Monday, November 17
BREAKING NEWS


Kerala News

നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു
Ernakulam, Kerala News

നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 4.962 ഗ്രാം Mഎംഡിഎംഎയും 2.484 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. നെടുമ്പാശ്ശേരിയിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ സ്യൂട്ട് റൂമിൽ നിന്നും ഇരുവരെയും എക്സൈസ് സംഘം മയക്കുമരുന്നുമായി പിടികൂടിയത്. എറണാകുളം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ് ഇൻസ്പെക്‌ടർ കെ.പി.പ്രമോദും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പരിശോധനയിൽ പ്രിവന്റീവ്  ഓഫീസർ ജിനേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) പി.എസ്.ബസന്ത് കുമാർ, മനോജ്.കെ.എ, സിവിൽ എക്‌സൈസ് ഓഫീസർ എം.ടി.ശ്രീജിത്ത്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം.ലത എന്നിവരുമുണ്ടായിര...
മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശ
Kerala News, Politics

മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശ

പാലക്കാട്: മുനമ്പത്ത് സർക്കാർ - ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട്‌ ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കെ മുരളീധരൻ  എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാമെന്നും സതീശൻ പ്രതികരിച്ചു. സന്ദീപ് വാര്യരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തിയാൽ തന്നെ മാധ്യമങ്ങളോട് പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല...
പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്
Kerala News, Politics

പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

പാലക്കാട്‌ ബിജെപിയിലും നേതൃത്വത്തിന് തലവേദനയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർഷകമോർച്ച മുൻ ഷൊർണൂർ മണ്ഡലം പ്രസിഡന്റ് പി രാംകുമാർ പാർട്ടി വിട്ടു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി രാംകുമാർ പ്രതികരിച്ചു. പാലക്കാട് സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തോടുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണം. കോതകുർശ്ശി,തരുവക്കോണം ഭാഗത്ത് ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ ഉണ്ടായിരുന്ന വ്യക്തിയാണ് രാംകുമാർ. നേരത്തെ പാലക്കാട് ബിജെപി മുൻ ജില്ലാ വൈസ് പ്രസിഡന്റും 2001 ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്ന കെ പി മണികണ്ഠനും പാർട്ടി വിട്ടിരുന്നു. ബിജെപി നേതൃത്വത്തിനും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് മണികണ്ഠൻ പാർട്ടി വിട്ടത്. സി കൃഷ്ണകുമാർ ബിജെപി ജില്ലാ പ്രസിഡന്റ് ആയിരുന്നപ്പോൾ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് മണികണ്ഠൻ ആരോപിച്ചിരുന്നു. പ്രവർത്തകരെ...
മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
Kerala News

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ ആനകളെ ഉപയോഗിക്കരുതെന്നതുള്‍പ്പടെ ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്കാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തില്‍ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകള്‍ക്ക് സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ നിര്‍ത്തണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ തവണ ഇതുമായി ബന്ധപ്പെട്ട് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ച...
ഊണ് 72 രൂപ, കഞ്ഞി-അച്ചാർ പയറും ഉൾപ്പെടെ 35, കോട്ടയത്ത് ‘വെജ്’ ഭക്ഷണങ്ങളുടെ വില നിർണയിച്ചു, ശബരിമല സീസണിൽ ബാധകം
Kerala News

ഊണ് 72 രൂപ, കഞ്ഞി-അച്ചാർ പയറും ഉൾപ്പെടെ 35, കോട്ടയത്ത് ‘വെജ്’ ഭക്ഷണങ്ങളുടെ വില നിർണയിച്ചു, ശബരിമല സീസണിൽ ബാധകം

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലയിലെ ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ഭാരവാഹികളും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയെത്തുടർന്നാണ് ജില്ലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലേയും, മറ്റ് ഇടത്താവളങ്ങളായ വൈക്കം, കടപ്പാട്ടൂർ, കോട്ടയം തിരുനക്കര, ഏറ്റുമാനൂർ എന്നിവിടങ്ങളിലേയും, കോട്ടയം റെയിൽവേ സ്‌റ്റേഷൻ കാന്റീൻ, റെയിൽവേ സ്റ്റേഷൻ/കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം എന്നിവിടിങ്ങളിലെ ഹോട്ടലുകളിലെയും വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിർണയിച്ചത്. ഇനം- വില(ജി.എസ്.ടി. ഉൾപ്പെടെ) 1 കുത്തരി ഊണ് - 72 രൂപ 2 ആന്ധ്രാ ഊണ് (പൊന്നിയരി)-72 രൂപ 3 കഞ്ഞി (അച്ചാറ...
നിക്കണ്ട, തിക്കണ്ട, ഓടേണ്ട; റെയിൽവേയുടെ എല്ലാ സേവനങ്ങൾ‌ക്കും ഇനി ഒറ്റ ആപ്പ്
Kerala News

നിക്കണ്ട, തിക്കണ്ട, ഓടേണ്ട; റെയിൽവേയുടെ എല്ലാ സേവനങ്ങൾ‌ക്കും ഇനി ഒറ്റ ആപ്പ്

റെയിൽവേയുടെ എല്ലാ സേവനങ്ങൾക്കുമായി ഒറ്റ ആപ്പ് തയാറാകുന്നു. ടിക്കറ്റ് ബുക്കിങ്, ട്രെയിൻ ട്രാക്കിങ്, ഭക്ഷണബുക്കിങ്, പ്ലാറ്റ്‌ഫോം പാസെടുക്കൽ എല്ലാ ലഭ്യമാകുന്ന ആപ്പാണ് റെയിൽവേ തയാറാക്കുന്നത്. ഡിസംബർ അവസാനത്തോടെ ആപ്പ് എത്തിക്കാനാണ് ശ്രമം. ഐ.ആർ.സി.ടി.സി.യുമായി ചേർന്ന് സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റമാണ് പുതിയ ആപ്പ് തയാറാക്കുന്നത്. നിലവിൽ ഓരോ സേവനങ്ങൾക്കും വിവിധ ആപ്പുകളാണ് ഉള്ളത്. ഇത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് സമ​ഗ്രമായ ഒരു ആപ്പ് നിർമ്മിക്കാൻ റെയിൽവേ ശ്രമിക്കുന്നത്. ടിക്കറ്റ് റിസർവേഷനുവേണ്ടി നിലവിലുള്ള ഐ.ആർ.സി.ടി.സി റെയിൽ കണക്ട് ആപ്പാണ് ഏറ്റവും പ്രചാരത്തിൽ ഉള്ളത്. യാത്രക്കാർക്ക് കൂടുതൽ സൗകര്യം പ്രദാനം ചെയ്യുന്നതിനായി നിരവധി റെയിൽവേ സേവനങ്ങളെ ഒരു പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുകയെന്നതാണ് പുതിയ ആപ്പിലൂടെ ലക്ഷ്യമിടുന്നത്. 100 ദശലക്ഷത്തിലധികം ആപ്പ് ഡൗൺലോഡുകളുള്ള...
പ്രിയപ്പെട്ട ‘തക്കുടുകൾക്ക്’ വിജയാശംസകൾ നേർന്ന് മമ്മൂട്ടി
Kerala News, Sports

പ്രിയപ്പെട്ട ‘തക്കുടുകൾക്ക്’ വിജയാശംസകൾ നേർന്ന് മമ്മൂട്ടി

കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സാംസ്കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടൻ മമ്മൂട്ടി. പ്രിയപ്പെട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗിച്ചത്. സ്കൂള്‍ കായികമേളയുടെ ഭാഗ്യ ചിഹ്നമാണ് തക്കുടു. എല്ലാവരിലും ഒരുപാട് പ്രതീക്ഷയുണ്ടെന്നും നിങ്ങളോടൊപ്പം ഒരാൾ മത്സരിക്കാൻ ഉണ്ടെന്ന് ഓർക്കണമെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിന്‍റെ കൗമാര ശക്തി അത്ഭുതപ്പെടുത്തുന്നതാണ്. ഈ രാജ്യത്തിന്‍റെ അഭിമാനങ്ങളായി വളരേണ്ടവരാണ് നിങ്ങള്‍. കലാകായിക ശേഷികള്‍ പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ അപൂര്‍വമായാണ് ലഭിക്കുക. അവ ശരിയായി വിനിയോഗിക്കുക. കിട്ടിയ അവസരം ആത്മാര്‍ത്ഥതയോടെ ഉപയോഗപ്പെടുത്തിയാൽ വിജയം നമ്മുടെ കൂടെയുണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു. കായികമേളയിൽ ഒരുപാട് മത്സരയിനങ്ങളുണ്ട്. ഒരുപാട് സാമര്‍ത്ഥ്യങ്ങളും കഴിവും ഉള്ളവരാണ് ഓടുന്നത്. കൂടെ ഓടുന്നവരും നമ്മളേക്കാള്‍ മോശമല്ലെന്ന് ഓര്‍ക്കണം. അവരെ ക...
ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു, ‘ പണി’ റിവ്യൂ ചെയ്തയാള്‍ സൈബര്‍ കോണ്‍ഗ്രസുകാരന്‍: അഖില്‍ മാരാര്‍
Cinema, Kerala News

ജോജു എന്‍റെ നമ്പര്‍ ബ്ലോക്ക് ചെയ്തു, ‘ പണി’ റിവ്യൂ ചെയ്തയാള്‍ സൈബര്‍ കോണ്‍ഗ്രസുകാരന്‍: അഖില്‍ മാരാര്‍

കൊച്ചി: പണി എന്ന ചിത്രത്തിന്‍റെ റിവ്യൂ എഴുതിയതിന് ആദര്‍ശ് എന്ന യുവാവിനെ ചിത്രം സംവിധാനം ചെയ്ത് അഭിനയിച്ച ജോജു വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് ജേതാവ് അഖില്‍ മാരാര്‍. തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് അഖില്‍ മാരാര്‍ വിവാദത്തില്‍ പ്രതികരിച്ചത്. താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത് ജോജുവുമായുള്ള വ്യക്തി ബന്ധത്തിന്‍റെ പേരില്‍ അല്ലെന്നും. തന്‍റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും. മൂന്ന് മാസമായി ജോജുവുമായി ഒരു ബന്ധവും ഇല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. എന്നാല്‍ അതിന് കാരണം എന്താണെന്നും അറിയില്ലെന്ന് അഖില്‍ പറഞ്ഞു. ചിത്രത്തിന്‍റെ പൂജയില്‍ നിലവിളക്ക് കൊളുത്തിയ ആളാണ്, പിന്നീട് ഷൂട്ടിംഗ് സമയത്തും പോയിട്ടുണ്ട്, എഡിറ്റിംഗ് സമയത്തും പോയിരുന്നു ചിത്രത്തിന്‍റെ 80 ശതമാനം കണ്ട വ്യ...
നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; ഇടക്കാല ഉത്തരവില്ല
Kerala News

നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ് സര്‍വീസ്; ഇടക്കാല ഉത്തരവില്ല

ദില്ലി: മണ്ഡലകാലം കണക്കിലെടുത്ത്‌ നിലയ്‌ക്കൽ മുതൽ പമ്പ വരെ സൗജന്യ ബസ്‌ സർവീസ്‌ നടത്താൻ അനുവദിക്കുന്ന ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളി സുപ്രീംകോടതി. കേസിൽ വാദംകേൾക്കൽ പൂർത്തിയാക്കി അന്തിമ തീരുമാനമെടുക്കാമെന്ന്‌ അറിയിച്ചാണ്‌ കോടതി ഇടക്കാല ഉത്തരവിറക്കണമെന്ന വിഎച്ച്‌പിയുടെ ആവശ്യം തള്ളിയത്‌. കേസ്‌ അന്തിമവാദത്തിനായി മാറ്റുകയാണെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ശബരിമല തീർത്ഥാടകാരിൽ നിന്ന് അധിക തുക ഈടാക്കുന്നില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ട്.  നിലയ്ക്കൽ - പമ്പ റൂട്ട് ദേശസാൽകൃതം ആണെന്നും അവിടെ സർവീസ് നടത്താൻ തങ്ങൾക്ക് മാത്രമേ അധികാരം ഉള്ളൂവെന്നാണ് കെഎസ്ആർടിസിയുടെ വാദം. നിലയ്‌ക്കൽ മുതൽ പമ്പ വരെ ബസ്‌ സർവീസ്‌ നടത്താൻ കെഎസ്‌ആർടിസിക്കാണ്‌ അധികാരമെന്നും തീർത...
സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു
Kerala News, Sports

സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു പതാക ഉയർത്തി. ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ തെളിയിച്ചു. മന്ത്രി വി ശിവൻകുട്ടി കായിക മേള ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച മുതൽ നവംബർ 11 വരെ കൊച്ചിയിലെ 17 വേദികളിലായാണ് കായികമേള. 20,000 താരങ്ങൾ മേളയിൽ പങ്കെടുക്കും. സ്റ്റേഡിയത്തിൽ വെച്ച് ഹൈജംപ് താരം ജുവൽ തോമസ് ദീപശിഖ ഏറ്റുവാങ്ങി. തുടർന്ന് വനിത ഫുട്ബോൾ താരങ്ങളായ അഖില, ശിൽജി ഷാജ, സ്പെഷ്യൽ വിദ്യാർത്ഥികളായ യശ്വിത എസ്, അനു ബിനു എന്നിവർക്ക് ദീപശിഖ കൈമാറി. ഇവരിൽ നിന്നും മന്ത്രി ശിവൻകുട്ടി, പിആർ ശ്രീജേഷ് എന്നിവർ ചേർന്ന് ദീപശിഖ ഏറ്റുവാങ്ങി. ഇതിനുശേഷം മൈതാനത്ത് സജ്ജമാക്കിയ മേളയുടെ ഭാഗ്യ ചിന്ഹമായ തക്കുടുവിൻറെ കൈകളിലുള്ള വലിയ ദീപശിഖ പിആർ ശ്രീജേഷ് തെളിയിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥി ശ്രീലക്ഷ്മിക്കൊപ്പമാണ്...
error: Content is protected !!