മുരളീധരന് പിന്നാലെ വിയോജിപ്പ് പരസ്യമാക്കി കെ സുധാകരനും
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കെ മുരളീധരന് പിന്നാലെ കെ സുധാകരനും വിയോജിപ്പ് പരസ്യമാക്കി. കണ്ണൂരില്‍ ഡിസിസിയുമായി ആലോചിക്കാതെ കെപിസിസി സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കിയതാണ് കെ സുധാകരനെ ചൊടിപ്പിച്ചത്.
കണ്ണൂര്‍ ഇരിക്കൂര്‍ ബ്ലോക്കിലെ നുച്ചാട് ഡിവിഷന്‍, തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാര്‍ഡ്, പയ്യാവൂര്‍ പഞ്ചായത്തിലെ കണ്ടകശ്ശേരി എന്നീ സീറ്റുകളിലാണ് ഗ്രൂപ്പ് തര്‍ക്കം നിലനില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ഇവിടെ ഗ്രൂപ്പ് തര്‍ക്കമുണ്ടാകുകയും ചര്‍ച്ചയ്ക്കൊടുവില്‍ മൂന്ന് പേര്‍ക്ക് കൈപ്പത്തി ചിഹ്നം നല്‍കുവാനും ഡി.സി.സി തീരുമാനമെടുത്തിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തവര്‍ കെ.പി.സി.സിയെ സമീപിക്കുകയായിരുന്നു. ഇത് പരിഗണിച്ച കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചര്‍ച്ച കൂടാതെ പരാതിക്കാരെ സ്ഥാനാര്‍ത്ഥികളാക്കി പ്രഖ്യാപിക്കുകയുമായിരുന്നു എന്നാണ് ആര...










