Monday, November 17
BREAKING NEWS


Kerala News

വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു
Crime, Kerala News

വിവാഹ വാഗ്‌ദാനം നൽകി വനിതാ ഡോക്ടറെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു

വനിതാ ഡോക്ടറെ സിവിൽ പൊലീസ് ഓഫസീർ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. വിവാഹ വാഗ്‌ദാനം നല്കിയായിരുന്നു ഇയാൾ യുവതിയെ തിരുവനന്തപുരത്തെ ലോഡ്‌ജിൽ വെച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. അവിവാഹിതനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ വിവാഹ വാഗ്‌ദാനം നൽകുകയായിരുന്നു.പിന്നീട് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിയുകയായിരുന്നുവെന്നും യുവതി പറയുന്നു. ഒരു മാസമാണ് ഇരുവരും ലോഡ്ജിൽ താമസിച്ചത്. ഇവിടെ വെച്ച് യുവതിയുടെ ശരീരത്തിൽ ഇയാൾ മുറിവുകൾ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.തൃശൂരിലെ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് പരാതിക്കാരി. ...
മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കെടി ജലീൽ എംഎൽഎ
Kerala News, Politics

മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കെടി ജലീൽ എംഎൽഎ

മലപ്പുറം: മുസ്ലീം ലീഗ് എംഎൽഎ കെഎം ഷാജിയുടെ വെല്ലുവിളികൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി കെടി ജലീൽ എംഎൽഎ. രലോകത്തും ഇഹലോകത്തും തന്നെ തോല്‍പ്പിക്കാന്‍ കെ.എം ഷാജിക്കോ, ഷാജിയുടെ പാര്‍ട്ടിക്കോ കഴിയില്ലെന്ന് കെ.ടി ജലീല്‍ പരിഹസിച്ചു. അഴീക്കോട് കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാജി മലപ്പുറത്തെ ഏതെങ്കിലുമൊരു മണ്ഡലത്തിൽ മത്സരിക്കാൻ അവസരംകിട്ടാനാണ് തന്നെ വെല്ലുവിളിക്കുന്നത്. നാല് അവസരം തന്നിട്ട് നാലിലും തോറ്റു, ഇഹലോകത്ത് എന്നെ തോൽപ്പിക്കാൻ ഷാജിക്കോ ഷാജിയുടെ പാർട്ടിക്കോ ആയില്ല. പരഹലോകത്തും തന്നെ തോൽപ്പിക്കാനാകില്ലെന്ന് ജലീൽ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാൻ സ്വയം പ്രഖ്യാപിച്ച ശേഷമാണ്, വയനാട്ടുകാരന്‍റെ പുതിയ വെല്ലുവിളിയെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. എന്‍റെ ചെലവിൽ മലപ്പുറത്ത് മൽസരിക്കാൻ തൽക്കാലം മിനക്കെടേണ്ട. ആദ്യം കണ്ണുവെച്ചത് കാസർകോട്ടാണ്. അവിടത്തുകാ...
കോൺഗ്രസ് പാർട്ടിവിട്ട എ കെ ഷാനിബ് മത്സരരംഗത്തേക്കിറങ്ങുന്നു
Kerala News, Politics

കോൺഗ്രസ് പാർട്ടിവിട്ട എ കെ ഷാനിബ് മത്സരരംഗത്തേക്കിറങ്ങുന്നു

കോൺഗ്രസ് പാർട്ടിവിട്ട എ കെ ഷാനിബ് മത്സരരംഗത്തേക്കിറങ്ങുന്നു. കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിക്കും തീരുമാനം ഇന്ന് പ്രഖ്യാപിക്കുമെന്ന് എ കെ ഷാനിബ് ട്വന്റി ഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൂടിയാലോചിച്ചായിരിക്കും തീരുമാനം ഉണ്ടാകുക. പാർട്ടിയിൽ നിന്ന് പുറത്താക്കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഒരുപാട് പ്രവർത്തകർ പിന്തുണയുമായി വരുന്നുണ്ട് ഷാനിബ് വ്യക്തമാക്കി. പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല,എന്നാൽ ജനങ്ങൾ വിചാരിച്ചാൽ പാർട്ടിക്ക് തിരുത്തേണ്ടിവരും. ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് തിരിച്ചടി നേരിടും.സിപിഎമ്മിൽ ചേരാൻ തീരുമാനമെടുത്തില്ലായെന്നും ഷാനിബ് വീണ്ടും ആവർത്തിച്ചു. തുടർ ഭരണം സിപിഎം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും ആർഎസ്എസും തമ്മിലുണ്ടെന്നും എകെ ഷാനിബ് ഇന്നലെ നടത്തി...
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്
Kerala News

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തിൽ ട്വിസ്റ്റ്. ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷ്ടിച്ചതല്ല, ക്ഷേത്ര ജീവനക്കാരൻ തന്നതാണെന്ന് പിടിയിലായ ഗണേശ് ജാ പൊലീസിന് മൊഴി നൽകി. പൂജാ പാത്രം പുറത്ത് കൊണ്ടു പോയപ്പോൾ ആരും തടഞ്ഞതുമില്ലെന്ന് ഗണേശ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു. ആരെങ്കിലും വിളിച്ചിരുന്നുവെങ്കിൽ മടക്കി നൽകിയേനെയെന്നും പറഞ്ഞ ഗണേശ് ജാ ഹോട്ടലിൽ നിന്നും പാത്രം പൊലീസിന് കൈമാറി. അതേസമയം, പിടിയിലായ പ്രതികളെ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തിക്കും. 13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. ശ്രീ പദ്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ മൂന്ന...
എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും
Kerala News

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും

എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യക്ക് എതിരായ സംഘടന നടപടി വൈകും. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടപടി വേണ്ടെന്നോണ് ധാരണ. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഈ ധാരണയിലെത്തിയത്. പോലീസ് റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലുള്ള വീഴ്ചയിലാണ് പദവിയിൽ നിന്ന് ഒഴിവാക്കിയതെന്നും നേതൃത്വം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് പി.പി. ദിവ്യയെ ജില്ലാ പ്രസിഡൻറ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനിച്ചത്. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണ ചുമതല ഏറ്റെടുത്ത ലാൻ്റ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത IAS കണ്ണൂർ കളക്ട്രേറ്റിലെത്തി കളക്ടർ അരുൺ കെ വിജയൻ്റെ മൊഴിയെടുത്തു. അതേസമയം പിപി ദിവ്യ മുൻ‌കൂർ ജാമ്യാപേക്ഷയിൽ സമർപ്പിച്ച വാദങ്ങൾ പൂർണമായും തള്ളി സ്റ്റാഫ് കൗൺസിൽ. പി പി ദിവ്യയെ യോഗത്തിലേക്ക് ഭാരവാഹി എന്ന നിലയിൽ ക്ഷണിച്ചിട്ടില...
മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം
Kerala News

മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം

ബെം​ഗളൂരു: മൈസൂരുവിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം. ഹോട്ടലിൽ പാർട് ടൈം ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശികളായ നിയമവിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്‍റണി, രാജു എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ രണ്ട് വിദ്യാർത്ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അങ്കമാലി സ്വദേശി ഷൈൻ പ്രസാദും സംഘവുമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പരാതി നൽകി. ഷൈൻ പ്രസാദ് ഗുണ്ടകളെ കൂട്ടി എത്തി ആക്രമണം നടത്തുകയായിരുന്നെന്ന് പരാതിക്കാരായ വിദ്യാർത്ഥികൾ പറയുന്നു. ഭക്ഷണത്തിന്‍റെ പേരിൽ വാക്കുതർക്കമുണ്ടായി രണ്ട് ദിവസം കഴിഞ്ഞ് ആളെക്കൂട്ടിയെത്തി മർദ്ദിക്കുകയായിരുന്നു. 16-ാം തീയതി രാത്രി ഹോട്ടലിൽ നിന്ന് നൽകിയ ഗ്ലാസിന് വൃത്തിയില്ലെന്ന് പറഞ്ഞ് വാക്ക് തർക്കമുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി തിരിച്ച് പോയ ഷൈൻ പ്രസാദും സംഘവും ഇന്നലെ രാത്രി ഗുണ്ടകളുമായി ...
തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്
Kerala News, Pathanamthitta

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്

തുലാമാസ പൂജകൾക്കായി നടതുറന്ന ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശന സമയം മൂന്നു മണിക്കൂർ കൂടി നീട്ടി. ഇന്ന് ഒരു ദിവസത്തേക്ക് മാത്രമാണ് ക്രമീകരണം. ഉച്ചയ്ക്ക് നടയടയ്ക്കുന്നത് മൂന്നു മണിയിലേക്കും നീട്ടി. വൈകിട്ട് നാലുമണിക്ക് വീണ്ടും നട തുറക്കും. ഹരിവരാസനത്തിന് ശേഷം രാത്രി 11 മണിയോടെ വീണ്ടും നട അടയ്ക്കും. പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണത്തോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെട്ടു. നേരത്തെ സന്നിധാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടയടച്ച് അഞ്ചുമണിയോടെ നട തുറന്നിരുന്നു. അതേസമയം, തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ യാതൊരു വിധത്തിലുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നില്ലെന്നും ഭക്തർക്ക് ദർശനം സുഗമമാക്കണമെന്നും പ്രതിപക്ഷനേതാവ് വിടി സതീശൻ കൂട്ടിച്ചേർത്തു. പൊലീസിന്റെ എണ്ണത്തിലെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണം. ഇതര സംസ്ഥാനത്തുനിന്നും മറ്റും എത്തിയവർ ബാരിക്കേഡ് ചാടിക്...
എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ
Kerala News, Politics

എഡിഎം നവിന്‍ബാബുവിനെക്കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

കണ്ണൂര്‍: എഡിഎം നവിന്‍ബാബുവിനെക്കുറിച്ച്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ പറഞ്ഞതിനെ അവിശ്വസിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ .അതുകൊണ്ടാണ് അന്വേഷണം നടക്കട്ടേയെന്ന് പറഞ്ഞതെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി.വസീഫ് പറഞ്ഞു.ഡിവൈഎഫ്ഐ മരിച്ച നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ്. നവീൻ ബാബു അഴിമതിക്കാരനാണോയെന്ന് ഡിവൈഎഫ്ഐക്ക് അറിയില്ല.വ്യാജ പരാതിയാണെങ്കിൽ പ്രശാന്തനെ പൊലീസ് അറസ്റ്റ് ചെയ്യട്ടെ.സംരക്ഷിക്കേണ്ട കാര്യം ഡിവൈഎഫ്.ഐ ക്കില്ലെന്നും അദ്ദേഹം പറഞ്ഞു അതേ സമയം പി.പി.ദിവ്യയെ അവിശ്വസിക്കേണ്ടെന്ന ഡിവൈഎഫ്ഐ നിലപാട് തള്ളി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു രംഗത്തെത്തി.പാർട്ടി പൂർണ്ണമായും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.അതല്ലാതെ ഏതു സംഘടന ദിവ്യയെ പിന്തുണച്ചാലും അംഗീകരിക്കാൻ ആവില്ല.ദിവ്യയുടെ പെരുമാറ്റം പൊതുപ്രവർത്തകർക്ക് ഒരു പാഠമാകണമെന്നും ഉദയഭാനു പറഞ്ഞു ...
എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം
Kerala News, Politics

എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം

പത്തനംതിട്ട: എഡിഎമ്മിന് കൈക്കൂലി നൽകിയെന്ന് പറയുന്ന ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ ആസൂത്രിതമെന്ന് നവീൻ ബാബുവിന്റെ കുടുംബം. നവീൻ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂർവ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിത്. നാലാം തീയതി ട്രാൻസ്ഫർ ഓർഡർ കിട്ടിയ ആളെ കുരുക്കാൻ വേണ്ടി കണ്ണൂരിൽ നിർത്തുകയായിരുന്നു എന്നും അമ്മാവൻറെ മകൻ ഗിരീഷ് കുമാർ   പറഞ്ഞു.   ഇവർ തമ്മിൽ കണ്ടുമുട്ടിയെന്ന് വരുത്തിത്തീർക്കാനുള്ള വ്യാജ തെളിവുകൾ സൃഷ്ടിച്ചതാണ്. നാലാം തിയ്യതി ട്രാൻസ്ഫർ ഓർഡർ ഇറങ്ങിയിട്ടും നീട്ടിക്കൊണ്ടുപോയത് കേസിൽ കുടുക്കാനാണ്. പെൻ്റിം​ഗ് ഫയലുകളെല്ലാം തീർത്താണ് ഇറങ്ങുന്നതെന്ന് ചേട്ടൻ പറഞ്ഞിരുന്നു. എല്ലാം ഒപ്പിട്ട് വൃത്തിയാക്കിയാണ് മടങ്ങാൻ ആ​ഗ്രഹിച്ചതെന്നും ഗിരീഷ് കുമാർ പറഞ്ഞു. എഡിഎം ഓഫീസിൽ നിന്ന് തൻ്റെ ക്വാർട്ടേർസിലേക്ക് നടന്നുപോകുമ്പോൾ പിന്തുടർന്ന് വന്ന സ്കൂട്ടർ യാത്രികൻ എഡിഎമ്മിൻ്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേ...
പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷണം, താനൂരിൽ മൂന്ന് പേർ പിടിയിൽ
Crime, Kerala News

പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷണം, താനൂരിൽ മൂന്ന് പേർ പിടിയിൽ

മലപ്പുറം: താനൂരിൽ ബൈക്ക് മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടിൽ അബു താഹിർ, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പിൽ ഷംനാഫ് എന്നിവരെയാണ് പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്. താനൂർ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചതിനാണ് പ്രതികളെ താനൂർ പൊലീസ് പിടികൂടിയത്. താനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടോണി ജെ മറ്റത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ, കാടാമ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇവരുടെ പേരിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
error: Content is protected !!