Wednesday, April 1
BREAKING NEWS


Kerala News

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും ; മാസപ്പടി വിവാദം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം Kerala Assembly
Kerala News

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും ; മാസപ്പടി വിവാദം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം Kerala Assembly

Kerala Assembly നിയമസഭാ ഒമ്ബതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. 14 വരെ തുടരും. ആഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്രമീകരിക്കുകയായിരുന്നു. Also Read : https://www.bharathasabdham.com/g-20-update-2023-submit-budds/ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. https://www.youtube.com/watch?v=fgF04dOuT20 നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുമ്ബോള്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തെ ധാരണ. വിവാദ ദല്ലാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കും. മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്ബനിയില്‍ നിന്നും മാസപ്പടി വാങ്ങിയതായുള്ള വിവാദവും പ്രതിപക്ഷം സഭയില...
യുഡിഎഫ് ഏകോപനസമിതി യോഗം 13ന് UDF
Kerala News

യുഡിഎഫ് ഏകോപനസമിതി യോഗം 13ന് UDF

UDF പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യുഡിഎഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എംഎം ഹസൻ അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 അഴിമതിക്കും സ്വജനപക്ഷപാതത്തിനും പോലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യുഡിഎഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി. ഓണക്കാലത്ത് സിവിൽ സപ...
നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA
Kerala News

നിയമസഭ കയ്യാങ്കളി കേസ്: രണ്ട് കോണ്‍ഗ്രസ് മുൻഎംഎല്‍എമാരെ പ്രതിചേര്‍ക്കും Niyamasabha Case against LDF UDF MLA

Niyamasabha Case against LDF UDF MLA നിയമസഭ കയ്യാങ്കളി കേസില്‍ രണ്ട് മുൻ കോണ്‍ഗ്രസ് എംഎല്‍എമാരെ കൂടി പ്രതിചേര്‍ക്കും. എം എ വാഹിദ്, ശിവദാസൻ നായര്‍ എന്നിവരെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. വനിതാ എംഎല്‍എ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേര്‍ക്കുക. ഇതേവരെ ഇടതു നേതാക്കള്‍ മാത്രമുണ്ടായിരുന്ന കേസിലാണ് കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേര്‍ക്കുന്നത്. https://www.youtube.com/watch?v=YRZQQpA_0Ko&t=61s ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിയമസഭ കൈയാങ്കളി കേസ് പൊലീസ് പൊളിച്ചെഴുതുകയാണ്. വി.ശിവൻകുട്ടിയും ഇ.പിജയരാജനും മടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പ്രതികള്‍. കേസ് എഴുതിത്തളളാൻ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ...
തിരുവമ്ബാടി ദേവസ്വത്തിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി SOUTH INDIAN Bank 
Kerala News

തിരുവമ്ബാടി ദേവസ്വത്തിനെതിരെ സൗത്ത് ഇന്ത്യൻ ബാങ്ക് ജപ്തി നടപടികള്‍ തുടങ്ങി SOUTH INDIAN Bank 

SOUTH INDIAN Bank  തിരുവമ്ബാടി ദേവസ്വത്തിന് നല്‍കിയ 35 കോടി വായ്‌പയുടെ തിരിച്ചടവ് ദീര്‍ഘനാളായി മുടങ്ങിയതിനെ തുടര്‍ന്ന്, സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ്പക്കു ഈടുനല്‍കിയ ആസ്തികള്‍ താല്‍ക്കാലികമായി ഏറ്റെടുത്തതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നു. ഇത് സംബന്ധിച്ചു ബാങ്ക് ദേവസത്തിനു നോട്ടീസ് നല്കികഴിഞ്ഞതായി മൈഫിൻപോയിന്റ്.കോം മനസ്സിലാക്കുന്നു. https://www.youtube.com/watch?v=fgF04dOuT20 വായ്‌പ്പ നിഷ്ക്രിയ ആസ്തി ആയി മാറിയ പശ്ചാത്തലത്തില്‍, ബാങ്കിന്റെ ഭാഗത്തു നിന്ന് കടുത്ത നടപടികള്‍ ഒഴിവാക്കാനായി , ദേവസ്വം അധികൃതര്‍ കുറച്ചു നാളുകളായി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചര്‍ച്ചയിലായിരുന്നു. പ്രധാനമായും ദേവസ്വത്തിന്റെ ഏറ്റവും പേരുകേട്ട ആസ്തിയായ നന്ദനം - അതായതു തിരുവമ്ബാടി കണ്‍വെൻഷൻ സെന്ററും, ഏതാനും ഭൂമികളുമാണ് എസ്‌ഐബിക്കു .ഈടു നല്‍കിയിരിക്കുന്നത്. https://www.youtube.com/watc...
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു Government Medical College, Thiruvananthapuram
Kerala News

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അപൂര്‍വനേട്ടം: നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു Government Medical College, Thiruvananthapuram

Government Medical College, Thiruvananthapuram തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ ശസ്ത്രക്രിയ രോഗിക്ക് നടത്താന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്. വളരെവേഗം തന്നെ രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. https://www.youtube.com/watch?v=YRZQQpA_0Ko&t=53s കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദിന്റെ നേതൃത്വത്...
സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen
Kerala News

സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാം, കാലം സത്യം തെളിയിക്കും: ചാണ്ടി ഉമ്മന്‍ chandy oommen

സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ . കാലം സത്യം തെളിയിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 സോളാർ പീഡന കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന് സി.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. കെ.ബി ഗണേഷ് കുമാർ, ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തൽ. ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തെളിവില്ല. പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തു തുടങ്ങിയ കാര്യങ്ങളാണ് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. https://www.youtub...
ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച Kerala State Electricity Board
Kerala News

ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച Kerala State Electricity Board

Image for representation only. Photo: Shutterstock Kerala State Electricity Board സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല. https://www.youtube.com/watch?v=fgF04dOuT20 ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി, ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേവന്നത്. അത്കഴിഞ്ഞദിവസം നീക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. നാലുവര്‍ഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയ...
മിഷന്‍ ഇന്ദ്രധനുഷ് 5.0 യജ്ഞം : രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ Mission Indradhanush 2.0
Kerala News

മിഷന്‍ ഇന്ദ്രധനുഷ് 5.0 യജ്ഞം : രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ Mission Indradhanush 2.0

പ്രതിരോധകുത്തിവയ്പ്പ് എടുക്കാത്തതും കുത്തിവെപ്പ് പൂര്‍ത്തീകരിക്കാത്തതുമായ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കുന്ന ഇന്ദ്രധനുഷ് 5.0 യജ്ഞത്തിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ ജില്ലയില്‍ നടത്തും. https://www.youtube.com/watch?v=fgF04dOuT20 പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ഒക്ടോബര്‍ 9 മുതല്‍ 14 വരെയാണ് മൂന്നാം ഘട്ടം.ബി സി ജി, ഒ പി വി, ഐ പി വി, റോട്ടാവാക്‌സിന്‍, എം ആര്‍, ഡി പി റ്റി, ജെ ഇ, ടി ഡി, പി സി വി, പെന്റാവാലന്റ് എന്നീ വാക്‌സിനുകള്‍ പദ്ധതിയുടെ ഭാഗമായി നല്‍കും. ആരോഗ്യസ്ഥാപനങ്ങളിലും ഔട്ട് റീച്ച് സെഷനുകളിലും വാക്‌സിനുകള്‍ ലഭ്യമാണ്. മീസില്‍സ് (അഞ്ചാംപനി), റൂബല്ല എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. https://www.youtube.com/watch?v=_tOX6BoBi20&t=50s വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി ...
മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത Rain kerala
Kerala News

മധ്യപ്രദേശിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത Rain kerala

Rain kerala സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലേയും മലയോര മേഖലകളിൽ മഴ കനത്തേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ യല്ലോ മുന്നറിയിപ്പ് നൽകി. മധ്യപ്രദേശിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. ഈ മാസം പതിനൊന്നാം തീയതി വരെ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ...
‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF
Kerala News

‘ഇത്ര വലിയൊരു പരാജയം ഉണ്ടാകേണ്ടിയിരുന്നില്ല’; ജെയ്കിന്റെ തോല്‍വിയില്‍ എംവി ഗോവിന്ദൻ LDF

M V Govindan during a press meet in Thiruvananthapuram. Photo: Manorama LDF പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ വിജയം സഹതാപ തരംഗം മൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്ര വലിയൊരു പരാജയം പ്രതീക്ഷിച്ചില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. https://www.youtube.com/watch?v=g-qb89tA1-g&t=5s 'സര്‍ക്കാറിനെതിരായ താക്കീതായി ജനവിധിയെ കാണാനാകില്ല. ഉമ്മൻചാണ്ടിയെ പോലുള്ള ഒരാളുടെ മരണം ഉണ്ടാക്കിയ സഹതാപ തരംഗമാണ് വിജയത്തിന് കാരണം. അതിനിടയിലും ഇടതുപക്ഷത്തിന് അടിത്തറ നിലനിര്‍ത്താനായി. വോട്ട് കുറഞ്ഞതെങ്ങനെ എന്ന് പരിശോധിക്കും. എല്ലാ സമുദായത്തില്‍നിന്നും ഇടതുപക്ഷത്തിന് വോട്ടു കിട്ടിയിട്ടുണ്ട്. ബിജെപിക്ക് വലിയ രീതിയില്‍ വോട്ടു ചോര്‍ച്ചയുണ്ടായി.'- അദ്ദേഹം ചൂണ...
error: Content is protected !!