Tuesday, August 5
BREAKING NEWS


India

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..
Breaking News, India, Kerala News, Latest news

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..

George Alanchery സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അ...
നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
Breaking News, Entertainment, Entertainment News, India

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ. Sameer Khan നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്ബരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ...
ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.
Breaking News, Entertainment, Entertainment News, India, Latest news

ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.

ലോസ് ആഞ്ജലസ്: Occar 95-മത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ഏഴ് മണി വരെ എബിസി നെറ്റ്വര്‍ക്ക് യൂട്യൂബിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്യും. ഓര്‍ജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം ഓസ്‌കര്‍ വേദിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ എലിഫന്റ് വിസ്‌പേഴ്‌സും മത്സരിക്കുന്നുണ്ട്. എം എം കീരവാണിയും ഗായകന്മാരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ലൈവായി അവതരിപ്...
ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.
Alappuzha, Around Us, Breaking News, Ernakulam, India, Kerala News, Kottayam, Latest news, Thrissur

ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.

കൊച്ചി: Brahmapuram ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിയത് മൂലം പടരുന്ന പുക കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചയായിട്ടും തീ കെടുത്താന്‍ ആവാത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നില നില്‍ക്കുകയാണ്. ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരാഴ്ച ആയിട്ട് വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നുണ്ട് തീയണയ്ക്കാന്‍. പക്ഷെ കത്തുന്നത് പ്ലാസ്റ്റിക് ആയതിനാലാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത്. കൊച്ചിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂര്‍ണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്. ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയല്‍ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ...
സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…
Breaking News, Crime, Entertainment, Entertainment News, India, Latest news

സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…

Shahrukh Khan ഷാരൂഖ് ഖാനെ കാണാന്‍ വീടിനുള്ളില്‍ കയറിയ ആരാധകന്മാര്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍; പ്രതികള്‍ മേക്കപ്പ് റൂം വരെ എത്തിയത് ഇങ്ങനെ മുംബയ്: Shahrukh Khan അടുത്തിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Shahrukh khan ഇവര്‍ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച്ച്‌ സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. 'പഠാന്‍' താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കെെമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികള്‍ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ ക...
ആഗ്രഹിച്ചത് സുബിയെ വധുവായി കാണാന്‍; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു; നോവായി കലാഭവന്‍ രാഹുല്‍…
Breaking News, India, Kerala News, Latest news

ആഗ്രഹിച്ചത് സുബിയെ വധുവായി കാണാന്‍; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു; നോവായി കലാഭവന്‍ രാഹുല്‍…

കൊച്ചി: Subi Suresh നടിയും അവതാരകയുമായ സുബി സുരേഷ് കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്‌സമിക വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് സിനിമാ- മിമിക്രി ലോകം. ഫെബ്രുവരി മാസത്തില്‍ താന്‍ വിവാഹിതയാകുമെന്നും വരന്‍ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലാഭവന്‍ രാഹുലാണ് താന്‍ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ സുബി പറഞ്ഞത്. ഇന്നലെ ഹൃദയം തകര്‍ന്നാണ് കലാഭവന്‍ രാഹുല്‍ സുബിയുടെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ നിന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയില്‍ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂ...
പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍
India, News

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

തമിഴ്‌നാട്ടിൽ കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ...
മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു, പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍, കൊല്ലപ്പെട്ടത് മണ്ണാര്‍ക്കാട് സ്വദേശി
Breaking News, Gulf, India, Kerala News, Latest news

മലയാളി യുവാവ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചു, പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍, കൊല്ലപ്പെട്ടത് മണ്ണാര്‍ക്കാട് സ്വദേശി

ഷാര്‍ജ : ഇന്നലെ രാത്രി 12:30 യോടെ ഷാര്‍ജ Sharjah ബുതീനയിലാണ് സംഭവം. പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ആണ് ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചത്. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശി പൊലീസ് പിടിയിലായി. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന്‍ സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം. പ്രകോപിതനായി പ്രതി കത്തികൊണ്ട് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും കൂടി ആക്രമണത്തില്‍ പരിക്കേറ്റതായി ബന്ധുക്കള്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഷാര്‍ജയിലുണ്ടായിരുന്ന ഹകീമിന്റെ കുടുംബം നാട്ടിലേക്ക് മടങ്ങിയത്. ...
പൂജ ദല്ലാനി, ഷാരൂഖ് ഖാന്റെ ആരാണ് ഇവര്‍? പഠാന്‍ വന്‍ വിജയമായതോടെ ഷാരൂഖ് ഖാന്‍ എന്തിനാണ് ഇവര്‍ക്ക് കോടികള്‍ കൊടുത്തത്?
Entertainment, Entertainment News, India, Latest news

പൂജ ദല്ലാനി, ഷാരൂഖ് ഖാന്റെ ആരാണ് ഇവര്‍? പഠാന്‍ വന്‍ വിജയമായതോടെ ഷാരൂഖ് ഖാന്‍ എന്തിനാണ് ഇവര്‍ക്ക് കോടികള്‍ കൊടുത്തത്?

ഷാരൂഖ് ഖാന് Shahrukh Khan ഒരു സുവര്‍ണ കാലഘട്ടം ഉണ്ടായിരുന്നു, പഠാന്‍ സിനിമയുടെ വിജയത്തോടെ ഷാരൂഖ് ആ സുവര്‍ണ കാലം തിരിച്ചു പിടിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ പഠാന്‍ സിനിമയാണ് ഷാരൂഖിനെ ആ സുവര്‍ണ കാലത്തേക്ക് തിരിച്ചു കൊണ്ടു പോകുന്നത്. സുവര്‍ണ്ണകാലത്തെ ഷാരൂഖ് തിരിച്ചുപിടിക്കുമ്പോള്‍ നടന്റെ കോടികള്‍ വിലമതിക്കുന്ന വാച്ചും കോടികള്‍ സമ്പാദിക്കുന്ന മാനേജരുമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഴിഞ്ഞ ദിവസം 4.9 കോടിരൂപയുടെ വാച്ചാണ് ഷാരൂഖ് ധരിച്ചത്. ഇപ്പോഴിതാ, പൂജയുടെ വരുമാനവും ആസ്തിയുമായി ബന്ധപ്പെട്ടാണ് പുത്തന്‍ വാര്‍ത്തകള്‍. ഷാരൂഖിന്റെ മാനേജരാണ് പൂജ. പൂജയ്ക്ക് പ്രതിവര്‍ഷം ഏഴ് മുതല്‍ ഒമ്പത് കോടി രൂപയാണ് വരുമാനം ലഭിക്കുന്നതെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. https://twitter.com/UmairSandu/status/1624720412578906114 80 കോടിയാണ് ഇവരുടെ ആസ്തിയെന്നും റിപ്പോര്‍ട്ടുണ്ട്. ബ...
പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ
Breaking News, India, Latest news, News

പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ

ദില്ലി: Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ...
error: Content is protected !!