Tuesday, November 18
BREAKING NEWS


Kerala News

കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ് Kodiieri
Kerala News, News, Politics

കോടിയേരിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ് Kodiieri

Kodiieri എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം വർത്തമാനം പറയുന്ന വേറിട്ട ശൈലി ആയിരുന്നു കോടിയേരിയുടേത് അത് തന്നെയായിരുന്നു എതിരാളികൾക്ക് പോലും ആ നേതാവിന്റെ വിയോഗം കേട്ട് കണ്ണുകൾ ഈറനണിഞ്ഞതും. പാർട്ടി ക്കുള്ളിൽ കണിശക്കാരനായ ശക്തമായ നേതാവ് തന്നെയായിരുന്നു കോടിയേരി. തലശേരിയില്‍ നിന്നും വളര്‍ന്നുവന്ന എസ്എഫ്ഐയുടെ ഉശിരന്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോള...
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ Regulatory Commission
Kerala News

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കൂടില്ല; ഉത്തരവിറക്കി റെഗുലേറ്ററി കമ്മീഷൻ Regulatory Commission

Regulatory Commission സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിരക്ക് വര്‍ധന നീളുമെന്ന് റെഗുലേറ്ററി കമ്മീഷന്‍. അടുത്ത മാസവും പഴയ നിരക്ക് തന്നെയായിരിക്കും. താരിഫ് വര്‍ധനയ്ക്കുള്ള അപേക്ഷയില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനമെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. https://www.youtube.com/watch?v=gcVlwcvLXzo വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 41 പൈസ വര്‍ധിപ്പിക്കാന്‍ അനുമതി തേടി കെഎസ്ഇബി മാസങ്ങള്‍ക്ക് മുന്‍പ് റെഗുലേറ്ററി കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ വ്യവസായ കണക്ഷന്‍ ഗുണഭോക്താക്കള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. Also Read : https://www.bharathasabdham.com/nari-shakti-vandan-womens-reservation-became-a-law-the-ministry-issued-a-notification/ നിരക്ക് വര്‍ധന ഹൈക്കോടതി പൂര്‍ണമായും തടഞ്ഞിട്ടില്ല. പകരം ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ബോര്‍ഡിന്റെ ...
കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും Kerala Bank
Kerala News

കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നൽകും; കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും Kerala Bank

Kerala Bank കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് പണം മടക്കി നൽകാൻ നീക്കം. കേരള ബാങ്കിൽ നിന്ന് 50 കോടി കരുവന്നൂരിലേക്ക് അഡ്വാൻസ് ചെയ്യും. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ധാരണയായതെന്ന് സൂചന. കരുവന്നൂരിലെ സുരക്ഷിതമായ ലോണുകൾ കേരള ബാങ്കിന് കൈമാറും. അതിലൂടെ കൂടുതൽ പണം കണ്ടെത്താനാണ് നീക്കം. ലോൺ ടേക്ക്ഓവർ ചെയ്യുന്നതോടെ ബാങ്കിൽ നിന്നും വിതരണം ചെയ്ത പണം വലിയ തുകയായി മടങ്ങിയെത്തും. നിക്ഷേപകരുടെ 50% തുക വരുന്നയാഴ്ച തന്നെ മടക്കി നൽകാൻ നീക്കം. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ മുന്നിൽ ഹാജരാകാൻ പോകുന്നതിന് മുമ്പ് എം കെ കണ്ണൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. രണ്ടാം തവണയാണ് ഇ ഡി കണ്ണനെ ചോദ്യം ചെയ്യുന്നത്. Also Read : https://www.bharat...
സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട് Yellow alert
Kerala News

സംസ്ഥാനത്ത് മഴ ശക്തമാകും; 10 ജില്ലകളിൽ യെല്ലോ അലർട്ട് Yellow alert

Yellow alert സംസ്ഥാനത്ത് മഴ ശക്തം. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം ഇന്നും വ്യാപക മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിലും എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളിൽ ഈ ന്യൂനമർദങ്ങൾ കൂടുതൽ ശക്തി പ്രാപിക്കും. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കാം. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍...
സംസ്ഥാനത്തെ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു Private Bus
Kerala News

സംസ്ഥാനത്തെ സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി 22 വർഷമായി ദീർഘിപ്പിച്ചു Private Bus

Private Bus സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ഓർഡിനറി ബസുകളുടെ കാലാവധി രണ്ടുവർഷം ദീർഘിപ്പിക്കും. ഇതുസംബന്ധിച്ച്‌ വിജ്ഞാപനമിറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശം നൽകി. https://www.youtube.com/watch?v=yYWDZ5CCk5Q&t=10s കോവിഡ് മഹാമാരിയുടെ കാലയളവിൽ പരിമിതമായി മാത്രം സർവീസ് നടത്താൻ കഴിഞ്ഞിരുന്ന സ്വകാര്യ ബസുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കാലാവധി 20 വർഷത്തിൽ നിന്നും 22 വർഷമായി നീട്ടുന്നത്. Also Read : https://www.bharathasabdham.com/there-are-not-enough-trains-to-north-kerala-adding-to-the-unscientific-misery-of-the-schedule/ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിട്ടില്ലാത്തതിനാൽ വാഹനങ്ങളുടെ കാലാവധി രണ്ടു വർഷം വർധിപ്പിച്ച് നൽകണമെന്ന സ്വകാര്യ ബസ് മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. https://www.youtube.com/watch?v=_pn8hDa2TzU&t=39s...
വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു MK Premnath
Kerala News

വടകര മുൻ എംഎൽഎ എം കെ പ്രേംനാഥ് അന്തരിച്ചു MK Premnath

MK Premnath വടകര മുൻ എംഎൽഎ ആയിരുന്ന എം കെ പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Also Read : https://www.bharathasabdham.com/widespread-rain-in-the-state-today-rain-kerala/ 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു. നിലവില്‍ എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. https://www.youtube.com/watch?v=zGFM6UYNaHY ഭൗതിക ശരീരം 12 മണിക്ക് വടകര ടൗൺ ഹാളിലും 2.30ന് ഓർക്കാട്ടേരി പാർട്ടി ഓഫീസായ ജെപി ഭവനിലും നാലുമണിക്ക് തട്ടോളിക്കരയിലെ തറവാട് വീട്ടിലും പൊതുദർശനത്തിന് വെക്കും. ആറുമണിക്ക് സംസ്കാരം. ...
എംസി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്തു നിന്ന് MC Road
Kerala News

എംസി റോഡിനു സമാന്തരമായി പുതിയ പാത; മേൽനോട്ടം ഇനി കോട്ടയത്തു നിന്ന് MC Road

MC Road എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നിർമിക്കുന്ന പുതിയ പാതയുടെ മേൽനോട്ടം ഇനി കോട്ടയത്തു നിന്ന്. പാതയ്ക്കായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുടെ ഓഫിസ് കോട്ടയത്തു തിരുവാതുക്കലിൽ ആരംഭിച്ചു.  Also Read : https://www.bharathasabdham.com/murder-of-dr-vandanadas-finding-that-the-police-were-at-fault/ തിരുവനന്തപുരത്തു നിന്നാണ് ഇതുവരെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. റോഡിന്റെ പ്രാഥമിക അലൈൻമെന്റ് അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി അടക്കമുള്ള നടപടികളാണ് ഇനി വേണ്ടത്. ഇ‌തിനൊക്കെ ഇനി കോട്ടയത്തെ പ്രോജക്ട് ഓഫിസാകും മേൽനോട്ടം വഹിക്കുക. ഭോപാൽ ഹൈവേ എൻജിനീയറിങ് കൺസൽറ്റന്റ് എന്ന സ്ഥാപനമാണു പദ്ധതിയുടെ സർവേ നടത്തുന്നത്. https://www.youtube.com/watch?v=wkoj96wDs40 പുളിമാത്ത്–അങ്കമാലി റോഡ് 45 മീറ്റർ വീതിയിൽ∙ തിരുവനന്തപുരം പുളിമാത്തിൽ നിർദ...
അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം; ED കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് Peringandur Bank
Kerala News

അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം; ED കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് Peringandur Bank

Peringandur Bank കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തല്‍ തള്ളി പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക്. Also Read : https://www.bharathasabdham.com/kerala-bank-has-been-awarded-nationally-for-the-third-year-in-a-row/ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഇത്തരം തെറ്റായ വാര്‍ത്തകള്‍ ബാങ്ക് ഡെപ്പോസിറ്റര്‍മാരില്‍ ആശങ്കയുണ്ടാക്കുമെന്നും ബാങ്ക് പ്രസിഡന്റ് അറിയിച്ചു. ഇതിലൂടെ ബാങ്കിലെ സാധാരണ ജനങ്ങള്‍ നിക്ഷേപം പിന്‍വലിക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും ബാങ്ക് പ്രസിഡന്റ് വ്യക്തമാക്കി. https://www.youtube.com/watch?v=vOGTKBECwRg&t=6s 90 വയസ്സുള്ള അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷത്തിന്റെ നിക്ഷേപ...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ Rain Kerala
Kerala News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ Rain Kerala

Rain Kerala സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. https://www.youtube.com/watch?v=n2iNLM_whCk കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻ പിടിത്തത്തിന് വിലക്കുണ്ട്. മ്യാന്മാറിനും മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് കൂടുതൽ ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. https://www.youtube.com/watch?v=wkoj96wDs40 ഉയർന്ന തിരമാല ജാഗ്രത നിർദേശം കേരള തീരത്തും തെക്കൻ തമ...
ഡോ.വന്ദനാദാസിന്റെ കൊലപാതകം; പൊലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ Dr. Vandanadas
Kerala News

ഡോ.വന്ദനാദാസിന്റെ കൊലപാതകം; പൊലീസുകാർക്ക് വീഴ്ചയെന്ന് കണ്ടെത്തൽ Dr. Vandanadas

Dr. Vandanadas ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. Also Read : https://www.bharathasabdham.com/bribery-case-minister-protects-staff-k-surendran/ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ. https://www.youtube.com/watch?v=n2iNLM_whCk അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്‌പേരിന് കളങ്കമായെന്നും വിമർശനം. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച...
error: Content is protected !!