Tuesday, November 18
BREAKING NEWS


Kerala News

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് Prime Minister
Kerala News, Latest news, News

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് Prime Minister

Prime Minister പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വീട് നിർമ്മിക്കാനെന്ന വ്യാജേന കരാർ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകളാണ് തട്ടിപ്പിന് പിന്നിൽ. തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ കാണിച്ച് ഇത് തങ്ങൾ ഏറ്റെടുത്ത സ്ഥലമാണെന്നും, മൂന്ന് വർഷത്തിനുള്ളിൽ ആയിരം വീടുകൾ ഇവിടെ നിർമിക്കണമെന്ന് പറഞ്ഞ് കരാറുകാരെ പറ്റിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടുന്നത്. ഈ ഭൂമിയിൽ പല കരാറുകാരും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴാണ് ശരിയായ ഭൂവുടമകൾ വിവരമറിഞ്ഞെത്തുന്നത്. പിന്നാലെയാണ് കരാറുകാർ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. അപ്പോഴേക്കും ഇഎംഡി ആയും മറ്റും കരാറുകാർ ലക്ഷങ്ങളും കോടികളും നൽകിയിട്ടുണ്ടാകും. Also Read: https://www.bharathasabdham.com/famous-director-kg-george-passed-away/ ‘PMAY പദ്ധതി പ്രകാരം ആയിരത്തോളം വീട് നിർമിക്കാനാണ് IHFL എന്ന കമ്പനിയുമായ...
ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല; കരുവന്നൂർ തട്ടിപ്പിനെ സിപിഎം അം​ഗീകരിക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ MV Govindan
Kerala News, News, Politics

ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല; കരുവന്നൂർ തട്ടിപ്പിനെ സിപിഎം അം​ഗീകരിക്കുന്നില്ലെന്നും എംവി ​ഗോവിന്ദൻ MV Govindan

MV Govindan കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ഒരു തെറ്റിനെയും പൂഴ്ത്തിവയ്ക്കാനില്ല. തെറ്റ് തിരുത്തൽ നടപടിയെടുത്തുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. ഇത് സിപിഎം കൊള്ളയെന്ന് വരുത്താനുള്ള നീക്കത്തെ തുറന്നുകാട്ടും. ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ല. ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎമ്മിനെ തകർക്കാൻ വച്ച പാത്രം മാറ്റിക്കോ. അതിനു വഴങ്ങാൻ മനസ്സില്ല. ജനങ്ങളെ മുൻനിർത്തി പ്രതിരോധിക്കും. സുരേഷ് ഗോപി തൃശൂരിൽ മത്സരിക്കുന്നതിന്റെ ഭാഗമായി സിപിഎം നേതാക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്. ഇഡിയുമായി പ്ലാൻ ചെയ്ത് ഇത് സിപിഎം നടത്തുന്ന കൊള്ളയാണെന്ന് വരുത്തി തീർക്കാനാണ് ശ്രമം. മാധ്യമ ശ്യംഖല ഇഡിയുടെ ഈ അജണ്ട അനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. Also Read: https://www.bharathasabdham.com/a-door-malfunctio...
പറക്കുന്നതിന് തൊട്ടുമുമ്പ് വാതിലിനെന്തോ തകരാറ്; സൗദി എയർ വിമാനം റദ്ദാക്കി  Saudi Air flight
Kerala News, News

പറക്കുന്നതിന് തൊട്ടുമുമ്പ് വാതിലിനെന്തോ തകരാറ്; സൗദി എയർ വിമാനം റദ്ദാക്കി Saudi Air flight

Saudi Air flight സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം യാത്ര റദ്ദാക്കി. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു. കാരണം അറിയാതെ പ്രതിഷേധിച്ചവരെ വിമാനത്താവള ഉദ്യോഗസ്ഥർ ഇടപെട്ട് ശാന്തരാക്കി. തുടർന്ന് 120 പേരെയും ഹോട്ടലിലേക്ക് മാറ്റി. Also Read: https://www.bharathasabdham.com/controversy-over-the-move-to-close-the-marine-drive-walkway-at-night-protest/ യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ പ്രതിഷേധത്തിന് കാരണമായി. അധികൃതർ ഇടപെട്ടതിനെ തുടർന്ന് അതേസമയം, യാത്രക്കാരെല്ലാം വിമാനത്താവളത്തിൽ കാത്തിരുന്നു. തകരാർ പരിഹരിച്ചതിന് ശേഷം...
മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive
Kerala News, News

മറൈന്‍ഡ്രൈവ് നടപ്പാത രാത്രി അടച്ചിടാനുളള നീക്കം വിവാദത്തില്‍; പ്രതിഷേധം Marine Drive

Marine Drive കൊച്ചി മറൈന്‍ഡ്രൈവ് വോക്‌വേ രാത്രിയില്‍ അടച്ചിടാനുള്ള തീരുമാനം വിവാദത്തില്‍. സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം വര്‍ധിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ കൊച്ചി കോര്‍പറേഷന്‍, ജി.സി.ഡി.എ, വ്യാപാരികള്‍, പൊലീസ് എന്നിവരുടെ സംയുക്തയോഗമാണ് രാത്രികളിലെ ആഘോഷം നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.  https://www.youtube.com/watch?v=G0EgDT-uOX0 പൊലീസ് നിരീക്ഷണം ശക്തമാക്കി പ്രശ്നം പരിഹിക്കുന്നതിനുപകരം രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വോക്‌വേ അടച്ചിടാനുള്ള നീക്കത്തിനെതിരെ ടി.ജെ.വിനോദ് എം.എല്‍.എയും രംഗത്തെത്തി. പരാതികളുടെ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്നതെന്നും, പൊതു അഭിപ്രായമില്ലെങ്കില്‍ തീരുമാനം നടപ്പാക്കില്ലെന്നും മേയര്‍ എം.അനില്‍കുമാറും അറിയിച്ചു. ...
ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി Google Pay
Kerala News, News

ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോ? കേരള പൊലീസിന്‍റെ മറുപടി Google Pay

Google Pay ഗൂഗിൾ പേ ആപ്ലിക്കേഷനില്‍ കാണുന്ന ലോൺ അംഗീകൃതം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി കേരള പൊലീസ്. വായ്പാ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, സുരക്ഷിതവുമായ വെബ്സൈറ്റും മേൽവിലാസവും ഉണ്ടോയെന്ന് പരിശോധിക്കണം. ഓൺലൈൻ വായ്പകൾ പരമാവധി ഒഴിവാക്കണം. എടുക്കുന്നെങ്കിൽ ഏജൻസിയുടെ കൃത്യമായ വിവരങ്ങൾ നൽകിയിട്ടുള്ളതും ക്രെഡിറ്റ് ഹിസ്റ്ററി മികച്ചതുമായ ആപ്പുകൾ തിരഞ്ഞെടുക്കണമെന്നും പൊലീസ് മറുപടി നൽകി. ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.  94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പൊലീ...
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George
Entertainment, Kerala News, News

പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു KG George

KG George ചലച്ചിത്ര സംവിധായകന്‍ കെ ജി ജോര്‍ജ് (77) അന്തരിച്ചു. കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളുടെ പേരിലാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്. Also Read: https://www.bharathasabdham.com/before-the-announcement-pinarayi-vijayan-left-the-stage-in-anger/ഇലവങ്കോട് ദേശം, ഒരു യാത്രയുടെ അന്ത്യം, ഈ കണ്ണി കൂടി, മറ്റൊരാള്‍, കഥയ്ക്കു പിന്നില്‍, ഇരകള്‍, പഞ്ചവടിപ്പാലം, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മര...
കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും Dementia
Kerala News, News

കേരളത്തില്‍ മറവി രോഗം കൂടുന്നു; പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും Dementia

Dementia പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മറവി രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും. അല്‍ഷിമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡി സോര്‍ഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ 'ഉദ്ബോധ്' നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊച്ചി ശാസാത്ര സാങ്കേതിക വകുപ്പിന്റെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സ് ആണ് പഠനം നടത്തിയത്. നിലവില്‍ സംസ്ഥാനത്ത് മറവിരോഗം ബാധിച്ചവരുടെ എണ്ണം 2.16 ലക്ഷം കവിഞ്ഞതായാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഇവരുടെ എണ്ണം ഇരട്ടിയാകുമെന്നും നൂറില്‍ അഞ്ച് പേര്‍ക്ക് മറവിരോഗത്തിന് സാധ്യതയുള്ളതായും പഠനം പറയുന്നു. രോഗ ബാധിതരില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗത്തിന്റെ തുടക്കകാലം മുതലേ ശരിയായ പരിചരണം ലഭിക്കുന്നുള്ളു. 90 ശതമാനം രോഗബാധിതരും അവഗണിക്കപ്പെടുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. https://www.youtube.com/watch?v=fgF04dOuT20 തുടക്കത്തിലെ കണ്ടെത്തി ചികില്‍സിച്ചാല്‍ മറവി രോഗം മൂലമ...
പിതൃത്വത്തിൽ സംശയം ഉള്ളതിന്റെ പേരിൽ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി High Court
Kerala News, News

പിതൃത്വത്തിൽ സംശയം ഉള്ളതിന്റെ പേരിൽ മാത്രം ഡി.എൻ.എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ല; ഹൈക്കോടതി High Court

High Court പിതൃത്വത്തിൽ സംശയമുണ്ട് എന്നതിന്റെ പേരിൽ മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് കേരളാ ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു. അനിവാര്യമായ, അപൂർവവും അസാധാരണവുമായ കേസുകളിൽമാത്രമേ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂർ കുടുംബകോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹർജിക്കാരൻ 2004ലാണ് വിവാഹിതനായത്. Also Read: https://www.bharathasabdham.com/in-the-first-odi-against-australia-india-won-by-5-wickets/ രണ്ടുതവണ ഭാര്യയെ വിദേശത്തുകൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതൽ മെയ് 12...
പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat
Kerala News, News

പുതിയ വന്ദേഭാരതിന്റെ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം - കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും. കാസർകോട്ടുനിന്നു തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര 27നു രാവിലെ 7നു പുറപ്പെടും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജങ്ഷന്‍, ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്അനുവദിച്ചിരിക്കുന്നത്.തിങ്കളാഴ്ച കാസര്‍കോട്ടേയ്ക്കും ചൊവ്വാഴ്ചതിരുവനന്തപുരത്തേക്കും സര്‍വീസ് ഉണ്ടാകില്ല. Also Read: https://www.bharathasabdham.com/actor-madhu-turns-navati-today/ പുതുതായി അനുവദിച്ച വന്ദേഭാരതിന് തിരുരില്‍ സ്റ്റോപ്പ് റെയില്‍വേ അനുവദിച്ചതായി ഇടി മുഹമ്മദ് ബഷീര്‍ എംപി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പ...
സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister
Kerala News, News

സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് പിണറായി വിജയൻ Chief Minister

Chief Minister സംസാരിച്ച് കഴിയും മുൻപ് അനൗൺസ്‌മെന്റ്, ക്ഷുപിതനായി വേദിവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ബദിയടുക്ക ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി. പരിപാടിയിൽ അധ്യക്ഷനായ മുഖ്യമന്ത്രി പ്രസംഗിച്ച് തീരുന്നതിന് മുൻപ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങുകയായിരുന്നു. വിഡിയോയിലും ഇത് വ്യക്തമാണ്. സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുൻപേ അനൗൺസ്‌മെന്റ് നടത്തിയതിനായിരുന്നു ക്ഷുപിതനായി മുഖ്യമന്ത്രി ഇറങ്ങിപ്പോയത്. വേദിയിൽ വച്ച് തന്നെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. Also Read: https://www.bharathasabdham.com/people-will-chase-the-ministry-that-goes-by-bus-v-muralidharan/ മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പ് എന്ന് കരുതിയാണ് അനൗൺസർ അനൗൺസ്‌മെന്റ് തുടങ്ങിയതെന്നാണ് അദ്ദേഹം പറയുന്നത്. മുഖ്യമന്ത്രി തുടർ പടിപടികളിലും പങ്കെടുത്തില്ല. വേദിയുടെ പ...
error: Content is protected !!