ വിജയരാഘവന്‍

തിരുവന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെ പി പിടിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും എല്‍ ഡി എഫ് സ്വീകരിച്ചിരുന്നെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫ് നിലനിര്‍ത്തും. കേരളം പോലെ വളരെ സെക്കുലര്‍ ആയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ബി ജെ പി ജയിച്ചാല്‍ അത് തെറ്റായ ഒരു സന്ദേശമാകും രാജ്യത്തിന് ലഭിക്കുക. ഇതിനാല്‍ ബി ജെ പിയെ തടയാന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം എല്ലാ കരുതലുകളും ഇടതുമുന്നണി സ്വീകരിച്ചിരുന്നെന്നും ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ എ വിജയരഘവന്‍ പറഞ്ഞു. കഴിഞ്ഞ തവണ ബി ജെ പിക്കാണ് കോര്‍പറേഷനില്‍ കൂടുതല്‍ അംഗബലം കിട്ടിയത്. 35 സീറ്റുകള്‍. ഒറ്റ പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പിയായിരുന്നു മെച്ചം. അതുകൊണ്ട് തുടക്കം മുതല്‍ തന്നെ പ്രത്യേകം ശ്രദ്ധിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി നിര്‍ണയവും സംഘടനാപ്രവര്‍ത്തനവും നടത്തിയ...
സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം
Kerala News, Latest news, Politics

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ നടത്തിയ ഈ പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. വോട്ടർമ്മാരെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള പ്രഖ്യാപനം ആണെന്നും ഇത് പരിശോധിക്കണമെന്നും കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. ...
error: Content is protected !!