Monday, November 17
BREAKING NEWS


Kerala News

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ അടൂരിൽ
Job, Kerala News

അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി നവംബർ 06 മുതൽ അടൂരിൽ

കരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി അടൂരിൽ നവംബർ 06 മുതൽ. ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06-ന് (ബുധനാഴ്ച) രാവിലെ ആറ് മണിക്ക് പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിക്കും. നവംബർ 13-ന് റാലി അവസാനിക്കും. 2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും, കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്. ...
ടോൾ പ്ലാസയിൽ വാഹനം പരിശോധിച്ചപ്പോൾ കുടുങ്ങിയത് 24 വയസുകാരൻ; വാഹനത്തിലുണ്ടായിരുന്നത് ഏഴ് കിലോ കഞ്ചാവ്
Kerala News

ടോൾ പ്ലാസയിൽ വാഹനം പരിശോധിച്ചപ്പോൾ കുടുങ്ങിയത് 24 വയസുകാരൻ; വാഹനത്തിലുണ്ടായിരുന്നത് ഏഴ് കിലോ കഞ്ചാവ്

പാലക്കാട്: വാളയാറിൽ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സംഘം വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. ടോൾ പ്ലാസയിൽ നിലയുറിപ്പിച്ചിരുന്ന എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് 7.10 കിലോഗ്രാം കഞ്ചാവ് ഒരു വാഹനത്തിൽ നിന്ന് കണ്ടെടുത്തത്. വാഹനത്തിലുണ്ടായിരുന്ന 24 വയസുകാരനെ പിടികൂടുകയും ചെയ്തു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലക്കാരനായ സുജൻ മണ്ഡൽ എന്നയാളാണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ നിറച്ചാണ് കഞ്ചാവ് കൊണ്ടുവന്നത്. പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ റിനോഷ്.ആർ, വാളയാർ ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ടോൾ പ്ലാസയിൽ പരിശോധന നടത്തിയിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി.കെ.സെബാസ്ററ്യൻ, രാമചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ.വി, സമോദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന...
ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല
Kerala News, Politics

ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല

ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല. സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു. ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ മഹത്വവൽക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ...
പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി
Kerala News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റി. ഈ മാസം 20നാണ് വോട്ടെടുപ്പ് നടത്തുക. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിയതി മാറ്റണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നവംബർ 13 നായിരുന്നു വോട്ടെടുപ്പ് നടത്താൻ ഉദ്ദേശിച്ചിരുന്നത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന വിവരം ജില്ലാ ഭരണാധികാരികൾ തെരഞ്ഞെടുപ്പ് കമ്മീഷനെയും സർക്കാരിനെയും അറിയിച്ചില്ലെന്ന് ബിജെപിയുടെ സ്ഥാനാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. കോൺഗ്രെസും സമാനമായ ആക്ഷേപം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. വോട്ടെടുപ്പ് ഒരാഴ്ച കൂടി നീളുന്നുവെന്നതിൽ ഒരാശങ്കയുമില്ലെന്ന് മന്ത്രി എം ബി രാജേഷ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് പൂർണമായും സജ്ജമാണെന്നും പാലക്കാട്ടെ ചരിത്രം നോക്കുമ്പോൾ എൽഡിഎഫിന് മേൽകൈവന്ന മണ്ഡലമാണിത്. ഇപ്പോഴുള്ള മുൻ‌തൂക്കം വളരെ പ്രകടമാണെന്നും അത് അവസാനം വരെ നിലനിർത്താൻ കഴിയും, ഞങ്ങൾ ഒന്നാമതാണെന്ന ആത്മവിശ്വാസം ഈ തെരഞ്ഞെടുപ്...
ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം
Crime, Kerala News

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത് അതിൽ തന്നെ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ. ആർഎസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്നു ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വനികുമാർ. പുന്നാട് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് എൻഡിഎഫ്. പ്രവർത്തകർ വെട്ടിക്കൊല്ലുകയായ...
ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്
Kerala News

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്

ഓൺലൈൻ തട്ടിപ്പുകൾ തടയാൻ പ്രത്യേക സംവിധാനമായ ‘സൈബർ വാൾ’ ആപ്പ് തയ്യാറാക്കാനൊരുങ്ങി കേരള പൊലീസ്. വ്യാജ ഫോൺ കോളുകൾ വഴിയും വെബ്സൈറ്റുകൾ വഴിയും പണം നഷ്ടമാകുന്നത് സ്ഥിരം സംഭവം ആയിരിക്കുകയാണ്. ഇത് തടയാൻ വേണ്ടിയാണ് സൈബർ പൊലീസ് ‘സൈബർ വാൾ’ തയ്യാറാക്കുന്നത്. ഈ ആപ്പ് വഴി ഫോൺനമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് സാധാരണക്കാർക്ക് തന്നെ പരിശോധിച്ച് ഉറപ്പാക്കാൻ സാധിക്കും. സംസ്ഥാന പൊലീസിന്റെ സൈബര്‍ ഡിവിഷനാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഒരു കമ്പനിയെ ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനായി തെരഞ്ഞെടുത്തു കഴിഞ്ഞു. ഒരു കൊല്ലത്തിനുള്ളിൽ ആപ്പ് വികസിപ്പിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കേരള പൊലീസിന്റെ സൈബർ ഡിവിഷൻ വ്യക്തമാക്കി.ഇതിലൂടെ ഫോൺനമ്പറുകൾ, സോഷ്യൽ മീഡിയ പ്രൊഫൈലുകള്‍, വെബ്സൈറ്റുകള്‍ എന്നിവ എഐയുടെ സഹായത്തോടെ പരിശോധി...
സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു
Kerala News

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു

സംസ്ഥാനത്തെ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് വിവാദമാകുന്നു. കെ ഗോപാലകൃഷ്ണന്‍ ഐഎസ് അഡ്മിനായുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് മല്ലു ഹിന്ദു ഓഫിസേഴ്‌സ് എന്ന് പേരിട്ടതാണ് വിവാദമായത്. ഗ്രൂപ്പ് ഒരു മണിക്കൂറിനുള്ളില്‍ ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി കെ ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെയാകെ അമ്പരിപ്പിച്ചുകൊണ്ട് ഇത്തരമൊരു ഗ്രൂപ്പ് വരുന്നത്. ഗ്രൂപ്പില്‍ നിരവധി ഉദ്യോഗസ്ഥരെ ആഡ് ചെയ്തിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരേയും ചില ജൂനിയര്‍ ഉദ്യോഗസ്ഥരേയും ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നു. ഗ്രൂപ്പിനെക്കുറിച്ച് ചില സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചപ്പോഴാണ് താന്‍ അറിഞ്ഞതെന്നാണ് കെ ഗോപാലകൃഷ്ണന്‍ ഐഎസിന്റെ വിശദീകരണം. ഫോണ്‍ പരിശോധിച്...
പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; അക്രമികളിലൊരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്നും പരാതി
Kerala News

പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം; അക്രമികളിലൊരാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെന്നും പരാതി

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ വീടുകയറി ആക്രമണം. കൊയിലാണ്ടി പന്തലായനി സ്വദേശി ഉണ്ണികൃഷ്ണനെയും കുടുംബത്തെയും ആണ് മൂന്നംഗ സംഘം വീട് കയറി ആക്രമിച്ചത്. പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണമെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. അക്രമി സംഘത്തിൽ ഒരാൾ ഡിവൈഎഫ്ഐ പ്രവർത്തകനാണെന്നും പരാതിയുണ്ട്. എന്നാൽ ഇക്കാര്യം ഡിവൈഎഫ്ഐ നേതൃത്വം തള്ളികളഞ്ഞു. പരിക്കേറ്റ ഉണ്ണികൃഷ്ണനെയും കുടുംബാംഗങ്ങളെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് കയറിവന്ന അക്രമി സംഘം ഉണ്ണികൃഷ്ണനെ ആദ്യം മര്‍ദിക്കുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച ഉണ്ണികൃഷ്ണനെ വീട്ടിലുണ്ടായിരുന്ന കസേര ഉള്‍പ്പെടെ എടുത്ത് അടിച്ചു. കുടുംബാംഗങ്ങളിലൊരാള്‍ അക്രമണത്തിന്‍റെ വീഡിയോയും പകര്‍ത്തി. ഉണ്ണികൃഷ്ണനെ നിലത്തിട്ട് മര്‍ദിച്ചശേഷം വീട്ടിലെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ അടിച്ചുതകര്‍ത്തശേഷമാണ് അക്രമികള്‍ തിര...
ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതര്‍
Kerala News

ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതര്‍

കൊച്ചി: എറണാകുളം ഫോർട്ട്കൊച്ചിയിൽ വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിശദീകരണവുമായി കേരള വാട്ടര്‍ മെട്രോ ലിമിറ്റഡ് അധികൃതര്‍. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചിട്ടില്ലെന്നും ബോട്ടുകള്‍ തമ്മില്‍ ഉരസുക മാത്രമാണ് ചെയ്തതെന്നുമാണ് കെഡബ്ല്യുഎംഎല്ലിന്‍റെ വിശദീകരണം. ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുവെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിച്ചതെന്നും അധികൃതര്‍ പറയുന്നു. ബോട്ടിലുണ്ടായിരുന്ന ചില യൂട്യൂബര്‍മാരാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പ്രചരിപ്പിച്ചതെന്നും വിശദീകരിക്കുന്നു. ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ഫോർട്ട് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വാട്ടർമട്രോയുടെ ബോട്ട് 50 മീറ്റർ ദൂരം പിന്നിട്ടപ്പോഴാണ് ഹൈക്കോടതി ഭാഗത്ത് നിന്ന് വന്ന വാട്ടർ മെട്രോയുടെ തന്നെ ബോട്ടുമായി കൂട്ടിയിടിച്ചത്. അപകടത്ത...
വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി
Kerala News

വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി

പാലക്കാട്: വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയിൽ നീരൊഴുക്ക് കൂടിയതോടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് പരമാവധിയിലെത്തി. പരമാവധി ജലനിരപ്പായ 115.06 മീറ്ററിലെത്തിയതോടെ ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തി. നാല് സ്പില്‍വേ ഷട്ടറുകള്‍ മൂന്നു സെന്‍റി മീറ്ററായാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഷട്ടറുകള്‍ കൂടുതൽ ഉയര്‍ത്തിയത്. ഇതേ തുടര്‍ന്ന് കൽപ്പാത്തി, മുക്കൈ, ഭാരതപുഴയോരവാസികൾക്ക് ജാഗ്രതാ നിർദേശം നല്‍കി.  2018 ശേഷം ആദ്യമായിട്ടാണ് പരമാവധി ജലനിരപ്പിൽ എത്തുന്നത്. ഇതോടെ ഡാമിന്‍റെ പൂർണ സംഭരണ ശേഷിയായ 226 Mm3ലേക്ക് എത്തും. പരമാവധി ജലനിരപ്പിൽ എത്തിയതിനാൽ ഡാം ടോപ്പിലേക്കുള്ള വിനോദ സഞ്ചരികളുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ...
error: Content is protected !!