തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ, ട്രെൻഡിങ്ങിൽ ഒന്നാമൻ Kannur Squad Trailer
Kannur Squad Trailer മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ ട്രയ്ലർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രയ്ലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു.
യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്.
പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴ...