Wednesday, August 6
BREAKING NEWS


India

കർഷകർക്ക് മോദിയുടെ പുതുവത്സര സമ്മാനം
India, Latest news

കർഷകർക്ക് മോദിയുടെ പുതുവത്സര സമ്മാനം

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വിതരണം ഡിസംബര്‍ 25 ന് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി പ്രകാരമുള്ള തുകയുടെ വിതരണം കര്‍ഷകര്‍ക്ക് ഡിസംബര്‍ 25 മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പ്രധാനമന്ത്രി കിസാന്‍ സമന്‍ നിധി (പിഎം-കിസാന്‍) പദ്ധതി 2019 ല്‍ പ്രധാനമന്ത്രി മോദിയാണ് ആരംഭിച്ചത്. ചില ഒഴിവാക്കലുകള്‍ക്ക് വിധേയമായി രാജ്യത്തുടനീളമുള്ള എല്ലാ ഭൂവുടമസ്ഥതയുള്ള കര്‍ഷക കുടുംബങ്ങള്‍ക്കും വരുമാന സഹായം നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം, പ്രതിവര്‍ഷം 6000 രൂപ മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്നത്. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ആരംഭിച്ചപ്പോള്‍ ആനുകൂല്യങ്ങള്‍ ചെറുകിട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ 2 ഹെക്ടര്‍ ...
ഇന്ത്യയിൽ ഒരു കോടി കടന്ന് കോവിഡ്
COVID, India

ഇന്ത്യയിൽ ഒരു കോടി കടന്ന് കോവിഡ്

യുഎസിനു ശേഷം കൊവിഡ് ബാധിതര്‍ ഒരു കോടി പിന്നിടുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. . ഇതുവരെയായി 1.44 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരമായി മരിച്ചത്. 90 ലക്ഷം കേസുകളില്‍ നിന്നും ഒരു മാസം കൊണ്ടാണ് കൊവിഡ് ബാധിതരുടെ എണ്ണം കോടിയിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ യൂറോപ്പിലും അമേരിക്കയിലുമടക്കം ഈ ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ അര്‍ത്ഥം ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഒരുപക്ഷേ 40 മുതല്‍ 50 ശതമാനം വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഇതിനകം രോഗം ബാധിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്തു എന്നതാകാമെന്ന് വിദഗ്ധര്‍ പറയുന്നു. ഐസിഎംആര്‍ പലയിടങ്ങളിലും ന...
നഴ്സിങ് പഠനത്തിനായി  ബാംഗ്ലൂരിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
India, Latest news

നഴ്സിങ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

അസമിൽ നിന്ന് ബാംഗ്ലൂരിൽ നഴ്സിങ് പഠനത്തിനായി എത്തിയ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 19 ക്കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നാവിശ്യപ്പെട്ട് ബാരേപേട്ട എംപി അബ്ദുൾ ഖാലിഖ് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചു. പഠനത്തിനായി കോളേജിൽ എത്തിയത്. അഡ്മിഷൻ ശരിയാക്കി കൊടുത്തത് കൊലപ്പെടുത്തിയ ഈ വ്യക്തിആയിരുന്നു. ...
വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി
India, Latest news

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി കണക്കാക്കില്ല; കോടതി

വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി ന്യായീകരിക്കാൻ ആവില്ല എന്ന് ഹൈകോടതി. പരസ്പ്പര സമ്മതത്തോടെ ബന്ധം ഏറെ നാൾ തുടർന്നാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്താൻ ആകില്ല എന്നാണ് ജസ്റ്റിസ് വിഭു ബഖു പറഞ്ഞത്. ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ് കോടതി ഈ വിധി വ്യക്തമാക്കിയത്. വിവാഹം കഴിക്കാം എന്ന് വാക്ദാനം ചെയ്ത് രണ്ട് പേരുടെയും സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ഒരു കാലയളവിൽ തുടർന്ന് പോകുകയാണെങ്കിൽ അതിനെ ബലാത്സംഗം ആയി കണക്കാൻ സാധിക്കില്ല എന്നും നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു. ...
കഴുത ചാണകത്തിൽ  നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന
India, Kerala News, Latest news

കഴുത ചാണകത്തിൽ നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടുന്നു; കറിമസാല ഫാക്ടറിയിൽ പരിശോധന

യുപിയിലെ ഹത്രാസിലെ കറിമസാല ഫാക്ടറിയിൽ മിന്നും പരിശോധന. കൃത്യമ രാസവസ്തുക്കൾ കൂട്ടിച്ചേർത്താണ് മല്ലി പൊടി, മുളക് പൊടി, മഞ്ഞൾ പൊടി തുടങ്ങിയവ തയ്യാറാക്കുന്നത് എന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കൂടാതെ കഴുത ചാണകം, പുല്ല്, ആസിഡ്, ടൺ കണക്കിന് സുഗന്ധ വ്യഞ്ജഞങ്ങളും ഫാക്ടറിയിൽ നിന്ന് കണ്ടെത്തി. ഏറെ നാളായി പ്രവർത്തിക്കുന്ന ഫാക്ടറി ആണ് ഇത്. ഫാക്ടറിയുടെ ഉടമ അനൂപ് വർഷ്നിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ യോഗി ആദിത്യനാഥ്‌ ന്റെ ഹിന്ദു യുവ വാഹിനി എന്ന സംഘടനയുടെ 'മണ്ഡൽ സാഹ പ്രഭി' ആയിരുന്നു ഫാക്ടറി ഉടമ. കഴുത ചാണകത്തിൽ പല നിറങ്ങളും, സുഗന്ധങ്ങളും, ചേർത്ത് അളവ് കൂട്ടിയാണ് ഇയാൾ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചത്. ...
ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍
Crime, India

ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐ ആണെന്ന് ആരോപിച്ചിരുന്നു. 'ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണ്. എസ്‌എഫ്‌ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്'- കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌എഫ്‌ഐയുടെ പ്രതികരണം. #standwithcomradesrikanth എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്‌എഫ്‌ഐ തുടങ്ങിയിട്ടുണ്ട്. ...
പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  സഹോദരനടക്കം നാല് പേര്‍ പിടിയില്‍
India

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി സഹോദരനടക്കം നാല് പേര്‍ പിടിയില്‍

രാജസ്ഥാനിലെ നാഗൂര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരനുള്‍പ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. അജ്മീറിലെ സനാന ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച വിവരം ആശുപത്രി അധികൃതരാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പൊലീസില്‍ അറിയിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സഹോദരനെയും മറ്റ് മൂന്ന് പേരെയും പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. ...
പാ​ര്‍​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി
India, Latest news

പാ​ര്‍​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി

സമ്മേളനം ഒഴിവാക്കിയത് കോ​വി​ഡ് പ്ര​തി​സ​ന്ധി കാരണം ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​, ഇ​ത്ത​വ​ണ​ത്തെ പാ​ര്‍​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ഇ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഈ ​തീ​രു​മാ​ന​ത്തെ എ​ല്ലാ രാ​ഷ്ട്രി​യ പാ​ര്‍‌​ട്ടി​ക​ളും അ​നു​കൂ​ലി​ച്ച​താ​യി പാ​ര്‍​മ​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി അറിയിച്ചു. ജ​നു​വ​രി​യി​ല്‍ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് നേ​രി​ട്ട് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് വി​ളി​ച്ച്‌ ചേ​ര്‍​ത്ത് പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി ന​ല്‍​കി​യ ക​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ശീ​ത​കാ​ല സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ്ര​ഹ്ലാ​ദ് ജോ​ഷി വ്യക്തമാക്കിയത്. കോ​വി​ഡ് പ്ര​ത...
രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നു; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്
COVID, India

രാജ്യത്ത് കൊവിഡ് പോരാട്ടം തുടരുന്നു; അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ മാത്രം. 22,065 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 99,06,165 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവില്‍ 3,39,820 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. അഞ്ച് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണ് രേഖപ്പെടുത്തിയത്. കൊവിഡ് ബാധിച്ച് 354 പേര്‍ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,43,709 ആയി. ഇന്നലെ 34,477 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞു. ഇതുവരെ 94, 22,636 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. ...
വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തില്‍നിന്ന് വധു പിന്മാറി
India

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു; വിവാഹത്തില്‍നിന്ന് വധു പിന്മാറി

വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. മകളെ ബഹുമാനിക്കാത്ത പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് വധുവിന്റെ പിതാവ് പ്രതികരിച്ചു. ബറേലി സ്വദേശിയാണ് വരന്‍. വെള്ളിയാഴ്ച, വധുവും കുടുംബവും വിവാഹ ചടങ്ങിനായി ബറേലിയില്‍ എത്തി. വരന്റെ ചില സുഹൃത്തുക്കള്‍ വധുവിനെ നൃത്തവേദിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടര്‍ന്ന് ഇരുപക്ഷവും തമ്മില്‍ തര്‍ക്കമായി. കല്യാണം റദ്ദാക്കുകയും വധുവും കുടുംബവും മടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം വരനെതിരെ സ്ത്രീധന പരാതി നല്‍കിയിരുന്നു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ...
error: Content is protected !!