Tuesday, November 18
BREAKING NEWS


Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ
Election, Kerala News, Latest news

ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട്;കോടിയേരി ബാലകൃഷ്‌ണൻ

സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ തെരഞ്ഞെടുപ്പ് തന്നെ ആയിരിക്കും ഇതെന്ന് കോടിയേരി ബാലകൃഷ്ണൻ. കോവിഡ് കാലത്ത് പട്ടിണിയിൽ നിന്ന് രക്ഷിച്ച സർക്കാരിന് ജനം മറക്കില്ല, 13 ജില്ലകളിലും മുൻ‌തൂക്കം ലഭിക്കും. യുഡിഎഫ് നു വൻ പരാജയം ആയിരിക്കും ഉണ്ടാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ട് ആണെന്നും, ബിജെപി വർഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. നാട്ടിൽ വർഗീയത നിറയ്ക്കുമ്പോൾ മനുഷ്യൻന്റെ ശബ്ദം ഉയർത്തിപ്പിടിക്കുന്നത് ഇടത് പക്ഷമാണ്. ഇത് തിരിച്ചറിഞ്ഞ് ജനം ഇടത് പക്ഷത്തിനൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. ...
ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി
Kerala News, Kozhikode, Latest news

ബിജെപി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി

ബൂത്തിലേക്ക് പോകുന്ന വഴി സ്ഥാനാർഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ് ബിജെപി സ്ഥാനാർഥി വാസു കുഞ്ഞൻ നെയാണ് കാട്ടു പന്നി കുത്തിയത്. ബൈക്കിൽ വരുന്ന വഴി ചൂര മുണ്ട കല്ലറയ്ക്കൽ പടിയിൽ വെച്ചാണ് അപകടം. പുലർച്ചെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ...
പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
Election, Kerala News, Latest news

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

പേന ഉപയോഗിച്ച് വോട്ടിംഗ് യന്ത്രത്തിൽ ബട്ടൺ അമർത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് ഭീതി മൂലം പലരും ഇത് ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നിർദേശം. പോളിംഗ് ഉദ്യോഗസ്ഥർ ആരും പേന ഉപയോഗിച്ച് ബട്ടൺ അമർത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണം എന്നും വ്യക്തമാക്കി.
അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു
Idukki, Kerala News, Latest news

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം തൊഴാൻ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ മാറിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു ഇയാൾ. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയായ പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയും ആയ ശിവനെ യാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ...
സംസ്ഥാനത്ത് ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ടം വോട്ടെടുപ്പ്
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്
Latest news, Life Style, World

ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. കഴിഞ്ഞ വർഷമാണ് സഹർ അറസ്റ്റിൽ ആയത്. യുവാക്കളെ വഴി തെറ്റിച്ചു, തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കി എന്നൊക്കെ കുറ്റങ്ങൾ ചുമഴ്ത്തിയാണ് കേസ്. ആഞ്ജലീന ജോളിയെ പോലെ ആവാൻ 50 തവണ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് നിരവധി തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇവ എഡിറ്റ്‌ ചെയ്ത് ഇട്ടതാണെന്ന് സഹർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 19 വയസുകാരിയുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത്‌ എന്നാണ്. ...
ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടി.വി.സി.ഇ.ഒ അറസ്റ്റില്‍
India, Latest news

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടി.വി.സി.ഇ.ഒ അറസ്റ്റില്‍

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി. വി. സി.ഇ. ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് നടന്നത്. 12പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി റേറ്റിംഗ് വർധിപ്പിച്ചു എന്നാണ് കേസ്. മുംബൈ നഗരത്തിൽ റേറ്റിങ് നായി വീടുകളിൽ ആളില്ലാത്തപ്പോൾ ചാനലുകൾ തുറന്ന് വെയ്ക്കുന്നതിനു പ്രതിമാസം 500രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തിയത്. ...
സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം
Kerala News, Latest news, Politics

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ നടത്തിയ ഈ പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. വോട്ടർമ്മാരെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള പ്രഖ്യാപനം ആണെന്നും ഇത് പരിശോധിക്കണമെന്നും കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. ...
ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി
Ernakulam, Kerala News, Latest news

ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ്‌ അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു. കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്. കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു. അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ...
നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവം; നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി
Kerala News, Latest news

നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവം; നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി

നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനക ഗാന്ധി എംപി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ആലുവ റൂറല്‍ എസ്.പിയെ മേനക ഗാന്ധി ഫോണില്‍ വിളിച്ചാണ് കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്. നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ...
error: Content is protected !!