Tuesday, August 5
BREAKING NEWS


India

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍
Breaking News, Entertainment, Entertainment News, India, Latest news

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പത്താന്‍ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിക്കൊണ്ട് ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പഠാന്‍ 200 കോടി രൂപ നേടിയത്. ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്ബിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പത്താനിലെ 'ജൂമേ ജോ പഠാന്‍' എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല’: ഹൈക്കോടതി
Breaking News, India, Kerala News, Latest news

വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമല്ല’: ഹൈക്കോടതി

കട്ടക്ക്: വിവാഹ വാഗ്ദാനം നല്‍കി ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗ പരിധിയില്‍ വരില്ലെന്ന് ഒഡീഷ ഹൈക്കോടതി. സമാനമായ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എസ്.കെ പാണിഗ്രഹി വിധി പറഞ്ഞത്. ഒരു സ്ത്രീയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍, ആ കേസിലെ പ്രതികള്‍ക്കെതിരെ ഐപിസി 375 ഉപയോഗിക്കാനാകില്ലെന്ന് ജസ്റ്റിസ് പാണിഗ്രഹി പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി ഭോപ്പാലില്‍ നിന്നുള്ള യുവതിയെ കൂട്ടിക്കൊണ്ടുപോയി, ദിവസങ്ങളോളം ശാരീരികബന്ധം പുലര്‍ത്തുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. https://youtu.be/oKy17A7ebvo 'സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ബലാത്സംഗ നിയമങ്ങള്‍ പുരുഷനെതിരെ ഉപയോഗിക്കരുത്. ഇത്തരം പല പരാതികളും ഉയരുന്നത് സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരില്‍ നിന്...
വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും
Breaking News, COVID, Gulf, India, World

വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും

ചൈനയില്‍ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കുന്നു. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്തും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ ഇന്ന് മുതല്‍ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട...
രാജ്യത്ത് 24337പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇന്നലെ മാത്രം 333പേർ മരിച്ചു
COVID, India

രാജ്യത്ത് 24337പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇന്നലെ മാത്രം 333പേർ മരിച്ചു

രാജ്യത്ത് 24337പേർക്ക് കൂടി പുതിയതായി കോവിഡ് രോഗം ബാധിച്ചതോടെ 1,00,55,560 ആയി. 9,606,111 പേർ രോഗമുക്തി നേടി.24 മണിക്കൂറിനിടെ മരിച്ചത് 333 പേരാണ്. കോവിഡ് സാഹചര്യവും നിയന്ത്രണങ്ങളും വിലയിരുത്താൻ കേന്ദ്ര കോവിഡ് നിരീക്ഷണം സമിതിയുടെ യോഗം ഇന്ന് ചേരും. രാജ്യത്ത് ജനുവരിയിൽ കോവിഡ് വാക്സിൻ വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. ...
കോവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമനന്ത്രാലയം
COVID, India

കോവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമനന്ത്രാലയം

കോവിഡ് സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം. കോവിഡ് വ്യാപനം നേരിടാൻ രൂപീകരിച്ച ജോയിന്റ് മോണിറ്ററിംഗ് സമിതിയുടെ യോഗമാണ് ഇന്ന് ചേരുന്നത്. കോവിഡ് വൈറസിന്റെ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് യോഗം. ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ പ്രതിനിധിയും യോഗത്തിൽ പങ്കെടുക്കും. ...
ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍
COVID, India, World

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലവത്താകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്...
തമിഴ്നാട്ടിലെ  റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ  ഭക്ഷ്യക്കിറ്റും
India, Latest news

തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും

പൊങ്കലിന് തമിഴ്നാട്ടിലെ റേഷൻ കാർഡ് ഉടമകൾക്ക് 2500 രൂപയും സൗജന്യ ഭക്ഷ്യക്കിറ്റും സമ്മാനമായി നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി. 2021 ജനുവരി 4 മുതൽ ന്യായവില കടകളിലൂടെ പണവും പൊങ്കൽ ഗിഫ്റ്റ് ബാഗും വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾക്ക് ഒരു കിലോ വീതം അരിയും പഞ്ചസാരയും, 20 ഗ്രാം കശുവണ്ടിയും ഉണക്കമുന്തിരിയും, ഒരു കരിമ്പ്, 8 ഗ്രാം ഏലയ്ക്ക എന്നിവ തുണിസഞ്ചിയിൽ നൽകുമെന്നും പളനിസ്വാമി പറഞ്ഞു. ന്യായവില കടകളിലൂടെയുള്ള വിതരണത്തിനു മുൻപു ഗുണഭോക്താക്കൾക്ക് അവരുടെ വീടുകളിൽ ടോക്കണുകൾ എത്തിക്കും. സാധനങ്ങളും സമ്മാനങ്ങളും ലഭിക്കുന്നതിനുള്ള തീയതിയും സമയവും ടോക്കണിലുണ്ടാകും. ഈ സമയത്ത് എത്തിയാൽ മതിയാകും.അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.സംസ്ഥാനത്തെ 2.6 കോടി റേഷൻ കാർഡ് ഉടമകൾക്കും പൊങ്കൽ സമ്മാനം നൽകാനാണ് സർക്കാർ തീരുമാനം. ...
കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി
India

കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെ മുന്‍കൂട്ടി നിശ്ചയിക്കാതെ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി

രാജ്യതലസ്ഥാനത്തു കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ദില്ലിയിലെ ഗുരുദ്വാര സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഗുരുദ്വാര സന്ദര്‍ശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് ഗുരുദ്വാരയില്‍ പ്രത്യേക നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നില്ല.അതേസമയം, ദില്ലിയിലെ കര്‍ഷക സമരം 25 ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ നിലപാട് ആവര്‍ത്തിച്ചതോടെ സമരം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കര്‍ഷകര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതോടെ കേന്ദ്രസര്‍ക്കാറും കര്‍ഷകരും തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്. ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര...
ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ ജനുവരി 10-നകം മടക്കിനൽകണം
India, Technology

ഒൻപതിൽ കൂടുതൽ സിംകാർഡുകൾ ഉള്ളവർ ജനുവരി 10-നകം മടക്കിനൽകണം

ന്യൂ ഡൽഹി : സ്വന്തംപേരിൽ ഒൻപതിൽ കൂടുതൽ സിംകാർഡുകൾ കൈവശമുള്ളവർ ജനുവരി 10-നകം മടക്കിനൽകണമെന്ന് നിർദേശം. ടെലികോം സേവനദാതാക്കൾ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചു തുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ മാർഗ നിർദേശമനുസരിച്ച് ഒരാൾക്ക് സ്വന്തംപേരിൽ പരമാവധി ഒൻപതു സിംകാർഡുകളേ കൈവശം വയ്ക്കാനാകൂ. അധികമുള്ള കാർഡുകൾ മടക്കിനൽകാനാണ് നിർദേശം. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകൾ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്പനിയിൽനിന്ന് കണക്ഷൻ എടുത്തിട്ടുള്ളത് അവർക്ക് പരിശോധിക്കാൻ കഴിയില്ല. എന്നാൽ ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്. സന്ദേശമനുസരിച്ച് ആളുകൾ അധികമുള്ള സിം കാർഡുകൾ മടക്കി നൽകിയില്ലെങ്കിൽ വകുപ്പു നേരിട്ട് നോട്ടീസ് നൽകിയേക്കുമെന്ന് ടെലികോം സേവനദാതാക്കൾ പറയുന്നു. എന്നാൽ കുറെക്കാലം ഉപയോഗിക്കാതെയിര...
error: Content is protected !!