ചാണ്ടി ഉമ്മൻ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ വോട്ടു ചെയ്യാൻ: പരിഹസിച്ച് ജയരാജൻ mv jayarajan
mv jayarajan പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ, പോളിങ് മന്ദഗതിയിലായ ബൂത്തുകളിലുള്ളവർക്ക് സമീപത്തെ തിരക്കു കുറഞ്ഞ ബൂത്തുകളിൽ വോട്ടു ചെയ്യാൻ അവസരം നൽകണമെന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ ആവശ്യത്തെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ.
ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിൽ ജയിച്ചിട്ടു വേണം ഒരു ബൂത്തിലുള്ളവർക്ക് അടുത്ത ബൂത്തിൽ പോയി വോട്ടു ചെയ്യാനെന്ന് ജയരാജൻ പരിഹസിച്ചു.
https://www.youtube.com/watch?v=zYcJcRGIgck&t=17s
പുതുപ്പള്ളിയിൽ ബിജെപിക്കാർ വോട്ടു വിൽക്കാതിരുന്നതാൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അവിടെ ജയിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.‘‘മുൻപ് 2016ലും എക്സിറ്റ് പോൾ എൽഡിഎഫിന് എതിരായിരുന്നു. എന്നിട്ടും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വന്നു. 2021ലെ കാര്യം പറയുകയേ വേണ്ട. അതെല്ലാം പൊളിഞ്ഞല്ലോ. ജനങ്ങളാണ് ജനാധിപത്യത്തിൽ ജനപ്രതിനിധികളെയും സർക്...









