Tuesday, November 18
BREAKING NEWS


Latest news

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു
Election, Kerala News, Latest news

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി ആയി മത്സരിച്ചിരുന്ന വേണുഗോപാൽ തോറ്റു. കൊച്ചിൻകോർപറേഷനിൽ യുഡിഎഫ് മുന്നേറുമ്പോഴും മേയർ സ്ഥാനാർഥി ഒരു വോട്ടിനു തോറ്റത്.
തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം
Election, Kerala News, Latest news

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം തുടരുന്നു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യന്നത്. ചില പ്രദേശങ്ങളെ ഒഴിച്ചാൽ തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു
Election, Kerala News, Latest news

പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു

ആദ്യ ഫലം പുറത്ത് വരുമ്പോൾ വർക്കല, പാലാ, ഒറ്റപ്പാലം ബത്തേരി എന്നീ നഗര സഭകളിൽ ആയി എൽഡിഎഫ് അഞ്ചു സീറ്റിലും പറവൂർ മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് വിജയിച്ചു. പാലാ നഗര സഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് ജയിച്ചു.
ഇടത് പക്ഷം മുന്നേറ്റം തുടരുന്നു
Election, Kerala News, Latest news

ഇടത് പക്ഷം മുന്നേറ്റം തുടരുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്. കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.
വോട്ടെണ്ണൽ ആരംഭിച്ചു
Election, Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ. കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും. ...
വോട്ടെണ്ണൽ ആരംഭിച്ചു;  ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ
Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ തുടങ്ങി. 244 വോ​​ട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. 941 ​ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍​പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്...
ജനം ആർക്കൊപ്പം?മിനിറ്റുകൾ  മാത്രം
Election, Kerala News, Latest news

ജനം ആർക്കൊപ്പം?മിനിറ്റുകൾ മാത്രം

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. കോവിഡ് ബാധിതർക്ക് ഉണ്ടായിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ എല്ലാം ഫലങ്ങളും പുറത്ത് വരും. ജനങ്ങൾ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 24 4 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ഉള്ളത്. ...
ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍
Crime, Latest news

ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. പോലീസിന് തെളിവായി നല്‍കിയ രണ്ട് സിഡികള്‍ തനിക്കും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ മുൻപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് ഇന്ന് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാന്‍ നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിസംബര്‍ 30 നാണു ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിത വേഗ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; ഹർജി  സുപ്രീം കോടതി തള്ളി
Crime, Latest news

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്‌ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വലിയ തോതിലുളള മാദ്ധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്‌ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര...
എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം
Crime, Latest news

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം ലഭിച്ചു . ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടിയും സ്വീകരിക്കാം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. മെല്ലെപ്പോക്ക് യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു ഇത് . നേരത്തെ അറസ്റ്റിലായ പ്രതികളാണ് സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ വാദം സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ്. കേസില്‍ ഇതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ എന്‍ഐഎ,വ...
error: Content is protected !!