Tuesday, November 18
BREAKING NEWS


Latest news

നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതി
Election, Kerala News, Latest news

നിയമസഭാ വോട്ടര്‍പട്ടിക: പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതി

അടുത്ത വർഷത്തെ നിയമ സഭ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പതിനെട്ടു വയസായ പരമാവധി പേരെ ഉൾപ്പെടുത്താൻ പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രത്യേക സക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്‍റെ കരട് വോട്ടർ പട്ടിക പരിശോധിച്ച് പരാതികളും മറ്റും സമർപ്പിക്കാനുള്ള തിയ്യതി ഡിസംബർ 31 വരെ നീട്ടി എന്ന് തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 2,63, 00, 000 പേരാണ് നിലവിൽ ഇപ്പോൾ കരട് പട്ടികയിൽ ഉള്ളത്. അത് 2, 69, 00, 000ഉയർത്തുക ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിനോ അതിന് മുന്നെയോ പതിനെട്ടു വയസാകുന്നവരുടെ പേര് ചേർക്കാനും മറ്റ് മാറ്റങ്ങൾ വരുത്താനും സാധിക്കും. കരട് പട്ടികയിൽ പേരുണ്ടെന്ന് എല്ലാവരും ഉറപ്പ് വരുത്തണം എന്നും, പേരില്ലാത്തവർ പേര് ചേർക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ...
തിരഞ്ഞെടുപ്പിന്‍റെ  രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു; മികച്ച പോളിംഗ്‌ ശതമാനം
Election, Kerala News, Latest news

തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു; മികച്ച പോളിംഗ്‌ ശതമാനം

സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 73.7 കോട്ടയം, തൃശൂർ 74.6, എറണാകുളം 76.7, പാലക്കാട്‌ 77.5, വയനാട് 79.2എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ഏറ്റവും കൂടുതൽ പോളിംഗ് വയനാടും, കുറവ് കോട്ടയത്തുമാണ്. പോസ്റ്റൽ വോട്ടുകൾ കൂടി വന്നാൽ ഇനിയും പോളിംഗ് ശതമാനം ഉയർന്നേക്കും. ആവേശകരമായ വോട്ടിംഗ് തന്നെ ആയിരുന്നു ഇന്ന്‍ നടന്നത്. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.  ...
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും
India, Latest news

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ വധശിക്ഷ വരെ കടുത്ത നിയമങ്ങൾക്ക് ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശക്തി എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് മന്ത്രി സഭ അംഗീകരിച്ചു കഴിഞ്ഞു. അതിക്രമങ്ങളിൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും, ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കാനും നിയമത്തിൽ പറയുന്നുണ്ട്. ...
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
Kerala News, Latest news

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 700, കോഴിക്കോട് 578, എറണാകുളം 555, തൃശൂര്‍ 393, കോട്ടയം 346, കൊല്ലം 305, ആലപ്പുഴ 289, തിരുവനന്തപുരം 282, പാലക്കാട് 212, ഇടുക്കി 200, പത്തനംതിട്ട 200, കണ്ണൂര്‍ 186, വയനാട് 114, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.47 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,08,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2533 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ ...
അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ  പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം
India, Latest news

അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം

ബീഹാറിലെ ഭീം റാവു അംബേദ്കർ സർവകലാശാലയിൽ ബി.എ രണ്ടാം വർഷ വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം ആണ് അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്ന് എഴുതിയത് .കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ കോളത്തിലാണ് ബോളിവുഡ് താരങ്ങളുടെ പേര് എഴുതിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ ഇമ്രാൻ ഇതിന് തമാശ രൂപേണ പ്രതികരിച്ച് രംഗത്തെത്തി. ആ അച്ഛൻ ഞാൻ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ. ...
യുവതിയെ 17 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു
India, Latest news

യുവതിയെ 17 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു

ജാർഖണ്ഡിലെ ദുംകയിൽ യുവതിയെ 17 പേർ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്‌തു. മാർക്കറ്റിൽ നിന്നും ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം നടന്നത്. 17 പേർ ഇവരെ തടഞ്ഞു നിർത്തി ഭർത്താവിനെ കെട്ടിയിട്ട് യുവതിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചു കൊണ്ട് പോയി മാറി മാറി എല്ലാവരും ബലാത്സംഗം ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏട്ട് മണിയോടെ ആണ് സംഭവം നടന്നത്. പ്രതികൾ എല്ലാവരും മദ്യപിച്ചിരുന്നു എന്ന് യുവതി മൊഴി നൽകി. ഒരാളെ പോലീസ് പിടികൂടി മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. സംസ്ഥാനത്തെ ക്രമനില തകർന്നിരിക്കുകയാണെന്ന് ബിജെപി ആരോപണം ഉയർത്തി. ...
കോവിഡിനെ തോല്‍പ്പിച്ച് രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് ; ബൂത്തുകളില്‍ നീണ്ട നിര തുടരുന്നു
Kerala News, Latest news

കോവിഡിനെ തോല്‍പ്പിച്ച് രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് ; ബൂത്തുകളില്‍ നീണ്ട നിര തുടരുന്നു

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് ആറാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന പോളിംഗ് ശതമാനം കണക്കുകൾ മുൻസിപ്പാലിറ്റികൾ കോട്ടയം കോട്ടയം - 49.54വൈക്കം - 54.97ചങ്ങനാശേരി - 46.56പാല- 51.25ഏറ്റുമാനൂർ - 47.19ഈരാറ്റുപേട്ട - 59.54 എറണാകുളം തൃപ്പൂണിത്തുറ - 45.45മുവാറ്റുപുഴ - 61.51കോതമംഗലം - 52.52പെരുമ്പാവൂർ - 58.52ആലുവ - 57.51കളമശേരി - 48.33നോർത്ത് പറവൂർ - 55.09അങ്കമാലി- 54.88ഏലൂർ - 59.65തൃക്കാക്കര - 44.80മരട് - 53.17പിറവം - 56.29കൂത്താട്ടുകുളം - 61.96 തൃശൂർ ഇരിങ്ങാലക്കുട - 46.15കൊടുങ്ങല്ലൂർ - 45.90കുന്നംകുളം - 47.08ഗുരുവായൂർ- 48.84ചാവക്കാട് - 48.50ചാലക്കുടി -48.26വടക്കാഞ്ചേരി- 47.33 പാലക്കാട് ഷൊർണ്ണൂർ - 48.70ഒറ്റപ്പാലം - 44.75ചിറ്റൂർ തത്തമംഗലം- 59.08പാലക്കാട് - 43.20മണ്ണാർക്കാട് - 54.79ചെർപ്പുളശേരി -...
സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാള്‍; ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ  അഭിനന്ദിച്ച് റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി
Kerala News, Latest news

സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാള്‍; ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ അഭിനന്ദിച്ച് റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി

അന്താരാഷ്ട്ര മാസികയായ ഫിനാൻഷ്യൽ ടൈംസിന്‍റെ ഈ വർഷത്തെ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിൽ ഒരാളായി ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിനന്ദനങ്ങൾ അറിയിച്ച്റിയാദ് കേളി കാലാ സാംസ്ക്കാരിക വേദി. ജനങ്ങൾ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ ധീരമായ നടപടികൾ എടുത്ത വനിതകളെയാണ് പട്ടികയിൽ ചേർത്തിട്ടുള്ളത്. സ്റ്റേസി അംബ്രോസ്, കമല ഹാരിസ്, തുടങ്ങിയ അറിയപ്പെടുന്ന പന്ത്രണ്ട് പേരിൽ ഒരാളായാണ് ശൈലജ ടീച്ചറെയും തിരഞ്ഞെടുത്തത്. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വികസനത്തിന് ശൈലജ ടീച്ചർ ചെയ്യുന്ന എല്ലാം പ്രവർത്തനങ്ങളും ലക്ഷ്യത്തിൽ എത്തട്ടെ എന്ന് കേളി സെക്രട്ടറി അറിയിച്ചു. ...
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു
Kerala News, Kozhikode, Latest news

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂര്‍ണ്ണമായും കത്തി നശിച്ചു

പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണ്ണമായും കത്തി. നല്ലളം കിഴ്‌വനപ്പാടത്ത് മഞ്ജു നിവാസിൽ കമലയുടെ താൽക്കാലിക വീടാണ് അഗ്നിയ്ക്ക് ഇരയായത്. ഷെഡിൽ നിന്ന് തീ ഉയരുന്നത് കണ്ട പരിസരവാസികൾ ആദ്യം കണ്ടത് തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ തീ സിലിണ്ടറിലേക്ക് പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മീഞ്ചന്തയിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയ ശേഷമാണ് തീ അണച്ചത്. വീട് അടച്ചു പൂട്ടി മകളുടെ വീട്ടിൽ പോയത് ആണ് വീട്ടുടമ. പുതുതായി നിർമ്മിക്കുന്ന വീടിന്റെ സമീപത്താണ് താൽക്കാലിക വീട് ഉണ്ടായിരുന്നത്. വീടിന്റെ ആധാരം, സ്വർണ്ണം, പ്രധാനപ്പെട്ട പേപ്പറുകൾ സ്വർണ്ണം, ഉപകരണങ്ങൾ എല്ലാം കത്തി നശിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം കെ. എസ് ഇബി ജീവനക്കാർ എത്തി വിച്ഛേദിച്ചു. ...
അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കൂടുതൽ പോളിംഗ് വയനാട് ജില്ലയില്‍
Election, Kerala News, Latest news

അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കൂടുതൽ പോളിംഗ് വയനാട് ജില്ലയില്‍

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ആണ്. 46.71 ശതമാനം ആണ്. എറണാകുളം 43.89%, കോട്ടയം 44.41%, തൃശൂർ 44.02%, പാലക്കാട് 44.33%, എന്നിങ്ങനെ ആണ് പോളിംഗ് നില. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.  ...
error: Content is protected !!