Monday, November 17
BREAKING NEWS


Latest news

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും
India, Latest news

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് താത്കാലിക ധനസഹായമായി സംസ്ഥാനസര്‍ക്കാര്‍ മാസം തോറും അയ്യായിരം രൂപ നല്‍കും. ആയിരക്കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലേക്ക് ധനസഹായം അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവ് പുറത്തിറക്കി. പദ്ധതിക്കായി 50 കോടി രൂപ നീക്കിവെച്ചതായി വനിതാ-ശിശു വികസന മന്ത്രി യശോമതി ഠാക്കുര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളുള്ളവര്‍ക്ക് 2500 രൂപ അധികസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  സംസ്ഥാനത്താകെ 31,000ത്തോളം ലൈംഗിക തൊഴിലാളികള്‍ക്ക് ആനുകൂല്യം ലഭ്യമാകും. ജീവിതവൃത്തിക്കായുള്ള അവകാശം ലൈംഗികത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്രയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമ...
27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചു;വി.സുനിൽകുമാറിന്റെ വാദം തള്ളി, വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്
Kerala News, Latest news

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചു;വി.സുനിൽകുമാറിന്റെ വാദം തള്ളി, വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിജു രമേശ്

ബാര്‍ ഉടമകള്‍ പണം പിരിച്ചിരുന്നില്ലെന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാറിന്റെ വാദം തള്ളി ബാറുടമ ബിജു രമേശ്. 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ബിജു പറഞ്ഞു. പണപിരിവ് നടന്നിട്ടില്ലെന്ന് ബാർ ഉടമ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ പറഞ്ഞത് ശരിയല്ല. സംഭവ സമയത്ത് സുനിൽകുമാർ പ്രസിഡന്റ് അല്ല. സുനിൽ കുമാറിന്റെ പ്രസ്താവന വ്യക്തിപരമായ നേട്ടത്തിനാണെന്നും ബിജു രമേശ്‌ കുറ്റപ്പെടുത്തി. മുൻ മന്ത്രി കെ.ബാബുവിന് എതിരായി തെളിവില്ലെന്ന് പറയുന്ന വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ ബാര്‍ അസോസിയേഷന്‍ പണം പിരിച്ചെന്ന് കണ്ടെത്തിയിരുന്നു. ആ പണം എവിടെയെന്നും ബിജു ചോദിച്ചു. തനിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും സു...
പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍  ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു
Kerala News, Kollam, Latest news

പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു

കൊല്ലം കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ്(65) ആണ് മരിച്ചത്. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  പുലര്‍ച്ചെ അഞ്ചേകാലോടെ മഹാദേവര്‍ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. കടത്തിണ്ണയില്‍ പത്രക്കെട്ടുകള്‍ തരം തിരിക്കുന്നതിനിടെയാണ്  പത്രവിതരണക്കാര്‍ക്കിടിയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറുകയായിരുന്നു. വാഹനം നിയന്ത്രണംവിട്ടുവരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതുകൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്.  എറണാകുളം ഭാഗത്തുനിന്നു കാറുകളുമായി കൊല്ലം പള്ളിമുക്കിലേക്കു വരികയായിരുന്ന ലോറി മീഡിയനും സിഗ്നൽ ലൈറ്റുകൾ തകർത്ത് എതിർവശത്തെ കടത്തിണ്ണയിലേക്കു പാഞ്ഞു കയറുകയായിരുന്നു. പത്രവിതരണക്കാരും ഏജന്റുമാരുമാണ് ഇവിടെ ഉണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ടു പാഞ്ഞു വരുന്നതു കണ്ട് മറ്റുള്ളവർ ഓടി മാറിയെങ...
ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ
India, Latest news

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ

ക്ഷേത്രപരിസരത്ത് കളിച്ചുകൊണ്ടിരുന്ന പത്ത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പുരോഹിതൻ അറസ്റ്റിൽ. ചിക്കബല്ലാപുര നിവാസിയായ 61കാരൻ വെങ്കടരാമനപ്പയാണ് അറസ്റ്റിലായത്. മരുമകന്റെ അഭാവത്തിൽ ദേവനഹള്ളിക്കടുത്തുള്ള ക്ഷേത്രം നോക്കിനടത്തിവന്നത് ഇയാളായിരുന്നു. ക്ഷേത്രത്തിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ വെങ്കടരാമനപ്പ മിഠായി നൽകാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.   പെൺകുട്ടിയുടെ മുത്തശ്ശി തേടിയെത്തിയതോടെ പെൺകുട്ടിയെ പുരോഹിതന്റെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു.  മുത്തശ്ശി നൽകിയ പരാതിയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് നോർത്ത് ഈസ്റ്റിലെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സികെ ബാബ പറഞ്ഞതായി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.   ക്ഷേത്ര പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും പൂക്കച്ചവടക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ്  ഇയാൾക്കെതിരെ കേസെടുത്തത്.   വൈദ്യപരിശോധനാ റിപ്പോ...
സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം
Latest news

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനോടും മകളോടും അപമര്യാദയായി പെരുമാറി; എ എസ് ഐക്ക് സ്ഥലം മാറ്റം

സ്റ്റേഷനില്‍ പരാതിയുമായി എത്തിയ അച്ഛനും മകളോടും അധിക്ഷേപകരമായി പെരുമാറിയ പോലീസുദ്യോഗസ്ഥനെതിരെ നടപടി. സംഭവത്തെ കുറിച്ച് രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡിഐജിക്കാണ് അന്വേഷണ ചുമതല. നെയ്യാര്‍ ഡാം പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഗോപകുമാറിനെതിരെയാണ് നടപടി. ഇയാളെ ഇടുക്കിയിലേക്കാണ് സ്ഥലം മാറ്റിയത്. ഗോപകുമാര്‍ പരാതിക്കാരെ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. പള്ളിവേട്ട സ്വദേശി സുദേവനോടും മകളോടുമാണ് ഇയാള്‍ മോശമായി പെരുമാറുന്നത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു സ്ത്രീ കൂടെയുണ്ടായിരുന്നുവെന്നത് സംഭവത്തെ ഗൗരവമുള്ളതാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ...
ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം  ഗുജറാത്ത്‌ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു
COVID, Latest news

ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം  ഗുജറാത്ത്‌ കൊവിഡ് ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന അഞ്ച് രോഗികള്‍ മരിച്ചു

ഗുജറാത്തിലെ രാജ്കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ തീടിപിത്തം. അപകടത്തില്‍ അഞ്ച് രോഗികള്‍ മരിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. രാജ്കോട്ട് ശിവാനന്ദ് ആശുപത്രിയിലാണ് അപകടമുണ്ടായത്. രണ്ടാംനിലയിലെ ഐസിയുവില്‍ നിന്നാണ് തീപടര്‍ന്നത്. അപകടസമയത്ത് 11 പേര്‍ ഐസിയുവിലുണ്ടായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപ ആശുപത്രികളിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ...
തന്നെ തിരികെ ജീവിതത്തിലേക്ക്  തിരിച്ചുകൊണ്ടുവന്നത് വിജയ്;തുറന്ന്‍ പറഞ്ഞ് രശ്മിക
Entertainment, Entertainment News, Latest news

തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിജയ്;തുറന്ന്‍ പറഞ്ഞ് രശ്മിക

ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട താരജോഡികളായി മാറിയവരാണ് വിജയ്‌ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും മറ്റു എല്ലാ ചിത്രങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതോടെ താരങ്ങള്‍ അടുപ്പത്തിലാണെന്ന സ്ഥിരം ഗോസിപ്പുകളും ഉയര്‍ന്നു. ഒരു തവണ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം ഉപേക്ഷിച്ച്‌ സിനിമയില്‍ സജീവമാവുകയായിരുന്നു രശ്മിക. പ്രണയബന്ധം തകര്‍ന്നതോടെ മാനസികമായി തകര്‍ന്നു പോയ തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിജയ് യാണെന്ന് തുറന്ന് പറയുകയാണ് രശ്മിക ഇപ്പോള്‍.ഗീതാഗോവിന്ദം എന്ന സിനിമയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഗീതാഗോവിന്ദത്തിന് ശേഷം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച്‌ എത്തിയിരുന്നു. രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച്‌ കരുതലു...
ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്;സംവിധായകന്‍ സെല്‍വരാഘവന്‍
Entertainment, Entertainment News, Latest news

ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട്;സംവിധായകന്‍ സെല്‍വരാഘവന്‍

ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത 'ജല്ലിക്കെട്ട്' ചിത്രത്തെ അഭിനന്ദിച്ച്‌ തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. ഓസ്‌കര്‍ നാമനിര്‍ദേശത്തിനായ സമര്‍പ്പിച്ച 27 സിനിമകളില്‍ നിന്നാണ് ജല്ലിക്കട്ടിനെ തിരഞ്ഞെടുത്തത്. അതേസമയം ജല്ലിക്കട്ട് ടീമിനെ അഭിനന്ദിച്ചുകൊണ്ടുളള സംവിധായകന്‍ ശെല്‍വരാഘവന്‌റെ ട്വീറ്റ് ശ്രദ്ധേയമായി മാറിയിരുന്നു. ജല്ലിക്കട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാധ്യതയുണ്ടെന്ന് ശെല്‍വരാഘവന്‍ പ്രത്യാശ പ്രകടിപ്പിച്ചു. വ്യക്തിപരമായി താന്‍ ഏറെ ആസ്വദിച്ച ചിത്രമാണ് ജല്ലിക്കട്ടെന്നും സിനിമ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണ...
ഈ ​വ​ര്‍​ഷ​ത്തെ ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഡോ.​എം. ലീ​ലാ​വ​തി​ക്ക്.
Kerala News, Latest news

ഈ ​വ​ര്‍​ഷ​ത്തെ ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഡോ.​എം. ലീ​ലാ​വ​തി​ക്ക്.

കേ​ര​ള സം​സ്ഥാ​ന പേ​ര​ന്‍റ്സ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്‌​കാ​രം ഡോ.​എം. ലീ​ലാ​വ​തി​ക്ക്. മാ​ധ്യ​മം, ആ​രോ​ഗ്യം, ജീ​വ​കാ​രു​ണ്യം,വി​ദ്യാ​ഭ്യാ​സം, നി​യ​മ​പാ​ല​നം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ല്‍ ​പ്ര​തി​ബ​ദ്ധ​ത പു​ല​ര്‍​ത്തു​ന്ന പ്ര​മു​ഖ വ്യ​ക്തി​ക​ള്‍​ക്ക് ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​വും പ്ര​ഖ്യാ​പി​ച്ചു. ഇ​ബ്രാ​ഹിം ഹാ​ജി (വി​ദ്യാ​ഭ്യാ​സ​രം​ഗം- മാ​നേ​ജ​ര്‍, എ.​കെ.​എം. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​ട്ടൂ​ര്‍), എം.​പി. സു​രേ​ന്ദ്ര​ന്‍ (പ​ത്ര​മാ​ധ്യ​മ​രം​ഗം-​മു​ന്‍ ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ര്‍ മാ​തൃ​ഭൂ​മി, തൃ​ശൂ​ര്‍), ഡോ.​കെ. അ​രു​ണ്‍​കു​മാ​ര്‍ (ദൃ​ശ്യ​മാ​ധ്യ​മ രം​ഗം- അ​സോ​സി​യേ​റ്റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ഡി​റ്റ​ര്‍ 24 ചാ​ന​ല്‍), ഡോ.​വി.​ജി. സു​രേ​ഷ് (ആ​രോ​ഗ്യം -മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍‌, അ​ശ്വ​നി ഹോ​സ്പി​റ്റ​ല്‍, തൃ​ശൂ​ര്‍), ഡോ. ...
ഹര്‍ത്താല്‍ പ്രതീതിയോടെ ദേശീയ പണിമുടക്ക് പൂര്‍ണം
Kerala News, Latest news

ഹര്‍ത്താല്‍ പ്രതീതിയോടെ ദേശീയ പണിമുടക്ക് പൂര്‍ണം

ഹര്‍ത്താല്‍ പ്രതീതി ഉളവാക്കി സംസ്ഥാനത്ത് ദേശീയപണിമുടക്ക്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ പത്തോളം തൊഴിലാളി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഹര്‍ത്താല്‍ പ്രതീതിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ചുരുക്കം സ്വകാര്യ വാഹനങ്ങളല്ലാതെ വാഹനഗതാഗതം തീരെ കുറവാണ്. കെ.എസ്.ആര്‍.ടി.സി ബസുകളോ, സ്വകാര്യ ബസുകളോ ഓടുന്നില്ല. കടകമ്ബോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. നിരത്തുകളില്‍ ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കെഎസ്‌ആര്‍ടിസി ശബരിമല സര്‍വീസ് മാത്രമാണ് നടത്തുന്നത്. പത്ത് ദേശീയ സംഘടനകള്‍ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കില്‍ അണിചേര്‍ന്നിട്ടുണ്ട്.തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 7500 രൂപ വീതം നല്‍കുക,തൊഴിലാളികള്‍ക്ക് 10 കിലോ ധാന്യം അനുവദിക്കുക,കര്‍ഷകദ്രോഹ നടപടികള്‍ പി...
error: Content is protected !!