Wednesday, August 6
BREAKING NEWS


Entertainment

ദൃശ്യം 2 ടീസർ ക്രിസ്മസ് ദിനത്തിൽ..!
Entertainment, Entertainment News

ദൃശ്യം 2 ടീസർ ക്രിസ്മസ് ദിനത്തിൽ..!

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ-ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’ സിനിമയുടെ ടീസർ ഡിസംബർ 25 ന് ക്രിസ്മസ് സ്‌പെഷലായി റിലീസ് ചെയ്യുമെന്നാണ് ഏറ്റവും പുതിയ വാർത്ത. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 2013 ലെ സൂപ്പർഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയാണ് ‘ദൃശ്യം 2’. രണ്ടാം ഭാഗത്തിലും മോഹൻലാലും മീനയും ജോർ‌ജ്കുട്ടിയും റാണിയുമായി വരുന്നു . ഒന്നാം ഭാഗത്തിന്റെ തുടർച്ചയായതിനാൽ തന്നെ കഥ അവസാനിച്ച് ഏഴ് വർഷത്തിന് ശേഷമായി ആരംഭിക്കുന്ന തരത്തിലാണ് സിനിമയുടെ കഥ സജ്ജീകരിച്ചിരിക്കുന്നത്, ചിത്രത്തിൽ അൻസിബ ഹസൻ, എസ്ഥർ അനിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . രണ്ടാം ഭാഗത്തിൽ കുറ്റകൃത്യങ്ങളൊന്നുമില്ലെന്നും കുടുംബ-നാടകത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പറയപ്പെടുന്നു. ആഷിർവാദ് സിനിമാസിന്റെ ബാനറിൽ ആന...
വീണ്ടും സെക്സി ലുക്കിൽ ആരാധകരെ ഞെട്ടിച്ച് സാറ അലി ഖാൻ
Entertainment, Entertainment News

വീണ്ടും സെക്സി ലുക്കിൽ ആരാധകരെ ഞെട്ടിച്ച് സാറ അലി ഖാൻ

ഇത്തവണ പങ്കുവച്ചത് ജിമ്മിൽ ഡാൻസ് കളിക്കുന്ന വീഡിയോ നടി സാറാ അലി ഖാൻ ഇൻസ്റ്റാഗ്രാമിൽ രസകരമായ വർക്ക് ഔട്ട് വീഡിയോ പങ്കിട്ടു. വീഡിയോയിൽ, ജിമ്മിൽ സ്പോർട്ടിംഗ് വർക്ക് ഔട്ട് ഗിയറും പശ്ചാത്തലത്തിൽ 90 കളിലെ ബോളിവുഡ് ഗാനവുമായി സാറയെ കാണാം. ഗാനം പുരോഗമിക്കുമ്പോൾ സാറ വർക്ക് ഔട്ട് ചെയ്യുന്നത് ഉപേക്ഷിച്ച് നൃത്തത്തിലേക്ക് തിരിയുന്നു. 90 കളിൽ ഗോവിന്ദയും കരിഷ്മ കപൂറും അഭിനയിച്ച 'കൂലി നമ്പർ 1' എന്ന ചിത്രത്തിലെ 'ജെത്ത് കി ദോപഹാരി മേ' ആയിരുന്നു സാറ ഡാൻസ് കളിക്കുന്ന ഗാനം . വരുൺ ധവാനൊപ്പം ചിത്രത്തിന്റെ റീമേക്കിലാണ് സാറ അഭിനയിക്കുന്നത്. രസകരവും ഉല്ലാസപ്രദവുമായ പോസ്റ്റുകൾ പങ്കിട്ടാണ് സാറ തന്റെ ഇൻസ്റ്റാഗ്രാം വഴി സിനിമയുടെ പ്രമോഷൻ നടത്തുന്നത്. https://www.instagram.com/p/CIvFoFgpffn/?utm_source=ig_web_copy_link ...
പതിമൂന്ന് വർഷത്തിന് ശേഷം കാതൽ സന്ധ്യയും ഭരതും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്
Entertainment, Entertainment News

പതിമൂന്ന് വർഷത്തിന് ശേഷം കാതൽ സന്ധ്യയും ഭരതും കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്

2004 ൽ പുറത്തിറങ്ങിയ ബാലാജി ശക്തിവേൽ നിർമ്മിച്ച കാതൽ സംവിധായകനായ ശങ്കറിന്റെ ആദ്യ ചിത്രം വിജയചിത്രമായിരുന്നു . തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയകഥയായി ഇന്നും കാതൽ കണക്കാക്കപ്പെടുന്നു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്ത ഭരത്, സന്ധ്യ എന്നിവർ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കാതൽ മാറി .സന്ധ്യക്കു കാതൽ സന്ധ്യ എന്ന പേര് നേടാനും ചിത്രം കാരണമായി . 2007 ൽ സിനു രാമസ്വാമി സംവിധാനം ചെയ്ത 'കൂഡൽ നഗർ' എന്ന സിനിമയിൽ അവർ വീണ്ടും അഭിനയിച്ചു. പതിമൂന്ന് വർഷത്തിന് ശേഷം ഭരതും സന്ധ്യയും ഒന്നിച്ചുള്ള ചിത്രങ്ങൾ വൈറലായി. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആരാധകർ എക്കാലത്തെയും മികച്ച പ്രണയ ജോഡിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. ഭരത് തന്റെ അവസാന ചിത്രമായ 'കാളിദാസ്' എന്ന ചിത്രത്തിനു ശേഷം പ്രഭുദേവ സംവിധാനം ചെയ്ത 'രാധെ', സൽമാൻ ഖാൻ, '8', 'നാദുവൻ', രണ്ട് മലയാള...
പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സ്വന്തം നഗ്ന ചിത്രം പങ്കുവച്ച് നടി
Entertainment, Entertainment News

പിറന്നാൾ ദിനത്തിൽ ആരാധകർക്കായി സ്വന്തം നഗ്ന ചിത്രം പങ്കുവച്ച് നടി

തമിഴ്, തെലുങ്ക് സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളാണ് റെജീന. താൻ അഭിനയിക്കുന്ന കഥാപാത്രങ്ങളോട് പൂർണ നീതി പുലർത്തുന്ന റെജീന വളരെയധികം വിവാദങ്ങളിലും പെട്ടിട്ടുണ്ട്. നടി ഡിസംബർ 13 ന് ജന്മദിനം ആഘോഷിച്ചു, ആയിരക്കണക്കിന് ആരാധകർ സോഷ്യൽ മീഡിയയിൽ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു. വിദേശത്ത് വച്ചെടുത്ത ഷോർട്ട്സ് ധരിച്ച പുതിയ ചിത്രം നടി ആരാധകർക്കായി പങ്കുവച്ചു.എന്നിട്ട് ഇപ്രകാരം കുറിച്ചു "നിങ്ങളുടെ ആഗ്രഹങ്ങൾക്കും അനുഗ്രഹങ്ങൾക്കും നന്ദി, ഇത് ലോകം എനിക്ക് അർത്ഥമാക്കുന്നു" എന്ന് എഴുതി. "നഗ്നതയിലേക്ക് ഇടത്തേക്ക് സ്വൈപ്പുചെയ്യുക" എന്നും അവർ കൂട്ടിച്ചേർത്തു. നഗ്നത കാണാൻ പേജിൽ എത്തിയ ആരാധകർ ഞെട്ടി,റെജീന ആരെയും നിരാശരാക്കിയില്ല , സ്വന്തം വസ്ത്രധാരണം കുറഞ്ഞ ഒരു ചിത്രം പോസ്റ്റുചെയ്‌തു, പക്ഷേ അത് കുട്ടിക്കാലത്തെ നടിയുടെ ഫോട്ടോ ആയിരുന്നു .ഒരു കൊച്ചു കുട്ടി ബാത്ത് ടബ്ബിൽ കുളിക്കാൻ തയ്യാറാകു...
‘മുണ്ടു മടക്കിക്കുത്തി മുറുക്കി ചുവന്ന ചുണ്ടുമായി’ ദിയ സന
Entertainment News

‘മുണ്ടു മടക്കിക്കുത്തി മുറുക്കി ചുവന്ന ചുണ്ടുമായി’ ദിയ സന

മലയാളികൾക്കിടയിൽ മിന്നും താരമാണ് ദിയ സന . റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായും സാമൂഹ്യ പ്രവര്‍ത്തകയായും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ സന മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ​ഗ്രാമീണതയുണർത്തുന്ന ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. മുണ്ടൊക്കെ മടക്കിക്കുത്തി വെറ്റിലയൊക്കെ ചവച്ചുനില്‍ക്കുന്ന ചിത്രങ്ങളാണിവ . ആരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ദിയയുടെ പുതിയ ലുക്ക് . ചുവന്ന ബ്ളൗസും കള്ളി മുണ്ടും ഉടുത്തെത്തിയ ദിയ വ്യത്യസ്ത രീതിയിലാണ് ചിത്രങ്ങളില്‍ തെളിയുന്നത്. അടുക്കളയുടെ പശ്ചാത്തലത്തില്‍ വിറകടുപ്പിനരികില്‍ ഇരിക്കുന്ന ചിത്രവും ആകര്‍ഷണീയമാണ്. ദിയയുടെ കുറിപ്പ്...
അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
Entertainment News

അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഇന്ന് നടന്നു. അഞ്ചു ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമ - സീരിയല്‍ താരങ്ങളും തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ ശ്രദ്ധേയമാണ് ഇത്തരത്തിലുള്ള 'താരവോട്ട്' വാര്‍ത്തകളും.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയല്‍ താരം ഉമാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'എന്റെ അവകാശം ഞാനും രേഖപ്പെടുത്തി' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു...
കുഞ്ചാക്കോബോബന്റെ  തിരഞ്ഞെടുപ്പ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം
Entertainment News

കുഞ്ചാക്കോബോബന്റെ തിരഞ്ഞെടുപ്പ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

"വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''വീണ്ടും ക്യാപ്ഷൻ സിംഹത്തിന്റെ പോസ്റ്റ് വൈറൽ; തെരഞ്ഞെടുപ്പ് കാലമാണ്. പിതിവു പോലെ എല്ലാം പാര്‍ട്ടികളും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി പാരഡി പാട്ടുകള്‍ ഇറക്കുന്ന തിരക്കിലാണ്. തങ്ങളുടെ സ്ഥാനാര്‍ഥികളെ എന്ത് വില കൊടുത്തും വിജയിപ്പിക്കാനുറച്ചാണ് സ്ഥാനാര്‍ഥികള്‍. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്‍ പാടുന്ന ഒരു തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ചിരിക്കുകയാണ് നടനും സുഹൃത്തുമായ രമേശ് പിഷാരടി "വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''.വീഡിയോയ്ക്കൊപ്പം പിഷാരടി കുറിച്ചതിങ്ങനെ https://www.facebook.com/100044239518889/videos/694595098094318/ ...
പദ്മനാഭൻ ആരാണ് ???പ്രമുഖ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു
Entertainment News

പദ്മനാഭൻ ആരാണ് ???പ്രമുഖ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു

തിരുവനന്തപുരം : ബുറെവി ചുഴലിക്കാറ്റിന്റെ ഭീഷണി ഒടുങ്ങിയപ്പോള്‍ തിരുവനന്തപുരത്തെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാ മൂര്‍ത്തിയോട് നന്ദി പറഞ്ഞവരെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച്‌ നടിയും ഡബ്‌ള്യു.സി.സി പ്രവര്‍ത്തകയുമായ രേവതി സമ്പത്ത്. ഇങ്ങനെ പറയുന്നത് 'എന്തൊരു കോമഡിയാണെ'ന്നും 'പദ്മനാഭന്റെ തിരുവനന്തപുരം' എന്ന പ്രയോഗം അങ്ങേയറ്റം പരിതാപകരമാണെന്നും നടി തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി പറയുന്നു. താനും തിരുവനന്തപുരത്താണ് താമസിക്കുന്നതെന്നും മനുഷ്യര്‍ക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ കഴിയില്ലെന്നും രേവതി പറയുന്നുണ്ട്. നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 'അനന്തപദ്മനാഭന്‍ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര്‍ കൂവി വിളിക്കുന്നത് കുറെ കാണുന്നു.എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ??പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്.ഹ...
രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല; സുഹൃത്തിന് വേണ്ടി വോട്ട് തേടി നടി അനുശ്രീ
Election, Entertainment News, Kerala News, Latest news

രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറില്ല; സുഹൃത്തിന് വേണ്ടി വോട്ട് തേടി നടി അനുശ്രീ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി നടി അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചരണത്തിനെത്തിയത്. റിനോയ് അനുശ്രീയുടെ സുഹൃത്താണ്. അതിനെ തുടര്‍ന്നാണ് റിനോയുടെ കുടുംബസംഗമത്തില്‍ പങ്കെടുത്താണ് അനുശ്രീ വോട്ട് തേടിയത്. റിനോയ് ജയിച്ചാല്‍ നാടിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യുമെന്ന പൂര്‍ണവിശ്വാസം തനിക്കുണ്ടെന്നും എല്ലാ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കും താന്‍ വിജയാശംസ നേരുന്നതായും അനുശ്രീ പ്രസംഗത്തിനിടെ പറഞ്ഞു. 'രാഷ്ട്രീയ പരിപാടികളില്‍ പോയി പരിചയമില്ല. ഇന്ന് ഇവിടെ വന്നതിന്‍റെ കാരണം റിനോയ് ചേട്ടന്‍ തന്നെയാണ്. വളരെ സന്തോഷം. ഒരുപാട് വര്‍ഷമായി വ്യക്തിപരമായി അറിയാവുന്ന സുഹൃത്ത് ഇവിടെ വരെ എത്തിയതില്‍ അതിേലറെ സന്തോഷിക്കുന്ന സുഹൃത്താണ് ഞാന്‍. രാഷ്ട്രീയം പറയുന്ന വേദികളില്‍ പോകാറ...
രജനികാന്തിന് രാഷ്ട്രീയം പറ്റില്ല;ദേവന്‍
Entertainment News, India, Latest news

രജനികാന്തിന് രാഷ്ട്രീയം പറ്റില്ല;ദേവന്‍

തമിഴ്നാട് സ്റ്റെയിൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഡിസംബർ അവസാനത്തോടെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും. ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിൽ അഭിപ്രായവുമായി നടൻ ദേവൻ രംഗത്തെത്തി. വർഷങ്ങൾക്ക് മുൻപ് രജനികാന്തിന് രാഷ്ട്രീയം പറ്റില്ല എന്ന് ദേവൻ വ്യക്തമാക്കിയിരുന്നു. ആ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും ദേവൻ. ദേവന്റെ വാക്കുകൾ ഇങ്ങനെ 'രജനികാന്ത് അസാധ്യമായ ഒരു താരമാണ്. പക്ഷേ രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് പറ്റിയ സ്ഥലമല്ല. വളരെ അധികം പേടിയുള്ള വ്യക്തിയാണ് അദ്ദേഹമെന്നും ദേവൻ കൂട്ടിച്ചേർത്തു. ...
error: Content is protected !!