Tuesday, November 18
BREAKING NEWS


Latest news

സഖാവിന്‍റെ  മകളുടെ നേട്ടത്തിന്‍റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം;  ശോഭ സുരേന്ദ്രൻ
Kerala News, Latest news, Politics

സഖാവിന്‍റെ മകളുടെ നേട്ടത്തിന്‍റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം; ശോഭ സുരേന്ദ്രൻ

സ്വയം പ്രയത്നം കൊണ്ട് എം. ബി. ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം എന്ന് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആണ് ശോഭ സുരേന്ദ്രൻ ഇത് പറഞ്ഞത്. ഓമനക്കുട്ടൻ എന്ന സാധാരണക്കാരന്റെ മകൾ കുസൃതിയ്ക്ക് എം. ബി. ബിഎസ് കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ശോഭ കുറച്ചു. https://www.facebook.com/SobhaSurendranOfficial/posts/2240494126074415 വാക്കുകൾ ഇങ്ങനെ സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം മാത്രമേയുള്ളു. എന്നാൽ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം മാത്രമേയുള്...
കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്
India, Kerala News, Latest news

കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്

സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണത്തിന് മാർഗ രേഖ കൈമാറി കേന്ദ്രസർക്കാർ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറു പേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെയ്ക്കുക. ആരോഗ്യ പ്രവർത്തകർ അടക്കം അഞ്ചു പേർക്ക് മാത്രമേ കേന്ദ്ര ത്തിൽ പാടുള്ളു. മൂന്ന് മുറികളികളിൽ ആണ് വാക്സിൻ കേന്ദ്രം ഉള്ളത്. ആദ്യ വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. ഒരു സമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുള്ളു. കുത്തിവെച്ചയാളെ അടുത്ത മുറിയിൽ എത്തിച്ച് അരമണിക്കൂർ നിരീക്ഷിക്കും. അരമണിക്കൂർ നുള്ളി വല്ല രോഗ ലക്ഷണങ്ങൾ കാണിക്കുകയാനെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. ...
നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി
Election, Kerala News, Kozhikode, Latest news

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി.കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകൻ ആണെന്ന് അഭിമാനത്തോടെ പറയുന്നു എന്നും ചാണകം എന്നും സംഘി എന്നും എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തന്നെ സിനിമനടനെന്നും പറഞ്ഞ് ഇടതു മുന്നണികൾ ബഹിഷ്‌ക്കരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം
Kerala News, Latest news, Thiruvananthapuram

പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം

കോവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യ മന്ത്രി. വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് കൂടുമോ എന്ന ആശങ്ക ഉണ്ടെന്നും അതിന്റെ കൂടെ കോവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘന പ്രകാരം തിരുവനന്തപുരം നഗരത്തിലെ പോത്തീസ് എന്ന വ്യാപാര സ്ഥാപനം ജില്ലാ ഭരണകൂടം പൂട്ടിച്ചത്. ...
യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ, സബർബൻ എന്നിവയാണ് നല്ലത്; രമേശ്‌ ചെന്നിത്തല
Kerala News, Latest news, Politics

യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ, സബർബൻ എന്നിവയാണ് നല്ലത്; രമേശ്‌ ചെന്നിത്തല

സംസ്ഥാന സർക്കാരിന്‍റെ കെ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ, സബർബൻ എന്നിവയാണ് നല്ലതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഹെക്ടർ കണക്കിന് ഭൂമിയും വീടുകളും, വ്യാപാര സ്ഥാപനങ്ങളും കെ റെയിലിന്റെ ഭാഗമായി നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. കെ ഫോണിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്നും ഇതു നടപ്പിലാക്കുന്നതിൽ ഒരുപാട് അവ്യക്തതകൾ ഉണ്ടെന്നും രമേശ്‌ പറഞ്ഞു. കാസറഗോഡ് പ്രസ് ക്ലബിന്‍റെ മീറ്റ് ദ് പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
മരട് ഫ്ലാറ്റ്;നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തന്നില്ല
Ernakulam, Kerala News, Latest news

മരട് ഫ്ലാറ്റ്;നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തന്നില്ല

മരടിലെ നഷ്ട പരിഹാര വിതരണത്തിന് ഫ്ലാറ്റ് നിർമാതാക്കൾ ഇത് വരെ നൽകിയത് നാലുകോടി എൺപത്തിയൊൻപത് ലക്ഷം മാത്രമാണെന്ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സമർപ്പിച്ചു. ആൽഫ സെറിൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ തുകയൊന്നും നൽകിയതായി കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നില്ല. ഗോൾഡൻ കായലോരത്തിന്‍റെ നിർമ്മാതാക്കൾ 2കോടി എൺപത്തിയൊൻപത് ലക്ഷവും, ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകിയതായാണ് റിപ്പോർട്ടിൽ ഉള്ളത്. ...
കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി
India, Latest news

കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരത്‌ എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, പുതിയ നിയമം കോവിഡ് സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, കർഷകർക്ക് കൂടുതൽ ശക്തി പകരുകയും, ഇതിന്‍റെ ഭാഗമായി രാജ്യം വികസിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ...
ഈരാറ്റുപേട്ടയിൽ സംഘർഷം
Kerala News, Latest news

ഈരാറ്റുപേട്ടയിൽ സംഘർഷം

ഈരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ഒരു സംഘം കയ്യേറ്റം ചെയ്തു. തെക്കേക്കര സിപിഎം കമ്മറ്റി അംഗം നൂർ സലാമിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് ഇന്ന് രാവിലെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിക്കുന്നത്. ഈ ആരോപണം എസ്ഡിഐ നിഷേധിച്ചു.
ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ
India, Latest news

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന്‍റെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു. 2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്‌ച്ചർ റിൽ വിദ്യാബാലനൊപ്പം അഭിനയിച്ചാണ് താരം ശ്രദ്ധ നേടിയത്. ...
പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും
Kerala News, Latest news

പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും

പൊതു സ്ഥലത്തോ സ്കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനം ആണെന്നും, ഇത് കുറ്റമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ. വയനാട് ജില്ലയിൽ ഹെയർ സ്റ്റൈൽ വ്യത്യാസ്തമായി ചെയ്തത്തിന് സ്കൂൾ അസംബ്ലിയിൽ വെച്ച് ഒൻപത് വയസുകാരനെ അപമാനിച്ച സംഭവത്തിൽ ആണ് ഈ ഉത്തരവ് പുറപ്പെടുപ്പിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകി കഴിഞ്ഞു.തെറ്റിന്റെ വ്യാപ്തി മനസിലാക്കി മാത്രമേ സ്കൂൾ പ്രിസിപ്പളിന്‌ ശിക്ഷ നൽകാൻ പാടുള്ളു എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ...
error: Content is protected !!