പ്രവീണ്‍ റാണയും പോലീസും കള്ളനും പോലീസും കളിക്കുകയാണോ? പോലീസ് വരുന്നതിന് മുന്‍പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രവീണ്‍ റാണ മുങ്ങിയത് എങ്ങോട്ട്, നാല് വര്‍ഷം കൊണ്ട് 100 കോടി തട്ടിയ പ്രവീണ്‍ റാണയുടെ പിന്‍ബലം ആര്? സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ ആയ പ്രവീണ്‍ റാണയുടെ രാഷ്ട്രീയ പിന്‍ബലം ഇവരൊക്കെ. പ്രവീണ്‍ കെ പി എന്ന തൃശ്ശൂര് കാരന്‍ ബിടെക് ബിരുദധാരി പ്രവീണ്‍ റാണ ആയ കഥ…
കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ തിരഞ്ഞു വന്ന പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി.
തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പൊലീസ് ഫ്‌ലാറ്റിലേയ്ക്കു വരുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങിയായിരുന്നു രക്ഷപെടല്‍.
അതേ സമയം ഫ്‌ലാറ്റില്‍ നിന്നും ഇയാളുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കളുമൊപ്പമാണ് ഫ്‌ലാറ്റില്‍ നിന്നു രക്ഷപെട്ടത്.
രണ്ടു ദിവസമായി ഇയാള്‍ക്കായി പൊലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ...









