Tuesday, August 5
BREAKING NEWS


India

അബോധാവസ്ഥയില്‍ ആളുകള്‍;ആന്ധ്രപ്രദേശില്‍ ദുരൂഹ രോഗം പകരുന്നു
India, Latest news

അബോധാവസ്ഥയില്‍ ആളുകള്‍;ആന്ധ്രപ്രദേശില്‍ ദുരൂഹ രോഗം പകരുന്നു

ആന്ധ്രപ്രദേശിലെ എല്ലൂരുവിൽ അജ്ഞാതരോഗം പടരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. ഇതുവരെ 292 പേർക്കാണ് രോഗം ബാധിച്ചത്.45 വയസ്സുകാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇവരിൽ 140 പേർ രോഗമുക്തി നേടി. ഛര്‍ദി, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചത്. എന്താണ് ഇവരുടെ അസുഖമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. രക്തപരിശോധനയും സിടി സ്കാനും നടത്തി. ഇ കോളി ഉള്‍പ്പെടെയുള്ള പരിശോധനാഫലം ഇനി ലഭ്യമാകാനുണ്ട്. പ്രദേശത്ത് വിതരണം ചെയ്യുന്ന പാലിന്‍റെയും സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ജലമലിനീകരണമാണോ രോഗകാരണം എന്ന സംശയം ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അതല്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആശുപത്രിയിലെത്തി രോഗികളെ കണ്ടു. വിഷാംശമുളള ഏതെങ്കിലും ജൈവവസ്തുക്കളായിരിക്കാം രോഗത്തിന് കാരണമായതെ...
സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
India, Latest news

സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു..കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ...
വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്
India, Latest news

വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവർ ബി.ജെ.പിയില്‍ ചേരുമെന്നാണ്​ വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുകയെന്ന്​ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ്​ ഇത്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടി ഖുഷ്ബു...
കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ
COVID, India

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. മധുര-ദില്ലി വിമാനത്തില്‍ നവംബര്‍ 13 നാണ് സംഭവം നടന്നത്. തലേന്ന് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. അതേ സമയം ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. ...
ബുറേവി ചുഴലിക്കാറ്റ്;10  ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍
India, Latest news

ബുറേവി ചുഴലിക്കാറ്റ്;10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബുറേവി ചുഴലിക്കാറ്റിനെയും പേമാരിയിലുമായി മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്കു 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. കടലൂർ അടക്കമുള്ള തെക്കൻ ജില്ലകളിലാണ് വ്യാപകനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു 75ഓളം കുടിലുകളും 8 കോൺക്രീറ്റ് വീടുകളും പൂർണമായി തകർന്നതായാണ് ഔദ്യോഗിക കണക്ക്. 2135 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. 196 വളർത്തുമൃഗങ്ങളും ചത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി ധനസഹായം കൈമാറാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് മുപ്പതിനായിരം രൂപ ധനസഹായം നൽകും. ഗ്രേറ്റ് ചെന്നൈ കോർപറേഷൻ നാളെ മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ഡിസം...
പെട്രോള്‍, ഡീസല്‍ വില;രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
India, Kerala News, Latest news

പെട്രോള്‍, ഡീസല്‍ വില;രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 16 ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന്‌ 2.12 രൂപയും ഡീസല്‍ 3.05 രൂപയും വര്‍ധിച്ചു. ഇന്നലെ മാത്രം വര്‍ധന പെട്രോള്‍-27 പൈസ, ഡീസല്‍-26 പൈസ. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപയിലെത്തി. രണ്ടാഴ്ച കൊണ്ട് മൂന്ന് രൂപയോളമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഏറെ താഴ്ന്നപ്പോഴും ഇന്ത്യയില്‍ ഇന്ധന വില കുതിച്ചുയരുകയായിരുന്നു. ഇന്ധന വില വര്‍ധിക്കുന്നതോടെ ലഭിക്കുന്ന അധിക വരുമാനം നേടുകയായിരുന്നു കേന്ദ്രം. രാജ്യാന്തര ക്രൂഡ്‌ ഓയില്‍ വിലയില്‍ വലിയ വര്‍ധനയില്ലാതിരുന്നിട്ടും ആഭ്യന്തരവിപണിയില്‍ ഇന്ധനവിലയുയര്‍ത്തി എണ്ണ കമ്പനികള്‍ ജനത്തെ കൊള്ളയടിക്കുകയാണ്‌. എക്‌സൈസ്‌ നികുതി കൂട്ടി കേന...
രജനികാന്തിന് രാഷ്ട്രീയം പറ്റില്ല;ദേവന്‍
Entertainment News, India, Latest news

രജനികാന്തിന് രാഷ്ട്രീയം പറ്റില്ല;ദേവന്‍

തമിഴ്നാട് സ്റ്റെയിൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഡിസംബർ അവസാനത്തോടെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും. ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിൽ അഭിപ്രായവുമായി നടൻ ദേവൻ രംഗത്തെത്തി. വർഷങ്ങൾക്ക് മുൻപ് രജനികാന്തിന് രാഷ്ട്രീയം പറ്റില്ല എന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ദേവൻ. ദേവന്റെ വാക്കുകൾ ഇങ്ങനെ 'രജനികാന്ത് അസാധ്യമായ ഒരു താരമാണ്. പക്ഷേ രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് പറ്റിയ സ്ഥലമല്ല. വളരെ അധികം പേടിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ദേവൻ കൂട്ടിച്ചേർത്തു. ...
കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്
India, Latest news

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്.മന്ത്രി അനിൽ വിജ് അമ്പാലയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ അമ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക...
ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും
India, Latest news

ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നു...
96 ലക്ഷം കടന്ന്‍ രാജ്യത്തെ കൊവിഡ് ബാധിതര്‍
India, Latest news

96 ലക്ഷം കടന്ന്‍ രാജ്യത്തെ കൊവിഡ് ബാധിതര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി.ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
error: Content is protected !!