Tuesday, November 18
BREAKING NEWS


Kerala News

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards
Health, Kerala News, News

രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; ദേശീയതലത്തിൽ കേരളത്തിന്‌ 2 പുരസ്‌കാരങ്ങൾ Awards

Awards കേന്ദ്രം സാമ്പത്തികമായി തകർക്കാൻ നോക്കുമ്പോഴും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യചികിത്സ നൽകിയ സംസ്ഥാനമായി കേരളം. കേന്ദ്രസർക്കാരിന്റെ 2023ലെ ‘ആരോഗ്യ മന്ഥൻ’ പുരസ്‌കാരം സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി (കാസ്പ്) സ്വന്തമാക്കി. തുടർച്ചയായ മൂന്നാംതവണയാണ് കേരളത്തിന്റെ നേട്ടം. ഉയർന്ന പദ്ധതി വിനിയോഗത്തിനു പുറമെ കാഴ്ചപരിമിതർക്കായി പ്രത്യേകം ലഭ്യമാക്കിയ സേവനങ്ങൾക്ക് "മികവുറ്റ പ്രവർത്തനങ്ങൾ' എന്ന വിഭാഗത്തിലും പുരസ്‌കാരം ലഭിച്ചു. എബിപിഎംജെഎവൈയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്‌ ദേശീയ ആരോഗ്യ അതോറിറ്റി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌ പദ്ധതിവഴി സംസ്ഥാന സർക്കാർ നൽകിയത്‌. https://www.youtube.com/watch?v=JYTUsIIpq3c&t=9s 2021--–-22ല്‍ 1400 കോടിയുടെയും 2022-–-23ൽ 1630 കോടി രൂപയുടെയ...
അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain
Kerala News, News

അഞ്ചുദിവസം കൂടി മഴ തുടരാന്‍ സാധ്യത Rain

Rain കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ/ ഇടത്തരം മഴ/ ഇടി/മിന്നല്‍ തുടരാനും സെപ്റ്റംബര്‍ 27,28, 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതിമര്‍ദമേഖല പതിയെ രൂപപ്പെടുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുന്നതിനാല്‍ സെപ്റ്റംബര്‍ ഇരുപത്തിയഞ്ചോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷ പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. Also Read: https://www.bharathasabdham.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലും വടക്കന്‍ ഒഡിഷക്കു മുകളിലും ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത. സെപ്റ്റംബര്‍ ഇരുപത്തിയൊന്‍പതോ...
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു Vizhinjam Port
Kerala News, Latest news, News

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ, ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു Vizhinjam Port

Vizhinjam Port ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ, മുംബൈയിലെ, മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെ പത്താം തീയതിയോടെ ചടങ്ങ് നടത്താനാണ് നിലവിലെ ആലോചന. ആഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. https://www.youtube.com/watch?v=JYTUsIIpq3c പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുൻനിശ്ചയിച്ചത് പോലെ കപ്പൽ നിലവിൽ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റൻ ക്രെയ്നുകൾ അവിടെയിറക്കാൻ നാല് ദിവസമെടുത്തേക്കും. പത്താം തീയതിക്ക് മുമ്പായി കപ്പൽ വിഴിഞ്ഞം തുറമുഖത്ത് എത്തുമെന്നാണ് നിലവിലെ കണക്കു...
കെജി ജോര്‍ജിനെക്കുറിച്ചുള്ള സുധാകരന്‍റെ പ്രതികരണത്തില്‍ ‘ആളുമാറി’  k Sudhakaran
Kerala News, Latest news, News

കെജി ജോര്‍ജിനെക്കുറിച്ചുള്ള സുധാകരന്‍റെ പ്രതികരണത്തില്‍ ‘ആളുമാറി’ k Sudhakaran

k Sudhakaran മലയാളത്തിലെ വിഖ്യത ചലച്ചിത്രകാരൻ കെ ജി ജോര്‍ജിന്‍റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് 'ആളുമാറി' പ്രതികരിച്ച്‌ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. 'കെ ജി ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എന്നാണ് സുധാകരൻ പ്രതികരിച്ചത്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സുധാകരൻ പ്രതികരിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന് മുമ്ബ് പറ്റിയ 'ആളുമാറി' പ്രതികരണത്തോടാണ് പലരും സുധാകരന്‍റെ വീഡിയോ താരതമ്യം ചെയ്യുന്നത്. https://www.youtube.com/watch?v=otIbCK_bU1k മുഹമ്മദാലിയെക്കുറിച്ചുള്ള ചോദ്യത്തോടാണ് കായികമന്ത്രിയായിരിക്കെ ഇ പി ജയരാജൻ ആളുമാറി പ്രതികരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ അന്ന് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. കെ ജി ജോര്‍ജ് രാഷ്ട്രീയക്കാരനായിരുന്നെന്ന സുധാക...
പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു Dead
Kerala News, News

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു Dead

Dead പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി സോസൈറ്റിയിലേക്ക് പാലുകൊണ്ട് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. Also Read: https://www.bharathasabdham.com/fire-under-the-bogie-of-the-running-train-panic/ കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. നെടുമങ്ങാട് പോലീസ് എത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ...
ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗിയുടെ അടിയിൽ തീ; പരിഭ്രാന്തി Train
Kerala News, News

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗിയുടെ അടിയിൽ തീ; പരിഭ്രാന്തി Train

Train ഓടിക്കൊണ്ടിരുന്ന സമയം ട്രെയിൻ ബോഗിയുടെ അടിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. എറണാകുളം നിസാമുദീൻ എക്സ്പ്രസ് പാലക്കാട് പറളി ഭാഗത്ത് എത്തിയപ്പോഴാണ് രണ്ട് ബോഗിയുടെ  അടിയിലായി തീപിടിത്തമുണ്ടായത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം അരമണിക്കൂറിനുള്ളിൽ റെയിൽവേ ഉദ്യോഗസ്ഥർ തീ കെടുത്തി. ഒലവക്കോടെത്തിച്ച് വിശദമായി പരിശോധിച്ച ശേഷം ഒരു മണിക്കൂറിലധികം വൈകിയാണ് ട്രെയിൻ നിസാമുദീനിലേക്കുള്ള യാത്ര പുനരാരംഭിച്ചത്. Also Read: https://www.bharathasabdham.com/mohanlal-and-dhoni-in-one-frame-viral-image/ ബോഗികളുടെ അടിയിലാണ് തീപിടിത്തമുണ്ടായത്. ശക്തമായ പുക കണ്ടതിന് പിന്നാലെ തീ ആളുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും ട്രെയിൻ പാലക്കാട് പറളിയോട് അടുത്തെത്തിയപ്പോഴാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരെ പൂർണമായും പുറത്തിറക്കിയ ശേഷം റെയിൽവേ ഉദ്യോഗസ്ഥർ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ തീ ക...
കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister
Entertainment, Kerala News, News

കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Chief Minister

Chief Minister പ്രശസ്ത സംവിധായകൻ കെ ജി ജോർജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തിൽ സ്ഥാനം പിടിച്ച ചലച്ചിത്രകാരനായിരുന്നു കെ ജി ജോർജ്. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് അദ്ദേഹത്തിന്റെ സവിശേഷ രീതിയായിരുന്നു. കലാത്മകമായ സിനിമയും വാണിജ്യ സ്വഭാവമുള്ള സിനിമയും തമ്മിലുള്ള വേർതിരിവ് അങ്ങേയറ്റം കുറച്ചു കൊണ്ടുവന്ന ഇടപെടലുകളാണ് കെജി ജോർജിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. അതാകട്ടെ സിനിമയുടെ നിലവാരത്തെയും ആസ്വാദനനിലവാരത്തെയും ഒരുപോലെ ശ്രദ്ധേയമാവിധം ഉയർത്തി. https://www.youtube.com/watch?v=G0EgDT-uOX0 ജനങ്ങൾക്ക് മറക്കാനാവാത്ത നിരവധി സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം എന്ന ആദ്യ ചിത്രത്തിനുതന്നെ ദേശീയ പുരസ്കാരം തേടിയെത്തി. യവനിക, പഞ്ചവടിപ്പാലം തുടങ്ങിയ സിനിമകൾ മലയാളി മനസ്സ...
മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു  Chief Minister
Kerala News, News, Politics

മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനം; യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അടക്കം മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു Chief Minister

Chief Minister മുഖ്യമന്ത്രിയുടെ ജില്ല സന്ദർശനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെയടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചക്ക് പെരിയ ടൗണിലൂടെ ജില്ല ജനറൽ സെക്രട്ടറി കാർത്തികേയൻ പെരിയക്കൊപ്പം നടന്നു പോകുന്നതിനിടെയാണ് ജില്ല പ്രസിഡന്റ് ബി.പി. പ്രദീപ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രദീപും കാർത്തികേയനും സഹപ്രവർത്തകരും കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംബേദ്കർ കോളജിലേക്ക് പോകുമ്പോഴാണ് വളഞ്ഞിട്ടു പിടിച്ചതെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പ്രവർത്തകരും പൊലീസുമായി ഏറെ നേരം തർക്കിച്ചു. പിന്നീടാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മുൻകരുതൽ എന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തത്. Also Read: https://w...
രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat
Kerala News, Latest news, News

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി; റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, മന്ത്രി വി.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു. Also Read: https://www.bharathasabdham.com/harassment-complaint-mallu-traveler-will-approach-court-the-lawyer-will-prove-his-innocence/ ചൊവ്വാഴ്ച്ച മുതല്‍ ട്രെയിനിന്റെ റെഗുലര്‍ സര്‍വീസുകള്‍ ആരംഭിക്കും. 26ാംതീയതി...
പീഡന പരാതി; മല്ലു ട്രാവലർ കോടതിയെ സമീപിക്കും; നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Mallu Traveler
Kerala News, Latest news, News

പീഡന പരാതി; മല്ലു ട്രാവലർ കോടതിയെ സമീപിക്കും; നിരപരാധിത്വം തെളിയിക്കുമെന്ന് അഭിഭാഷകൻ Mallu Traveler

Mallu Traveler തനിക്കെതിരായ പീഡന പരാതിയിൽ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലർ. ഷക്കീർ സുബാൻ തിങ്കളാഴ്ച കോടതിയെ സമീപിക്കും. മുൻകൂർ ജാമ്യാപേക്ഷക്കായി എറണാകുളം സെഷൻസ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീറിൻ്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യു ട്യൂബർ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. Also Read: https://www.bharathasabdham.com/massive-financial-fraud-under-the-cover-of-pradhan-mantri-awas-yojana-scheme/ യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏ...
error: Content is protected !!