Tuesday, November 18
BREAKING NEWS


Kerala News

രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും; വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് Vande Bharat
Kerala News, News

രണ്ടാം വന്ദേഭാരതിന്റെ ആദ്യ സര്‍വീസ് ഇന്ന് തുടങ്ങും; വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് Vande Bharat

Vande Bharat രണ്ടാം വന്ദേ ഭാരതത്തിന്റെ ആദ്യ സര്‍വീസ് ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് വൈകിട്ട് 4.05ന് ട്രെയിന്‍ പുറപ്പെടും. കാസര്‍കോട് നിന്ന് നാളെ രാവിലെ ഏഴിനാണ് സര്‍വീസ്. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ് നടത്തുക. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍കോട്ടുനിന്നും സര്‍വീസ് നടത്തും. 7 എസി ചെയര്‍ കാറുകളും ഒരു എക്‌സിക്യൂട്ടീവ് കോച്ചും ഉള്‍പ്പടെ 530 സീറ്റുകളാണ് രണ്ടാം വന്ദേ ഭാരത് ട്രെയിനില്‍ ഉള്ളത്. ഞായറാഴ്ച ഓണ്‍ലൈനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടാം വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. മലപ്പുറം തിരൂരിലും രണ്ടാം വന്ദേഭാരതിന് സ്റ്റോപ്പ് ഉണ്ട്. https://www.youtube.com/watch?v=JYTUsIIpq3c&t=9s അതേസമയം അമ്പലപ്പുഴ മുതല്‍ എറണാകുളം വരെ ഒറ്റവരിപ്പാതയിലെ ഏതാനും സര്‍വീസുകളുടെ സമയത്തെ വന്ദേഭാരതിന്റെ ഓട്ടം ബാധിക്കു...
നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ  സമർപ്പിച്ചു Legislative Assembly
Kerala News, Latest news, News, Politics

നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ  സമർപ്പിച്ചു Legislative Assembly

Legislative Assembly ക്രൈംബ്രാഞ്ച് നിയമസഭ കയ്യാങ്കളിക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. തുടരന്വേഷണത്തിൽ കൂടുതൽ പ്രതികളെ ഉള്‍പ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയത്.   മ്യൂസിസം പൊലീസിൽ കേസെടുക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചു.  Also Read: https://www.bharathasabdham.com/arvid-swamy-and-prithviraj-in-mohanlal-film-fans-in-excitement/ വി.ശിവൻകുട്ടിയും ഇ.പിജയരാജനും അടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് കേസിൽ പ്രതികള്‍. തുടരന്വേഷണത്തിന്റെ ഭാഗമായി 11 പേരുടെ മൊഴിയെടുത്തതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.  https://www.youtube.com/watch?v=xpKkPsPGiqg&t=11s സഭയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ വനിതാ എംഎൽഎമാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേകം കേസെടുക്കുമെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.  ...
ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും Chavakkad
Kerala News, News

ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബർ ഒന്നിന് ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് മന്ത്രി നാടിന് സമർപ്പിക്കും Chavakkad

Chavakkad മുഖം മിനുക്കിയ ചാവക്കാട് ബീച്ചിന് കൂടുതൽ ചന്തമേകുന്ന ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒക്ടോബർ ഒന്നിന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ജനങ്ങൾക്ക് തുറന്ന് നൽകും. തീരദേശ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ചാവക്കാട് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് തയ്യാറാക്കിയത്. എൻ.കെ അക്ബർ എംഎൽഎയുടെ ശ്രമഫലമായാണ് ചാവക്കാട് ബീച്ചിൽ ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്. നൂറ് മീറ്റർ നീളത്തിലുള്ള ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിലൂടെ നടന്ന് കടലിന്റെ മനോഹാരിത ഇനി വിനോദ സഞ്ചാരികൾക്ക് ആസ്വദിക്കാം. ഒരേ സമയം നൂറ് പേർക്ക് ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജിൽ പ്രവേശിക്കാം. Also Read: https://www.bharathasabdham.com/outdoor-dog-trainer-drug-dealer-inside-cannabis-trade-under-the-protection-of-dogs/വിശ്വപ്രസിദ്ധമായ ഗുരുപവനപുരിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ചാവക്കാട...
മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി Sea
Kerala News, News

മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി Sea

Sea ആലപ്പുഴ മാരാരിക്കുളത്ത് മൽസ്യ ബന്ധനത്തിനിടെ കടലിൽ വീണ് യുവാവിന്നെ കാണാതായി.ആലപ്പുഴ കാട്ടൂർ സ്വദേശി ജിബിനെയാണ് കാണാതായത്. https://www.youtube.com/watch?v=otIbCK_bU1k പുലർച്ചെ നാലുമണിയോടെ മാലാഖ എന്ന വള്ളത്തിൽ മൽസ്യബന്ധനം നടത്തുമ്പോഴാണ് കടലിൽ വീണത്.മൽസ്യത്തൊഴിലാളികൾ തിരച്ചിൽ നടത്തുന്നു.
ഒറ്റദിനം 15 നാടകം: ചെറുവത്തൂരിൽ ‘അരങ്ങ്’ ഒരുങ്ങുന്നു Drama
Kerala News, News

ഒറ്റദിനം 15 നാടകം: ചെറുവത്തൂരിൽ ‘അരങ്ങ്’ ഒരുങ്ങുന്നു Drama

Drama ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 15 നാടകങ്ങൾ ഒറ്റദിനത്തിൽ അരങ്ങിലെത്തുന്ന കേരള എൻജിഒ യൂണിയൻ സംസ്ഥാന നാടക മത്സരത്തിന്‌ ജില്ലയൊരുങ്ങുന്നു. കാസർകോട് ജില്ലയിൽ ആദ്യമായെത്തുന്ന ജീവനക്കാരുടെ സംസ്ഥാന നാടക മത്സരംഅവിസ്മരണീയ അനുഭവമാക്കാനുള്ള പ്രചരണ പ്രവർത്തനങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന്‌ ചെറുവത്തൂർ ടെക്‌നിക്കൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മത്സരം പ്രശസ്ത നാടക സംവിധായകൻ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാവും. തരംഗമായി പ്രചാരണ വീഡിയോ നാടക മത്സരത്തിന്റെ പ്രചാരണാർഥം തയ്യാറാക്കിയ ലഘുവീഡിയോ നവമാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. മലയാള നാടക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ലങ്കാലക്ഷ്മി, രാവുണ്ണി, വെള്ളപ്പൊക്കം എന്നീ നാടകങ്ങളിലെ കഥാപാത്രങ്ങളെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിന്റെ പശ്ചാത്ത...
പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis
Kerala News, News

പുറത്ത്‌ ഡോഗ് ട്രെയ്നർ; അകത്ത്‌ ഡ്രഗ് ഡീലർ; നായ്ക്കളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം Cannabis

Cannabis കുമാരനല്ലൂരിൽ നായ്ക്കളുടെ മറവിൽ കഞ്ചാവ് കച്ചവടം. 13 പട്ടികളുടെ സംരക്ഷണത്തിൽ കഞ്ചാവ് കച്ചവടം നടത്തിയ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പൊലീസും നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. തിങ്കളാഴ്ച പുലർച്ചയോടെയാണ് ലഹരി വിരുദ്ധ സ്ക്വാഡിന്റെ പരിശോധന നടന്നത്. പൊലീസ് സംഘത്തെ കണ്ട റോബിൻ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പതിവായി ആളുകൾ ഈ വീട്ടിൽ വന്നുപോകാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഡോഗ് ട്രെയ്നർ ആയാണ് റോബിൻ അറിയപ്പെടുന്നതെന്ന് കോട്ടയം എസ്പി പി കെ കാർത്തിക് മാധ്യമങ്ങളോട് പറഞ്ഞു. Also Read: https://www.bharathasabdham.com/solar-conspiracy-case-ganesh-kumar-hit-back-appear-in-court-in-person/ ഇതിന്റെ മറവിലായിരുന്നു മയക്കുമരുന്ന് കച്ചവടം. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത...
ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma
Kerala News, Latest news, News

ഗ്രീഷ്മയ്ക്ക് ജാമ്യം Greeshma

Greeshma ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഗ്രീഷ്മ അറസ്റ്റിലാകുന്നത്.
സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar
Kerala News, Latest news, News, Politics

സോളാർ ഗൂഢാലോചന കേസ്: ഗണേഷ് കുമാറിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകണം Ganesh Kumar

Ganesh Kumar മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി. അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ ഹാജരാകാനാണ് നിർദേശം. സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. https://www.youtube.com/watch?v=otIbCK_bU1k ഈ കേസിലാണ് ഇപ്പോൾ കൊട്ടാരക്കര കോടതിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ രണ്ടാംപ്രതിയാണ് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ. കേസിൽ ഒന്നാം പ്രതിയായ പരാതിക്കാരിക്ക് സമൻസ് അയക്കാൻ കോടതി തീരുമാനിച്ചിട്ടുണ്ട്. ...
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED
Kerala News, News

സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് ED

ED ചാവക്കാട് പിഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെ വീട്ടില്‍ അടക്കമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പിഎഫ്‌ഐ നേതാക്കള്‍ക്ക് വിദേശ ഇടപാടിലൂടെ ധാരാളം കള്ളപ്പണം ലഭിച്ചതായും, കള്ളപ്പണം വെളുപ്പിച്ചതായും ഇഡിക്ക് വിവരം ലഭിച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ 12 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുന്നത്. Also Read: https://www.bharathasabdham.com/harassment-complaint-look-out-circular-against-mallu-traveller/ എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് എന്നിവിടങ്ങളിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും ...
പീഡന പരാതി: മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ Mallu Traveller
Kerala News, News

പീഡന പരാതി: മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ Mallu Traveller

Mallu Traveller സൗദി യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലർക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ. ഷാക്കിർ സുബ്ഹാൻ വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദ്ദേശം. പരാതിയിൽ സൗദി യുവതിയുടെ രഹസ്യ മൊഴി എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിളിച്ചുവരുത്തിയ യൂട്യൂബർ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. യുവതി സൗദി എംബസിക്കും, മുബൈയിലെ കോൺസുലേറ്റിനും പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും കേസിൻ്റെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. Also Read: https://www.bharathasabdham.com/the-first-ship-to-the-port-of-vizhinjam-entered-the-indian-coast/ അതേസമയം, മുൻകൂർ ജാമ...
error: Content is protected !!