കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണം; എം കെ സ്റ്റാലിൻ MK Stalin
MK Stalin കേരളവും തമിഴ്‌നാടും ഇരട്ടക്കുഴൽത്തോക്കു പോലെ യോജിച്ച് പ്രവർത്തിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ . കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച മീഡിയ മീറ്റ് 2023 ഉദ്ഘാടന വേളയിലാണ് അദ്ദേഹം പറഞ്ഞത്.
Also Read : https://www.bharathasabdham.com/tdp-chief-ex-andhra-cm-chandrababu-naidu/
മലയാളികളും തമിഴ് മക്കളും ദ്രാവിഡ കുടുംബത്തിലെ സഹോദരങ്ങളാണെന്നും സമത്വത്തെ എതിർക്കുന്നവരോട് സന്ധി ചെയ്യാതിരിക്കുക എന്നതാണ് ദ്രാവിഡ ആദർശമെന്നും അദ്ദേഹം പ്രതിപാതിച്ചു.
https://www.youtube.com/watch?v=fgF04dOuT20
കൂടാതെ ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷവും അടിസ്ഥാന സംവിധാനവും പ്രതിസന്ധിയിലാണ്. മതനിരപേക്ഷതയും സാമൂഹ്യനീതിയും പരിപാലിക്കാൻ മാധ്യമങ്ങൾ പങ്കുവഹിക്കണമെന്നും സ്റ്റാലിൻ അഭ്യർത്ഥിച്ചു. കേരള മീഡിയ അക്കാദമി ചെന്നൈയിൽ മലയാളി സംഘടനകളുമായി ചേർന്നുള്ളതാണ് മീഡിയ മീറ്റ് 2023.
...










