Monday, November 17
BREAKING NEWS


Kerala News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്
Kerala News, News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മലയോര മേഖലകളിൽ മഴ കനത്തേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. നവംബർ 5 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്....
കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്
Kerala News

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

കെ റെയിൽ പദ്ധതിയെ പിന്തുണച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കെ റെയിൽ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് റയിൽവേ മന്ത്രി പറയുന്നു. ആ തടസങ്ങൾ പരിഹരിച്ചു പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ആദ്യം ഉണ്ടാകേണ്ടത് സാങ്കേതികവുമായ പാരിസ്ഥിതികവുമായ പ്രശ്നത്തിന് പരിഹാരമാണെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുമായി സഹകരിച്ച് മുന്നോട്ടു പോകണം എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. ഇന്ന് സമർപ്പിക്കപ്പെട്ട പദ്ധതി രേഖയിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് റെയിൽവേ മന്ത്രി ആവശ്യപ്പെട്ടു. സിൽവർലൈൻ പദ്ധതിയുടെ അംഗീകാരമടക്കമുള്ള വിഷയങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ബെംഗളൂരു മുതൽ ഷോർണൂർ വരെ നാലു...
നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു
Kerala News

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു

കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കിണാവൂർ സ്വദേശി രതീഷാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. 100 പേർക്കാണ് വെടിക്കെട്ട് അപകടത്തിൽ പരുക്കേറ്റത്. ഇതിൽ 32 പേർ ഐസിയുവിൽ തുടരുകയാണ്. ഇന്നലെ ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് സന്ധ്യയോടെയാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദീപിന് 80 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് മരിച്ചത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക...
ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്
Kerala News

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍ ഉടന്‍ ബിജെപി വിടുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടര്‍ന്നാണ് സന്ദീപ് പാര്‍ട്ടി വിടാനൊരുങ്ങുന്നത്. ബിജെപിയില്‍ തുടരാന്‍ മാനസികമായി തനിക്ക് സാധിക്കില്ലെന്ന് സന്ദീപ് ഉറപ്പിച്ച് നേതാക്കളോട് പറഞ്ഞുകഴിഞ്ഞെന്നാണ് വിവരം. ബിജെപിയില്‍ താന്‍ അത്രയധികം അപമാനിതനായി കഴിഞ്ഞെന്നും ഇനി തുടരാന്‍ പറ്റില്ലെന്നുമാണ് സന്ദീപ് വാര്യരുടെ ഉറച്ച നിലപാട്. സന്ദീപ് ഫുട്‌ബോള്‍ മത്സരം കാണാനായി സ്വന്തം നാട്ടിലുണ്ട്. ഇതിനിടെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടും സന്ദീപ് വാര്യര്‍ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്...
ഷൊര്‍ണൂർ ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ നാളെ തുടരും
Kerala News

ഷൊര്‍ണൂർ ട്രെയിൻ അപകടം; മരിച്ച സ്ത്രീ തൊഴിലാളികള്‍ സഹോദരിമാര്‍, കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ നാളെ തുടരും

പാലക്കാട്: റെയില്‍വെ ട്രാക്കിൽ മാലിന്യം ശേഖരിക്കാനിറങ്ങിയ മൂന്ന് ശുചീകരണ തൊഴിലാളികള്‍ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കാണാതായ ഒരാള്‍ക്കായുള്ള ഇന്നത്തെ തെരച്ചിൽ നിര്‍ത്തിവെച്ചു. ഷൊര്‍ണൂരിന് സമീപമുള്ള കൊച്ചിൻ പാലത്തിൽ നിന്നും ട്രെയിൻ തട്ടി ഭാരതപുഴയിൽ വീണുവെന്ന് സംശയിക്കപ്പെടുന്ന ശുചീകരണ തൊഴിലാളിയായ സേലം സ്വദേശിയായ ലക്ഷ്മണൻ (48) എന്നയാള്‍ക്കായായാണ് ഇന്ന് വൈകിട്ട് വരെ ഫയര്‍ഫോഴ്സ് തെരച്ചിൽ നടത്തിയത്. മരിച്ച മൂന്നുപേരുടെയും മൃതദേഹം ട്രാക്കിൽ നിന്നായി കണ്ടെത്തിയിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാണാതായ നാലാമത്തെയാളെ കണ്ടെത്താൻ നാളെ പുലര്‍ച്ചെ വീണ്ടും തെരച്ചിൽ ആരംഭിക്കും. ഇന്ന് വൈകിട്ട് ആറുവരെ തെരച്ചിൽ നടത്തി. പുഴയിൽ അടിയൊഴുക്ക് ശക്തമായതോടെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. നാളെ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമും സ്ഥലത്തെത്തി തെരച്ചി...
നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും
Kerala News, Thiruvananthapuram

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്...
ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു
Death, Kerala News

ശ്യാമളക്ക് മിന്നലേറ്റത് കൃഷിയിടം ഒരുക്കുന്നതിനിടെ, ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി മരിച്ചു

ഹരിപ്പാട് : ആലപ്പുഴയിൽ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ഇടിമിന്നലേറ്റു മരിച്ചു. വീയപുരം സർക്കാർ വിത്ത് ഉത്പാദന കേന്ദ്രത്തിലെ തൊഴിലാളി ചെറുതന ആനാരി വലിയപറമ്പിൽ ഉത്തമന്‍റെ ഭാര്യ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. വിത്തു ഉൽപാദന കേന്ദ്രത്തിലെ കൃഷിയിടം ഒരുക്കുന്നതിനിടെ ശക്തമായ മഴയെ തുടർന്ന് കരയിലേക്ക് നടന്നു വരവെ ഇടിമിന്നലേറ്റ് വീഴുകയായിരുന്നു. സഹതൊഴിലാളികളും  ജീവനക്കാരും  ചേർന്ന് ശ്യാമളയെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ:  ഉമേഷ്, സുമേഷ്. മരുമക്കൾ:  നീതു , രേവതി സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും. സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച മഴ തുടരുകയാണ്. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു.  ഗ...
ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ
Accident, Kerala News

ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച് റെയില്‍വെ. ട്രെയിൻ തട്ടിയുണ്ടായ അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് റെയില്‍വെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു പേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. ലോക്കോ പൈലറ്റ് പ്രാഥമിക വിവരം റെയിൽവേക്ക് കൈമാറി. ട്രെയിൻ ഓടിക്കൊണ്ടിരിക്കെ രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റിന്‍റെ മൊഴി. അതേസമയം, പൊലീസും ആ൪പിഎഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ട് മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നും ഒരാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നുമാണ് ദൃക്ഷസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിലും നടക്കുന്നുണ്ടെന്നും റെയിൽവേ വാ൪ത്താക്ക...
കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ
Kerala News

കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ

പത്തനംതിട്ട: കലക്ടറേറ്റിൽ ജീവനക്കാരികൾക്ക് വിശ്രമമുറി ഒരുക്കിയതായി അറിയിച്ച് പത്തനംതിട്ട കലക്ടർ എസ് പ്രേം കൃഷ്ണൻ. അദ്ദേഹം തന്നെയാണ് വിവരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. സഹപ്രവർത്തകയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇങ്ങനെയൊരു സൗകര്യമൊരുക്കിയതെന്നും കലക്ടർ കുറിച്ചു. കലക്ടറുടെ കുറിപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപ് എന്റെ സഹപ്രവർത്തക എനിക്ക് മുന്നിൽ ഒരു നിർദേശം വക്കുകയുണ്ടായി. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോൾ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവരുടെ നിർദേശം. ചിന്തിച്ചപ്പോൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്നു മനസിലായി. 2024 ലെ world mental health day ലെ പ്രധാന സന്ദേശം തന്നെ mental health in workplace എന്നതാണല്ലോ. അപ്പോൾ ആർത്തവം പോലെയുള്ള സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന സ്ത്രീകൾ എത്രത്തോളം കഷ്ടപ...
‘സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം’; ജിഫ്രി മുത്തുക്കോയ തങ്ങൾ
Kerala News

‘സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം’; ജിഫ്രി മുത്തുക്കോയ തങ്ങൾ

സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ മുന്നറിയിപ്പുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം. സമസ്‌തയുടെ ശക്തി തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് എല്ലാവർക്കും നല്ലത്. സമസ്‌തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതേസമയം സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നിൽ സിപിഐഎം ആണെന്നും സമസ്തയെ ഒരിക്കലും ഇക്കാര്യത്തിൽ കുറ്റം പറയില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഏതു സംഘടനയായാലും ലീഗിനെ കുറ്റം പറഞ്ഞാൽ ഞങ്ങൾ എതിർക്കും. തെരഞ്ഞെടുപ്പ് വരുമ്പോൾ ഞാഞ്ഞൂലിനു വിഷം വെക്കും എന്ന് പറയും പോലെയാണ് ചിലർ. ചേലക്കരയിൽ സിപിഐഎമിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുമെന്നും പിഎംഎ സലാം പറഞ്ഞു....
error: Content is protected !!