Sunday, March 29
BREAKING NEWS


Kerala News

ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത
Kerala News, Weather

ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം; തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ശക്തിപ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായും തുടര്‍ന്ന് വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ഡിസംബര്‍ 2 ഓടെ തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്. തെക്കന്‍ കേരളത്തില്‍ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കൂടുതല്‍ സാധ്യത) മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍
Election, Kerala News, Latest news

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ ഇത്തവണ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ഥികള്‍.അതില്‍ 38,593 പുരുഷന്മാരും 36,305 സ്ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ (1,857). ഏറ്റവുമധികം വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നതും മലപ്പുറം ജില്ലയിലാണ്.4390 വനിതാ സ്ഥാനാര്‍ത്ഥികളാണ് അവിടെ മത്സര രംഗത്തുള്ളത് .ഇത്തവണത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഏക സ്ഥാനാര്‍ഥി കണ്ണൂര്‍ കോര്‍പറേഷനില്‍നിന്നാണ് ജനവിധി തേടുന്നത്. ...
സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി
Kerala News, Latest news

സംസ്ഥാനത്ത് 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ 20 കെഎസ്എഫ്ഇ ഓഫീസുകളിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്. പിരിവ് തുക ട്രഷറിയിൽ അടയ്ക്കുന്നതിനും വീഴ്ച പറ്റിയിട്ടുണ്ട്. ബിനാമി പേരിൽ ജീവനക്കാർ ചിട്ടി പിടിക്കുന്നതായും കണ്ടെത്തി. ഓപറേഷൻ ബചതിന്റെ ഭാഗമായി വിജിലൻസാണ് പരിശോധന നടത്തിയത്. ചിട്ടികളിലെ ക്രമക്കേടുമയി ബന്ധപ്പെട്ടാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയത്. ബ്രാഞ്ച് മാനേജർമാരുടെ ഒത്താശയോടെ ചില വ്യക്തികൾ ബിനാമി ഇടപാടിൽ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് നടപടി. 40 ബ്രാഞ്ചുകളിൽ പരിശോധന നടത്തിയതിൽ 20 ബ്രാഞ്ചുകളിൽ വ്യാപക ക്രമക്കേടെന്നാണ് വിജിലൻസിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ. ഇതിനു പുറമേ 10 ബ്രാഞ്ചുകളിൽ ചെറിയ രീതിയിലുള്ള ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കൊള്ള ചിട്ടിയാണ് പ്രധാനമായും വിജിലൻസ് സ്ഥിരീകരിക്കുന്ന ക്രമക്കേടുകളിലൊന്ന്. ഇതിനെ തുടർന്ന് നടത്തിയ...
കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
Kerala News, Latest news

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്

കേരള പൊലീസിന്റെ മോശമായ പെരുമാറ്റത്തെക്കുറിച്ച് യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. നെയ്യാര്‍ സംഭവം വിവാദമായതിന് പിന്നാലെയാണ് ദുരനുഭവം പങ്കുവെച്ച് നൗജാദ് മുസ്തഫ എന്ന യുവാവും രംഗത്തെത്തിയത്. വാഹനപരിശോധനക്കിടെ യൂണിഫോമും മാമാസ്‌കും കൃത്യമായി ധരിക്കാത്തത് ചൂണ്ടിക്കാണിച്ച തന്നോട് മാന്നാര്‍ പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും കേട്ടാലറയ്ക്കുന്ന തെറി വിളിച്ച് അപമാനിച്ചെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ചെന്നും യുവാവ് പറഞ്ഞു. ഒന്നര മണിക്കൂര്‍ ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ സ്റ്റേഷനില്‍ നിര്‍ത്തി ആക്ഷേപിച്ച് അപമാനിച്ച് അനധികൃതവും നിയമനുസൃതമല്ലാതെയും ഫോണും കസ്റ്റഡിയിലെടുത്തെന്ന് യുവാവ് ആരോപിച്ചു.കേരളാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയെന്ന് പറയുന്ന സിദ്ദിഖുല്‍ അക്ബര്‍ എന്ന പൊലീസുകാര...
ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി
India, Kerala News, Latest news

ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും;കേന്ദ്ര പെട്രോളിയം മന്ത്രി

പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ബിപിസിഎൽ സ്വകാര്യവൽക്കരിച്ചാലും സബ്സിഡി തുടരും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് ഈക്കാര്യം വ്യക്തമാക്കിയത്. സർക്കാരിന്റെ കൈവശമുള്ള ബിപിസിഎൽ ന്റെ 53 ശതമാനം ഓഹരി വിൽക്കാൻ ആണ് തീരുമാനം. ബിപിസിഎൽ ന്റെ ഭൂരിപക്ഷം ഓഹരികൾ കൈയാളുന്ന സ്ഥാപനത്തിന് രാജ്യത്തെ മൊത്തം എണ്ണ വിതരണത്തിന്റെ 22 ശതമാനം വിഹിതം ലഭിക്കും. കമ്പനിയുടെ ഉടമസ്ഥ അവകാശം പാചക വാതക സബ്സിഡി ഉപഭോക്താക്കൾക്ക് കൈമാറുന്നതിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. നിലവിൽ പ്രതിവർഷം ഒരു കുടുംബത്തിന് 12 പാചക വാതക സിലിണ്ടറുകൾ ആണ് സബ്സിഡി നല്കുന്നത്. സബ്‌സിഡി നേരിട്ട് ഉപഭോക്താവിന്റെ അക്കൗണ്ടിലാണ് ഇടുന്നത്. സബ്സിഡി മുൻകൂറായി ആണ് നല്കുന്നത്. ഇതുപയോഗിച്ച് സിലിണ്ടർ വാങ്ങുന്നതിനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ...
Kerala News, Latest news, Politics

സി എം രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും

സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക. സി.എം. രവീന്ദ്രൻ ഇന്നലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിരുന്നു. കൊവിഡാനന്തര പരിശോധനകള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു സി.എം. രവീന്ദ്രന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സി.എം. രവീന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും ഇതുസംബന്ധിച്ചുള്ള നോട്ടിസ് കൈമാറുക.സി എം രവീന്ദ്രന് ഡിസംബർ നാലാം തീയതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകും. തിങ്കളാഴ്ച ആയിരിക്കും...
ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി
Kerala News, Latest news

ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, കള്ള കടത്ത് കേസിലെ പ്രതിയുമായ എം. ശിവശങ്കറിന് ജയിലിൽ സൗകര്യങ്ങൾ ഒരുക്കാൻ കോടതി നിർദേശം നൽകി. ജയിലിൽ പേനയും, നോട്ട് ബുക്കും നൽകാൻ ജയിലിൽ സൂപ്രണ്ടിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിർദേശം നൽകി. ജയിലിലെ ചട്ടങ്ങൾക്ക് അനുസൃതമായി മകൻ, പിതാവ്, ഭാര്യ എന്നിവരുമായി സംസാരിക്കാൻ അവസരം ഒരുക്കണം. ആഴ്ചയിൽ മൂന്ന് ദിവസം സഹോദരങ്ങൾക്ക് ജയിലിൽ എത്തി കാണാനും, സംസാരിക്കാനും അനുവാദം നല്കുകയും എന്നാൽ കൂടി കാഴ്ച്ച ഒരു മണിക്കൂർ കവിയരുതെന്നും കോടതി വ്യക്തമാക്കി. ...
സിപിഎം നേതാവിന് യുഡിഎഫ് സീറ്റ്; ജയിച്ചാൽ ചെങ്കോടി പിടിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ
Election, Kerala News, Latest news

സിപിഎം നേതാവിന് യുഡിഎഫ് സീറ്റ്; ജയിച്ചാൽ ചെങ്കോടി പിടിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ പതിനാലാം വാർഡിൽ ഇത്തവണ വേറിട്ട പോരാട്ടമാണ്.യുഡിഎഫിന് ഇവിടെ രണ്ടു സ്ഥാനാർത്ഥികൾ. സൗഹൃദ മത്സരമെന്ന് വിശേഷിപ്പിക്കുന്ന വാർഡിൽ യുവനേതാവ് ജോയ്‌സ് മേരി ആന്റണിയെ കോൺഗ്രസ് രംഗത്തിറക്കിയപ്പോൾ വത്സ പൗലോസാണ് കേരളാ കോൺഗ്രസ്സ് ജോസഫ് വിഭാഗം സ്ഥാനാർഥി. തിരഞ്ഞെടുപ്പിന് മുൻപ് വരെ വത്സ പൗലോസ് സിപിഎം പ്രവർത്തകയായിരുന്നു. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ വന്നപ്പോൾ പാർട്ടി വിട്ട് വൽസ പൗലോസ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച് മത്സര രംഗത്തേക്ക് ഇറങ്ങുകയായിരുന്നു. യുഡിഎഫ് സീറ്റ് ധാരണ അനുസരിച്ച് പതിനാലാം വാർഡ് കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനായിരുന്നു. എന്നാൽ കേരളാ കോൺഗ്രസിന് അവിടെ നിർത്താൻ ആളെ കിട്ടിയില്ല. അങ്ങനെയാണ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയ വൽസ പൗലോസിനെ ചെണ്ട ചിഹ്നത്തിൽ കേരള കോൺഗ്രസ് രംഗത്തിറക്കി. ഇതോടെ സ്ഥലത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി...
തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ യുഡിഎഫ്   സ്ഥാനാര്‍ത്ഥിക്ക് കോവിഡ് എന്ന്‍ പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി
Election, Kerala News, Latest news

തെരഞ്ഞെടുപ്പ് പ്രചാരണം തടയാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കോവിഡ് എന്ന്‍ പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി

തലക്കുളത്തൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കോവിഡാണെന്ന് പറഞ്ഞ് ആശുപത്രിയിലാക്കിയതായി പരാതി. പഞ്ചായത്ത് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയില്‍ അട്ടിമറി നടന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. .തലക്കുളത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥി സജിനി ദേവരാജനെയാണ് കോവിഡ് പോസിറ്റീവ് ഫലം വന്നതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് ആശുപത്രിയിലേക്ക് മാറ്റിയത്. മകന് കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്തിലാണ് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ നടത്തിയ പരിശോധനയിലായിരുന്നു സജിനിക്ക് കോവിഡെന്ന് ഫലം പോസിറ്റീവായത് .  കൊവിഡ് ബാധിച്ച സജിനിയുടെ മകനെ ആശുപത്രിയിലേക്ക് മാറ്റാതിരുന്ന പഞ്ചായത്ത് ആരോഗ്യ വിഭാഗം സജിനിയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റിയതാണ് യുഡിഎഫ് പ്രവര്‍ത്തകരില്‍ സംശയം സൃഷ്ടിച്ചത്. തുടര്‍ന്ന് കോഴിക്കോട്ടെ മൂന്ന് സ്വകാര്യ ലാബുകളിലായി നടത്തിയ മൂന്നു ടെസ്റ്റുക...
ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍
Kerala News, Latest news, Wayanad

ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍

വയനാട്ടിലെ ഒരു കുടുംബത്തില്‍ നിന്ന് തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാകുന്നത് നാല് പേര്‍. തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് തെരഞ്ഞെടുപ്പിലാണ് നാല് പേര്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്മയും മകളും ഉള്‍പ്പെടെ 4 പേരാണ് ഒരു കുടുംബത്തില്‍ നിന്ന് ഇവിടെ മത്സരിക്കുന്നത്. എടത്തന കോളനിയില്‍ നിന്നുള്ളവരാണ് നാല് പേരും.മൂവരും ഒരേ മുന്നണിയിലാണെങ്കില്‍ ടീച്ചറുടെ എതിരാളി പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പ അമ്മാവന്റെ മകളാണ്. രാഷ്ട്രീയം രണ്ട് ഉണ്ടെങ്കിലും കുടുംബത്തില്‍ രാഷ്ട്രീയം പറയുന്നത് നന്നേ കുറവാണെന്നാണ് ഇവരുടെ പക്ഷം. എടത്തന കുറിച്യ തറവാട്ടില്‍ 300 ല്‍ അധികം വോട്ടുള്ളതും സ്ഥാനാര്‍ത്ഥികളെ ഇവിടെ നിന്ന് കണ്ടെത്താന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നു. പതിനെട്ടാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പക്ഷേ എടത്തന കുടുംബത്തില്‍ നിന്നുള്ളതല്ല. ...
error: Content is protected !!