Thursday, April 2
BREAKING NEWS


Kerala News

ആഗ്രഹിച്ചത് സുബിയെ വധുവായി കാണാന്‍; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു; നോവായി കലാഭവന്‍ രാഹുല്‍…
Breaking News, India, Kerala News, Latest news

ആഗ്രഹിച്ചത് സുബിയെ വധുവായി കാണാന്‍; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു; നോവായി കലാഭവന്‍ രാഹുല്‍…

കൊച്ചി: Subi Suresh നടിയും അവതാരകയുമായ സുബി സുരേഷ് കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്‌സമിക വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് സിനിമാ- മിമിക്രി ലോകം. ഫെബ്രുവരി മാസത്തില്‍ താന്‍ വിവാഹിതയാകുമെന്നും വരന്‍ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലാഭവന്‍ രാഹുലാണ് താന്‍ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ സുബി പറഞ്ഞത്. ഇന്നലെ ഹൃദയം തകര്‍ന്നാണ് കലാഭവന്‍ രാഹുല്‍ സുബിയുടെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ നിന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയില്‍ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂ...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിര്‍ദേശം ഉപേക്ഷിച്ച് സര്‍ക്കാര്‍.
Breaking News, Kerala News

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയില്ല; നിര്‍ദേശം ഉപേക്ഷിച്ച് സര്‍ക്കാര്‍.

തിരുവനന്തപുരം: Government Officers നാലാം ശനിയാഴ്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധിയില്ല. ഈ നിര്‍ദ്ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാരില്‍ ധാരണയായി. അവധി വിഷയത്തില്‍ ചീഫ് സെക്രട്ടറി വി.പി.ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമെടുക്കാന്‍ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. എന്‍.ജി.ഒ യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. നാലാം ശനിയാഴ്ച അവധിയാക്കുന്നത് സംബന്ധിച്ച് ആദ്യം സംഘടനകളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകളിലൊന്നും തീരുമാനമായില്ല. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും സി.പി.എം അനുകൂല സംഘടനയായ എന്‍.ജി.ഒ യൂണിയനും നാലാം ശനിയാഴ്ച അവധി വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി മുഖ്യമന്ത്ര...
രാത്രിയുടെ മറവില്‍ മാങ്ങ മോഷണം, കടയുടമയെ പേടിപ്പിച്ച് പരാതി പിന്‍ഴലിപ്പിച്ചു, ക്രിമിനല്‍ കേസുകള്‍ വേറെ; ഒടുവില്‍ മാങ്ങ മോഷണക്കാരനായ പോലീസുകാരന്റെ പണി പോകുന്നു….
Around Us, Breaking News, Kerala News, Kottayam, Latest news

രാത്രിയുടെ മറവില്‍ മാങ്ങ മോഷണം, കടയുടമയെ പേടിപ്പിച്ച് പരാതി പിന്‍ഴലിപ്പിച്ചു, ക്രിമിനല്‍ കേസുകള്‍ വേറെ; ഒടുവില്‍ മാങ്ങ മോഷണക്കാരനായ പോലീസുകാരന്റെ പണി പോകുന്നു….

കോട്ടയം: Police Shihab കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയില്‍ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കല്‍ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആര്‍ ക്യാംപിലെ സിപിഒ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.ബ കഴിഞ്ഞ സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെയാണ് സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാ...
മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു, പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍, കൊല്ലപ്പെട്ടത് മണ്ണാര്‍ക്കാട് സ്വദേശി
Breaking News, Gulf, India, Kerala News, Latest news

മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു, പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍, കൊല്ലപ്പെട്ടത് മണ്ണാര്‍ക്കാട് സ്വദേശി

ഷാര്‍ജ : ഇന്നലെ രാത്രി 12:30 യോടെ ഷാര്‍ജ Sharjah ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചത്. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പൊലീസ് പിടിയിലായി. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹകീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. ...
‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍
Breaking News, Kerala News, Latest news, News

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്...
ഇന്ധന സെസും നികുതി വർധനയും പിൻവലിക്കണം:<br>സഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം; 4 എംഎൽഎമാർ സത്യഗ്രഹമിരിക്കുന്നു
Breaking News, Kerala News, Latest news

ഇന്ധന സെസും നികുതി വർധനയും പിൻവലിക്കണം:
സഭയിൽ അനിശ്ചിതകാല സത്യഗ്രഹ സമരം; 4 എംഎൽഎമാർ സത്യഗ്രഹമിരിക്കുന്നു

തിരുവനന്തപുരം: Budget ഇന്ധന സെസിലും നികുതി വർധനകളിലും പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രത്യക്ഷ സമരം. നാല് എംഎൽഎമാർ സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചു. ഷാഫി പറമ്പിൽ, സിആർ മഹേഷ്, മാത്യു കുഴൽ നാടൻ, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. ബജറ്റ് പൊതു ചർച്ചക്ക് മുൻപേയാണ് പ്രതിപക്ഷം സമരം പ്രഖ്യാപിച്ചത്. നിയമസഭക്ക് പുറത്തും വലിയ തോതിൽ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളിൽ രാപ്പകൽ സമരം നടത്തും. ശക്തമായ സമരത്തിലൂടെ ബജറ്റിൽ പ്രഖ്യാപിച്ച  നികുതി വർധനയും സെസും പിൻവലിപ്പിക്കനാണ് പ്രതിപക്ഷ തീരുമാനം.  ...
ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.
Breaking News, Kerala News, Latest news

ബിവറേജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയില്‍; മുന്നില്‍ കെഎസ്‌ഇബി; നഷ്ടത്തില്‍ കെഎസ്‌ആര്‍ടിസി തന്നെ ഒന്നാമത്.

തിരുവനന്തപുരം: ലാഭപട്ടികയില്‍ ഒന്നാമതെത്തി കെഎസ്‌ഇബി (KSEB). നിയമസഭയില്‍ സമര്‍പ്പിച്ച ബ്യൂറോ ഓഫ് പബ്ലിക്ക് എന്റര്‍പ്രൈസസിന്റെ റിപ്പോര്‍ട്ടിലാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ 2021-22 ലെ പ്രകടനം വിലയിരുത്തിയത്. ലാഭത്തില്‍ മുന്നില്‍ കെഎസ്‌ഇബിയാണ് (736 കോടി രൂപ). കഴിഞ്ഞ തവണ 475 കോടിയുടെ നഷ്ടത്തിലായിരുന്നു കെഎസ്‌ഇബി. കഴിഞ്ഞ തവണത്തേതിന് സമാനമായി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ഇത്തവണയും ലാഭത്തില്‍ രണ്ടാം സ്ഥാനത്താണ് (226 കോടി). കഴിഞ്ഞ വര്‍ഷം ലാഭപട്ടികയില്‍ ആദ്യ സ്ഥാനത്തായിരുന്ന കെഎസ്‌എഫ്‌ഇ ഇപ്പോള്‍ മൂന്നാംസ്ഥാനത്തെത്തി (210 കോടി). 54 കോടി നേടി കെഎസ്‌ഐഡിസി നാലാം സ്ഥാനത്തും ഫാര്‍സമസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ അഞ്ചാമതുമെത്തി (43 കോടി). കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധി മൂലം നഷ്ടത്തിലായിരുന്ന ബവ്‌റിജസ് കോര്‍പ്പറേഷന്‍ ലാഭപ്പട്ടികയിലാണ്. പത്താം സ്ഥാനമാണ് ബവ്‌റേജസ് കോര്‍പ്പറേഷന്. ലാഭമുള്ള സ്ഥാപ...
ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.
Breaking News, Entertainment, Entertainment News, Kerala News, Latest news

ഡബ്ല്യുസിസിയ്‌ക്കെതിരെ ഇന്ദ്രന്‍സ്; സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റ്; ദിലീപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ല, അങ്ങനെ വന്നാല്‍ അതെനിക്ക് ഞെട്ടലുണ്ടാക്കും.

കൊച്ചി: സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നും നടിയെ അക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ല എന്നു നടന്‍ ഇന്ദ്രന്‍സ് (Indrans) പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പുരുഷനും എത്രയോ മുകളിലാണ് സ്ത്രീ എന്ന് തിരിച്ചറിയാത്തവരാണ് സ്ത്രീ സമത്വം ആവശ്യപ്പെടുന്നവര്‍ എന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍. ഡബ്ല്യൂസിസി എന്ന സംഘടന രൂപപ്പെട്ടില്ലെങ്കിലും നടി ആക്രമിക്കപ്പെട്ടത് ചര്‍ച്ചയാകുകയും നിയമ പോരാട്ടം നടക്കുകയും ചെയ്യുമായിരുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. 'സ്ത്രീകള്‍ക്ക് തുല്യത ആവശ്യപ്പെടുന്നത് തന്നെ തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ എത്രയോ മുകളിലാണ്. ഇത് ത...
വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്.
Breaking News, Crime, Entertainment, Entertainment News, Kerala News, Latest news

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടന്‍ അറസ്റ്റിലായത്.

കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാറാണ് (Baburaj) ബാബുരാജിനെതിരെ പരാതി നല്‍കിയത്. മൂന്നാര്‍ കമ്പിലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020 ജനുവരിയില്‍ ഈ റിസോര്‍ട്ട് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയിരുന്നു. റവന്യു നടപടി നേരിടുന്ന ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. അടിമാലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം അടിമാലി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങി. സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു. എന്നാല്‍, ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് മറുപടി നല്‍കി. മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാ...
ജവാന് 630, ഹണിബീക്ക് 850; പുതിയ മദ്യ വില ഇങ്ങനെ
Around Us, Breaking News, India, Kerala News, Latest news

ജവാന് 630, ഹണിബീക്ക് 850; പുതിയ മദ്യ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ മദ്യ വില കൂട്ടിയതോടെ ജനപ്രിയ ബ്രാന്‍ഡുകളുടെ നിരക്ക് ഉയരും(Liquor Rate). മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 രൂപ മുതല്‍ 20 രൂപവരെ കൂട്ടിയതിനു പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. 500 രൂപ മുതല്‍ 999 രൂപ വരെ വരുന്ന ഇന്ത്യന്‍ നിര്‍മിത മദ്യത്തിന് കുപ്പിക്ക് 20 രൂപയാണ് കേരള ബജറ്റില്‍ നിരക്ക് വര്‍ധിപ്പിച്ചത്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപയും. ഇതുവഴി 400 കോടി സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും. ബെവ്കോയുടെ ചില ബ്രാന്‍ഡുകളില്‍ വരുന്ന വില വ്യത്യാസം. ബ്രാന്‍ഡ്, പുതുക്കിയ വില, പഴയ വില ബ്രാക്കറ്റില്‍ ഡാഡിവില്‍സണ്‍-750 എംഎല്‍: 700 (680), ഓള്‍ഡ് മങ്ക്- 1000 (980), ഹെര്‍ക്കുലീസ്- 820 (800), ജവാന്‍ -1000 എംഎല്‍: 630 (610), ജോളി റോജര്‍- 1010 (990), ഒസിആര്‍- 690 (670),...
error: Content is protected !!