Tuesday, August 5
BREAKING NEWS


India

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ
India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.
മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍
India

മതപരിവര്‍ത്തന വിരുദ്ധ നിയമം; യുവതി വീണ്ടും ആശുപത്രിയില്‍

ലഖ്​നൗ: പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരം ഭര്‍ത്താവിനെയും ഭര്‍തൃ സഹോദരനെയും അറസ്​റ്റ്​ ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയായ യുവതിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഈ സമയത്തായിരുന്നു​ യുവതി ഇസ്​ലാം മതം സ്വീകരിച്ചത്​. തുടര്‍ന്ന്, ഡിസംബറില്‍ വിവാഹം രജിസ്​റ്റര്‍ ചെയ്യാന്‍ പോയപ്പോഴാണ്​ യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ബജ്​റംഗ്​ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതും പൊലീസ്​ സ്​റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയതും. നിയമം പ്രാബല്യത്തില്‍ വരുന്നതിന് നാല് മാസം മുമ്പാണ് വിവാഹം കഴിച്ചതെന്നും യുവതി പറയുന്നു. എന്നിട്ടും ഭീഷണി തുടരുകയാണ്. അതേസമയം, അഭയകേന്ദ്രത്തില്‍ വെച്ച്‌​ യുവതിയുടെ ഗര്‍ഭം അലസിപ്പോയെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ...
പാര്‍ട്ടിക്കിടെ സുഹൃത്തിന് മയക്കുമരുന്നു നല്‍കി റഷ്യക്കാരിയായ ഭാര്യയെ പീഡിപ്പിച്ചു; കേണലിനെതിരെ പരാതി
India

പാര്‍ട്ടിക്കിടെ സുഹൃത്തിന് മയക്കുമരുന്നു നല്‍കി റഷ്യക്കാരിയായ ഭാര്യയെ പീഡിപ്പിച്ചു; കേണലിനെതിരെ പരാതി

ഉത്തര്‍ പ്രദേശില്‍ ആര്‍മി കേണലിനെതിരെ ഗുരുതര പരാതിയുമായി സുഹൃത്ത്. ആര്‍മി കേണല്‍ സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിനല്‍കിയതിന് പിന്നാലെ കേണല്‍ ഒളിവില്‍പോയി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു. പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. കാണ്‍പൂരിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡനം എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതിപരാതിയില്‍ പറയുന്നു....
ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടി.വി.സി.ഇ.ഒ അറസ്റ്റില്‍
India, Latest news

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടി.വി.സി.ഇ.ഒ അറസ്റ്റില്‍

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി. വി. സി.ഇ. ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് നടന്നത്. 12പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി റേറ്റിംഗ് വർധിപ്പിച്ചു എന്നാണ് കേസ്. മുംബൈ നഗരത്തിൽ റേറ്റിങ് നായി വീടുകളിൽ ആളില്ലാത്തപ്പോൾ ചാനലുകൾ തുറന്ന് വെയ്ക്കുന്നതിനു പ്രതിമാസം 500രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തിയത്. ...
കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്
India, Kerala News, Latest news

കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്

സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണത്തിന് മാർഗ രേഖ കൈമാറി കേന്ദ്രസർക്കാർ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറു പേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെയ്ക്കുക. ആരോഗ്യ പ്രവർത്തകർ അടക്കം അഞ്ചു പേർക്ക് മാത്രമേ കേന്ദ്ര ത്തിൽ പാടുള്ളു. മൂന്ന് മുറികളികളിൽ ആണ് വാക്സിൻ കേന്ദ്രം ഉള്ളത്. ആദ്യ വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. ഒരു സമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുള്ളു. കുത്തിവെച്ചയാളെ അടുത്ത മുറിയിൽ എത്തിച്ച് അരമണിക്കൂർ നിരീക്ഷിക്കും. അരമണിക്കൂർ നുള്ളി വല്ല രോഗ ലക്ഷണങ്ങൾ കാണിക്കുകയാനെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. ...
കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി
India, Latest news

കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരത്‌ എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, പുതിയ നിയമം കോവിഡ് സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, കർഷകർക്ക് കൂടുതൽ ശക്തി പകരുകയും, ഇതിന്‍റെ ഭാഗമായി രാജ്യം വികസിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ...
ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ
India, Latest news

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന്‍റെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു. 2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്‌ച്ചർ റിൽ വിദ്യാബാലനൊപ്പം അഭിനയിച്ചാണ് താരം ശ്രദ്ധ നേടിയത്. ...
70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്
India, Latest news

70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്

രാജ്യത്ത് 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്‌. ഉപഭോക്താക്കളുടെ പേര്, നമ്പർ തുടങ്ങിയ വിവരങ്ങൾ ചോർന്നെന്നാണ് റിപ്പോർട്ട്‌. ചോർന്ന വിവരങ്ങളുടെ ശേഖരം 1.3ജീബിയോളം വരും. ബാങ്കിന്‍റെയും നഗരത്തിന്‍റെയും ക്രമത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് ഇന്ത്യൻ സൈബർ സുരക്ഷ ഗവേഷകനായ രാജ് ശേഖർ പറഞ്ഞു. ...
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും
India, Latest news

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ ഇനി വധശിക്ഷ വരെ കിട്ടും

സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമത്തിൽ വധശിക്ഷ വരെ കടുത്ത നിയമങ്ങൾക്ക് ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. ശക്തി എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന്റെ കരട് മന്ത്രി സഭ അംഗീകരിച്ചു കഴിഞ്ഞു. അതിക്രമങ്ങളിൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുകയും, ഒരു മാസത്തിനുള്ളിൽ വിചാരണ ആരംഭിക്കാനും നിയമത്തിൽ പറയുന്നുണ്ട്. ...
അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ  പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം
India, Latest news

അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്‍റെ പേര് ഇമ്രാൻ ഹാഷ്‌മി;വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം

ബീഹാറിലെ ഭീം റാവു അംബേദ്കർ സർവകലാശാലയിൽ ബി.എ രണ്ടാം വർഷ വിദ്യാർത്ഥി അഡ്മിറ്റ്‌ കാർഡിൽ കൊടുത്ത വിവരം ആണ് അമ്മയുടെ പേര് സണ്ണി ലിയോൺ, അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്ന് എഴുതിയത് .കാർഡിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെ കോളത്തിലാണ് ബോളിവുഡ് താരങ്ങളുടെ പേര് എഴുതിയത്. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതോടെ ഇമ്രാൻ ഇതിന് തമാശ രൂപേണ പ്രതികരിച്ച് രംഗത്തെത്തി. ആ അച്ഛൻ ഞാൻ അല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുകയാണ് സർവകലാശാല അധികൃതർ. ...
error: Content is protected !!