Tuesday, November 18
BREAKING NEWS


Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി
Election, Kerala News, Latest news

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐ നിര്‍ണായക മുന്നേറ്റം നടത്തി. കൊല്ലം കോര്‍പറേഷനില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. തിരുവനന്തപുരം ജില്ലയില്‍ ഇതു വരെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എട്ടു സീറ്റില്‍ വിജയിച്ചു. കോര്‍പറേഷനില്‍ പല ഡിവിഷനുകളിലും ഇഞ്ചോടിഞ്ചു മല്‍സരമാണ് കാഴ്ചവെച്ചത്. ആലപ്പുഴ, പത്തനംതിട്ട, തിരുവല്ല, പെരുമ്പാവൂര്‍, ഈരാറ്റുപേട്ട, ഇരിട്ടി നഗരസഭകളില്‍ എസ്.ഡി.പി.ഐ വന്‍ മുന്നേറ്റമാണ് നടത്തിയത്. പത്തനംതിട്ട നഗരസഭയില്‍ മൂന്നു സീറ്റുകള്‍ നേടി. ഈരാറ്റുപേട്ട നഗരസഭയില്‍ അഞ്ചു സീറ്റുകള്‍ നേടി. തിരുവനന്തപുരം (9), കൊല്ലം (6), പത്തനംതിട്ട (4), ആലപ്പുഴ (11), കോട്ടയം (9), ഇടുക്കി (1), കാസര്‍ഗോഡ് (7), കണ്ണൂര്‍ (9), കോഴിക്കോട് (3), മലപ്പുറം (4), പാലക്കാട് (5), തൃശൂര്‍ (4), എറണാകുളം (4) സീറ്റുകളാണ് ഉച്ചയ്ക്ക് 12 വരെ നേടിയത്. ...
ജനങ്ങള്‍ക്കൊപ്പം  പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്
Election, Kerala News, Latest news

ജനങ്ങള്‍ക്കൊപ്പം പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ്

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി രേഷ്മ മറിയം റോയ് വിജയിച്ചു. സിപിഐഎം സ്ഥാനാർഥിയായി കോന്നി അരുവാപ്പുലം പഞ്ചായത്ത് 11ാം വാർഡിൽ ആണ് രേഷ്മ മത്സരിച്ചത്. നവംബറിൽ ആണ് 21 വയസ് രേഷ്മയ്ക്ക് തികഞ്ഞത്. കൈയിൽ ഒരു ഡയറിയുമായാണ് രേഷ്മ വീടുകളിൽ വോട്ട് അഭ്യർത്ഥിക്കാൻ പോയത്. ജനങ്ങളുടെ പ്രശ്നങ്ങൾ കുറിച്ചു കൊണ്ടാണ് സ്ഥാനാർഥി മുന്നോട്ട് പോയത്. കുടുംബം കോൺഗ്രസ്‌ അനുകൂലിക്കുന്നവർ ആണ്. കോളേജിൽ പഠിക്കുന്ന സമയത്ത് ആണ് രേഷ്മ ഇടത് പക്ഷത്തിലേക്ക് വന്നത്. ...
സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു
Election, Kerala News, Latest news

സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു

കൊടുവള്ളി നഗരസഭയിൽ സ്വതന്ത്ര സ്ഥാനാർഥി കാരാട്ട് ഫൈസൽ വിജയിച്ചു. 15ാം ഡിവിഷൻ ചുണ്ടപ്പുറം വാർഡിൽ ആണ് ഫൈസൽ വിജയിച്ചത്.സ്വർണ്ണക്കടത്ത് കേസിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ഫൈസലിന് എൽഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചിരുന്നു. തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയായിരുന്നു ഫൈസൽ.
മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും  വാർഡിൽ എൽഡിഎഫിന് ജയം
Election, Kerala News, Latest news

മുല്ലപ്പള്ളിയുടെയും,ചെന്നിത്തലയുടെയും വാർഡിൽ എൽഡിഎഫിന് ജയം

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാർഡിൽ എൽഡിഎഫിന് മിന്നുന്ന ജയം. കോഴിക്കോട് അഴിയൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡാണ്‌.തൃപ്പെരുന്തുറ പഞ്ചായത്തിലെ പതിനാലാം വാർഡാണ്‌ രമേശ്‌ ചെന്നിത്തലയുടേത്. എൽജെഡി സ്ഥാനാർഥിയാണ് അഴിയൂരിൽ പതിനൊന്നാം വാർഡിൽ ജയിച്ചത്. ...
ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി
Election, Kerala News, Latest news

ചരിത്രത്തിൽ ആദ്യമായി പാലായിൽ ചെങ്കോടി പാറി

ചരിത്രത്തിൽ ആദ്യമായി പാലാ മുനിസിപാലിറ്റിയിൽ ഇടത് മുന്നണിയ്ക്ക് മിന്നുന്ന ജയം. ജോസ് കെ മാണിയുടെ ഇടത് പക്ഷത്തിലേക്ക് ഉള്ള മാറ്റത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ആണ് പാലായിൽ ചെങ്കോടി പാറിയത്. 14 വാർഡിൽ എൽഡിഎഫും, 8 വാർഡുകളിൽ യുഡിഎഫുമാണ് ജയിച്ചത്. പാലാ തിരഞ്ഞെടുപ്പ് എല്ലാവരും നോക്കി കാണുന്ന ഒന്നായിരുന്നു. യുഡിഎഫിന്റെ ആധിപത്യം ഉറച്ചുണ്ടായിരുന്ന സീറ്റുകൾ ആണ് ചെങ്കോടി പിടിച്ചു എടുത്തത്. ...
തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനൊപ്പം; കോടിയേരി ബാലകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പ് ഇടത് പക്ഷത്തിനു വിജയം എന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന് എതിരെ നടത്തിയ വ്യാജ പ്രചരണങ്ങൾ ജനങ്ങൾ തള്ളികളഞ്ഞു എന്നതിന് ഉത്തമ തെളിവ് ആണ് ഈ മുന്നേറ്റം എന്നും കോടിയേരി കൂട്ടിച്ചേർത്തു.മുനിസിപ്പാലിറ്റി ഒഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫിനു തന്നെയാണ് മുന്നേറ്റം
ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്
Election, Kerala News, Latest news

ജനങ്ങൾ എൽ ഡിഎഫിനൊപ്പം ? ശക്തമായ മുന്നേറ്റവുമായി എൽഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് മുന്നേറ്റം ശക്തമായി മുന്നോട്ട്. മുൻസിപാലിറ്റികളിലും, ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്കിലും എഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്ത് 446 എൽഡിഎഫ് മുന്നേറുമ്പോൾ 354 ൽ യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.ബ്ലോക്ക്‌ പഞ്ചായത്ത് കളിൽ 100 എൽഡിഎഫും 51 യുഡിഎഫും മുന്നിട്ട് നിൽക്കുന്നു.മുനിസിപാലിറ്റികളിൽ 41 എൽഡിഎഫും, 37 ഇടത്ത് യുഡിഎഫും ആണ്. ...
കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു
Kannur, Kerala News, Latest news

കണ്ണൂർ കോർപറേഷനിൽ ആദ്യമായി ബിജെപിയുടെ താമര വിരിഞ്ഞു

കണ്ണൂർ കോർപറേഷനിൽ ബിജെപിയുടെ താമര വിരിഞ്ഞു. ആദ്യമായാണ് ബിജെപി സീറ്റ് നേടുന്നത്. യുഡിഎഫിന്റെ സീറ്റിലാണ് താമര വിരിഞ്ഞത്. 136 വോട്ടുകൾ ആണ് വിജയം. കണ്ണൂർ കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.
യുഡിഎഫ് മുന്നേറ്റം കൂടുന്നു
Election, Kerala News, Latest news

യുഡിഎഫ് മുന്നേറ്റം കൂടുന്നു

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുനിസിപാലിറ്റികളിൽ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. 86 മുനിസിപാലിറ്റികളിൽ 32 എൽഡിഎഫും, 43 ഇടത്ത് യുഡിഎഫും 5 ഇടങ്ങളിൽ ബിജെപിയും എന്ന രീതിയിലാണ് വോട്ടിംഗ് നില. യുഡിഎഫിന്റെ ആധിപത്യം ആണ് കാണാൻ സാധിക്കുന്നത്.
മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ
Election, Kerala News, Latest news

മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ

കൊച്ചിയിലെ കോൺഗ്രസ്സ് ന്‍റെ മേയർ സ്ഥാനാർഥി എൻ. വേണു ഗോപാൽ ഒരു വോട്ടിനു ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. മുൻ ജിസിഡിഎ ചെയർമാൻ ആയിരുന്നു വേണുഗോപാൽ. കൊച്ചി കോർപറേഷൻ യുഡിഎഫ്നു പിടിച്ചടക്കാൻ സാധിച്ചിരുന്നെങ്കിൽ എൻ. രാജഗോപാൽ ലിന് മേയർ പദവി ലഭിക്കുമായിരുന്നു. റീപോളിംഗ് വേണമെന്ന് യുഡിഫ് ന്റെ ഭാഗത്തു നിന്ന് കനത്ത വിമർശനം ഉണ്ട്. പരാജയം സാങ്കേതികം എന്നാണ് രാജഗോപാൽ പ്രതികരിച്ചത്. യുഡിഎഫിന്റെ എല്ലാം പ്രതീക്ഷകൾക്കും വിപരീതമായാണ് ഫലം വന്നത്. ഇനി യുഡിഎഫിന്റെ നിലനിൽപ്പ് എങ്ങനെ എന്ന് കണ്ടറിയേണ്ടി വരും. ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് എന്‍. വേണുഗോപാല്‍ ജനവിധി തേടിയത്. തുടര്‍ ഭരണത്തിനായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ യുഡിഎഫിന് തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. രാഷട്രീയ പോര്‍കളത്തിന് വഴിയൊരുക്കുന്നത് കൂടിയാണ് ഈ തോല്‍വി. ഇതിനെ തുടര്‍ന്ന് കൊച്ചി കോര്...
error: Content is protected !!