Tuesday, November 18
BREAKING NEWS


Latest news

ഷിഗെല്ല ജാഗ്രതയിൽ; ചെലവൂർ മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം
Kerala News, Latest news

ഷിഗെല്ല ജാഗ്രതയിൽ; ചെലവൂർ മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം

ഷിഗെല്ല ജാഗ്രതയിൽ കോഴിക്കോട്. ചെലവൂർ, മുണ്ടക്കൽത്താഴം, മേഖലകളിൽ 25 പേർക്ക് രോഗ ലക്ഷണം ഉണ്ട്. നാല് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇനിയും എണ്ണം കൂടിയാൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കടുത്ത പനി, ഛർദ്ദിൽ, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. മലിന ജലം, ഭക്ഷണം, രോഗ ബാധിതരുമായുള്ള സമ്പർക്കം തുടങ്ങിയവയാണ് ലക്ഷണം. 1 മുതൽ ഏഴു ദിവസങ്ങൾ ക്കുള്ളിൽ ലക്ഷങ്ങൾ കാണിച്ചു തുടങ്ങുക. ...
ക്യാമ്പസ് ഫ്രണ്ടും പോലീസും ഏറ്റുമുട്ടി
Around Us, Latest news, Malappuram

ക്യാമ്പസ് ഫ്രണ്ടും പോലീസും ഏറ്റുമുട്ടി

മലപ്പുറം : ക്യാമ്പസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ നൂറ്റിയമ്ബതില്‍ അധികം പ്രവര്‍ത്തകരാണ് മലപ്പുറത്തെ ജി എസ് ടി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയത്. ഇവരുടെ പ്രതിഷേധം പരിധി വിട്ടതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി കെ എ റൗഫിനെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയുടെ ഭാഗമാണ് അറസ്‌റ്റെന്ന് ആരോപിച്ചാണ് മാര്‍ച്ച്‌.പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപങ്ങളില്‍ റൗഫിനു പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെ‌ന്റ് സംശയിക്കുന്നത്. ഇതില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യപ്പെട്ടാ...
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി
Kerala News, Latest news

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും, മരുമകളും, ഗുരുവായൂർ ക്ഷേത്ര നാലമ്പലത്തിൽ പ്രവേശിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച വൈകീട്ട് ഗുരുവായൂരിൽ എത്തി ഗസ്റ്റ്‌ ഹൗസിൽ താമസിച്ച ഇവർ ഏകാദശി ദിവസമായ ബുധനാഴ്ച രണ്ട് നേരവും നാലമ്പലത്തിനകത്ത് കയറി ദർശനം നടത്തി. ഒരു ഭക്തനെ പോലും നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെ ആണ് മന്ത്രി പത്‌നിയും മറ്റും അകത്ത് കയറിയത്. ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് നൽകിയ പരാതിയിൽ ആണ് കോടതി നടപടി എടുക്കാൻ ആവശ്യപ്പെട്ടത്. വിഷയം പരിശോധിച്ച് രണ്ടാഴ്ചക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രർക്ക് കോടതി നിർദേശം നൽകി. ...
നഴ്സിങ് പഠനത്തിനായി  ബാംഗ്ലൂരിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
India, Latest news

നഴ്സിങ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

അസമിൽ നിന്ന് ബാംഗ്ലൂരിൽ നഴ്സിങ് പഠനത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 19 ക്കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുൾ ഖാലിഖ് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചു. പഠനത്തിനായി കോളേജിൽ എത്തിയത്. അഡ്മിഷൻ ശരിയാക്കി കൊടുത്തത് കൊലപ്പെടുത്തിയ ഈ വ്യക്തിആയിരുന്നു. ...
ശ്രീരാമന്‍റെ ചിത്രം എങ്ങനെ വിവാദം ആകും? കെ. സുരേന്ദ്രൻ
Kerala News, Latest news

ശ്രീരാമന്‍റെ ചിത്രം എങ്ങനെ വിവാദം ആകും? കെ. സുരേന്ദ്രൻ

പാലക്കാട്‌ നഗരസഭയിലെ ഫ്ലക്സ് വിവാദത്തിൽ ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീരാമ ചിത്രത്തെ ആരും അപമാനമായി കാണില്ല. പിന്നെ എങ്ങനെ ചിത്രം അപമാനമാകും എന്ന് സുരേന്ദ്രൻ ചോദിച്ചു. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ശോഭ സുരേന്ദ്രനും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു. തനിക്കെതിരെ ആരും കത്തയച്ചിട്ടില്ലെന്നും, കത്തയച്ചവർ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ...
ഇനി വെയിറ്റിങ് ലിസ്റ്റ് ഇല്ല; റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ്, പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ
Kerala News, Latest news

ഇനി വെയിറ്റിങ് ലിസ്റ്റ് ഇല്ല; റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ്, പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ

റിസർവേഷൻ ടിക്കറ്റിന് അപേക്ഷിക്കുന്ന എല്ലാവർക്കും ഇനി മുതൽ ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കുന്ന പുതിയ പദ്ധതിയുമായി ഇന്ത്യൻ റെയിവേ. വെയിറ്റിംഗ് ലിസ്റ്റ് ഒഴിവാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ടിക്കറ്റിനായി അപേക്ഷിക്കുന്ന എല്ലാവർക്കും ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വരുമാനം ഉയർത്താനാണ് റെയിൽവേ പദ്ധതിയിടുന്നത്. നാഷണൽ റെയിൽ പ്ലാൻ 2030എന്ന പേരിൽ മെഗാ പദ്ധതിയ്ക്ക് രൂപം നൽകാനാണ് റെയിവേ തീരുമാനം. വിദഗ്ധരുടെ പൊതു ജനങ്ങളുടെയും അഭിപ്രായം അറിഞ്ഞതിന് ശേഷം പദ്ധതി രാജ്യത്തുടനീളം നടപ്പാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ...
അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രൻ
Kerala News, Latest news, Politics

അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്; മുല്ലപ്പള്ളി രാമചന്ദ്രൻ

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വീഴ്ച്ച സംഭവിച്ചു എന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പരാജയത്തിന്റെ പേരിൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ക്രൂരമായി പോയി എന്നും, താൻ അധ്യക്ഷനായ ശേഷം ഐക്യത്തിന് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയം എപ്പോഴും അനാഥമായിരിക്കും.വിജയത്തിന് പിന്നിൽ എപ്പോഴും നിരവധി പേരുണ്ടാവും. തോൽവിയിൽ എല്ലാവർക്കും കൂട്ട് ഉത്തരവാദിത്തം ആണ്. യുഡിഎഫിന് കിട്ടുന്ന വോട്ടുകൾ പലയിടത്തും ചോർന്നു. അത്രക്ക് വലിയ തെറ്റ് താൻ ചെയ്തോ? ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം എല്ലാവരും ഒറ്റപ്പെടുത്തി. കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലെ ചർച്ച സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ...
ഇലക്ഷന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
COVID, Kerala News, Latest news

ഇലക്ഷന് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നു; കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി 113, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 72,33,523 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2757 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പ...
അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
Around Us, Kerala News, Latest news

അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ എത്തണം തിരുവനന്തപുരം : കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. എല്ലാ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും തിങ്കളാഴ്ച മുതല്‍ രാവിലെ 9.30ന് അങ്കണവാടിയില്‍ എത്തിച്ചേരേണ്ടതാണ്. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ബാധ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച്‌ 10 മുതലാണ് മുഴുവന്‍ അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്കും താല്‍ക്കാലിക അവധി നല്‍കിയത്. കൊവിഡ് പശ്ചാത്തലത്തിലും ഫീഡിംഗ് ടേക്ക് ഹോം റേഷന്‍ ആയി നല്‍കുക, സമ്ബുഷ്ട കേരളം, പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വേകള്‍, ദൈനംദിന ഭവനസന്ദര്‍ശനങ്ങള്‍ മുതലായവ തടസം കൂടാതെ നടത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എങ്കിലും കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന...
മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം; സിബിഐ അധികൃതര്‍ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തു
Kollam, Latest news

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ദുരൂഹമരണം; സിബിഐ അധികൃതര്‍ കൊല്ലത്തെ വീട്ടിലെത്തി മൊഴിയെടുത്തു

കൊല്ലം : മദ്രാസ് ഐഐടിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഫാത്തിമ ലത്തീഫിന്റെ കൊല്ലത്തെ വീട്ടിലെത്തി സിബിഐ അധികൃതര്‍ മൊഴിയെടുത്തു. അന്വേഷണം ഏറ്റെടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ മൊഴിയെടുക്കുന്നത് .രാവിലെ 10 മണിയോടെയാണ് സിബിഐ ചെന്നൈ ബ്രാഞ്ചിലെ മൂന്നംഗസംഘം കൊല്ലത്തെ വീട്ടിലെത്തിയത്. ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് ശേഖരിച്ച മുഴുവന്‍ രേഖയുമായാണ് സംഘം എത്തിയത്. വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഇവ പരിശോധിച്ചു. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമാ രേഖപ്പെടുത്തിയിരുന്നു. പിതാവ് അബ്ദുല്‍ ലത്തീഫ്, മാതാവ് സജിത ലത്തീഫ് ഇരട്ട സഹോദരിയായ അയിഷ, ഇളയ സഹോദരി മറിയം എന്നവരുടെ മൊഴി രേഖപ്പെടുത്തി. വിഡിയോ റെക്കോര്‍ഡിംഗിലൂടെയാണ് മൊഴി രേഖപ്പെടുത്തിയത്. അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുല്‍ ലത്തീഫ് സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചിരു...
error: Content is protected !!