Sunday, November 16
BREAKING NEWS


Business

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്
Business

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31,118 പേര്‍ക്ക്

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 482 പേരാണ് ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. കൊവിഡ് മൂലം മരിച്ചവരുടെ ആകെ എണ്ണം 1,37,621 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 42,282 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി. 4,35,603 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 40000 ത്തിന് താഴെയാണ് പുതിയ കേസുകള്‍. മഹാരാഷ്ട്ര, ഡല്‍ഹി അടക്കം രോഗവ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ 5000 ത്തിന് താഴെയാണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 93.8 ശതമാനവും, മര...
സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ
Business

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ  സ്വീകരിച്ചത് അവർക്ക് കിട്ടിയ ചില നിർദേശങ്ങൾ പ്രകാരമാണെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാൻ  സിദ്ധിഖ് കാപ്പൻ നുണ പരിശോധനയ്ക്ക് സമ്മതിച്ചിരുന്നുവെന്നും സംഘടന സുപ്രീംകോടതിയെ അറിയിച്ചു. പോപ്പുലർ ഫ്രണ്ടുമായി സിദ്ധിഖീന് യാതൊരു ബന്ധവുമില്ല. അദ്ദേഹം ഒരു മുഴുവൻ സമയമാധ്യമപ്രവർത്തകനാണ്.  കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ പൊലീസ് മർദ്ദിച്ചുവെന്നും അദ്ദേഹത്തിന് മരുന്നുകളും നിഷേധിക്കുകയും ചെയ്തുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കസ്റ്റഡിയിൽ സിദ്ധീഖ് കാപ്പനെ ഉറങ്ങാൻ പോലും പൊലീസ് അനുവദിച്ചില്ല. യുപി സർക്കാർ വീഴ്ച മറച്ച് വയ്ക്കാൻ തെറ്റിദ്ധാരണജനകമായ സത...
പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ്: അനുമതി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
Business

പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ്: അനുമതി നല്‍കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്ത് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ നിര്‍ണായക ചുവടുവെപ്പിനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തപാല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ പ്രവാസി ഇന്ത്യക്കാരെ അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി. ഇലക്ട്രോണിക് പോസ്റ്റല്‍ ബാലറ്റുകള്‍ വഴി അടുത്ത വര്‍ഷം കേരളത്തിലടക്കം നടക്കുന്നനിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കാനാകും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ...
ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാര്‍, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍
Business

ദില്ലിയിലെ കര്‍ഷക സമരത്തിന് പിന്നില്‍ ഇടനിലക്കാര്‍, കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു: വി മുരളീധരന്‍

രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തിയ മാര്‍ച്ചിന് പിന്നില്‍ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇടനിലക്കാര്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമം കര്‍ഷകര്‍ക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ബിലീവേഴ്‌സ് സ്ഥാപനങ്ങളില്‍ നടന്ന ഭീമമായ തട്ടിപ്പാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. ...
ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു
Business

ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു

ഡൽഹി വംശീയാതിക്രമത്തിനിടെ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തു. കരാവൽ നഗറിൽ ഷഹീദ് ഭഗത് സിങ് കോളനിയിലെ അല്ലാഹ് വാലി മസ്ജിദാണ് അർശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യതുൽ ഉളമായേ ഹിന്ദ് വീണ്ടെടുത്തത്. ഡൽഹി കലാപത്തിലമർന്ന ഫെബ്രുവരി 25ന് രാവിലെ 11മണിക്ക് പ്രദേശവാസികളും പുറത്തുനിന്നുള്ളവരും അടങ്ങുന്ന ആക്രമികളാണ് 'ജയ് ശ്രീറാം 'വിളികളുമായി തൃശൂലങ്ങളെന്തി വന്ന് പ്രദേശത്തെ മുസ്‌ലിംകളെ ഓടിച്ച് വീടുകൾക്ക് തീവെച്ച ശേഷം പള്ളിക്കുനേരെ ആക്രമണം നടത്തിയത്. 'ഒരു തള്ളുകൂടി കൊടുക്കൂ, അല്ലാഹ് വാലി മസ്ജിദ് തള്ളിയിടൂ ' എന്ന് വിളിച്ചുപറഞ്ഞ് തൃശൂലങ്ങൾക്ക് പുറമെ മഴുവും ഇരുമ്പ് ദണ്ഡങ്ങളുമുപയോഗിച്ച പള്ളിയുടെ ചുമരുകൾ തകർക്കാൻ തുടങ്ങി. ചുമരുകൾ വീഴുന്നില്ലെന്ന് കണ്ടതോടെ ഗ്യാസ് സിലണ്ടറുകൾ പള്ളിക്ക് അകത്തിട്ട് തീകൊടുത്ത് സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. ...
‘നിവാര്‍’ ദുര്‍ബലമായിട്ടും തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Business

‘നിവാര്‍’ ദുര്‍ബലമായിട്ടും തമിഴ്‌നാട്ടില്‍ മഴ തുടരുന്നു; പുതിയ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ തുടരുന്നു. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു. ചെന്നൈയിലെ താഴ്ന്ന ഇടങ്ങള്‍ വെള്ളക്കെട്ടിലാണ്. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നിവാര്‍ ചുഴലിക്കാറ്റിന്റെ ആശങ്ക ഒഴിഞ്ഞിട്ടും തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി തീരങ്ങളില്‍ വെളളപ്പൊക്ക ഭീഷണി തുടരുകയാണ്. ബുധനാഴ്ച രാത്രി തുടങ്ങിയ മഴ ശക്തമായി തുടരുന്നു. ആന്ധ്രയിലെ ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തീരമേഖലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നിവാര്‍ ശക്തമായി ആഞ്ഞടിച്ച കാര്‍ഷിക മേഖലയായ തമിഴ്‌നാട്ടില...
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
Business

കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി

നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ബംഗ്ലാവ് പൊളിച്ചുമാറ്റിയ ബിഎംസി(ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍) നടപടി നിയമവിരുദ്ധമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവ്. കങ്കണയുടെ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അവര്‍ സംയമനം പാലിക്കേണ്ടതായിരുന്നു. എന്നാല്‍ അവരുടെ ട്വീറ്റല്ല കോടതിയുടെ പ്രശ്നമെന്നും കെട്ടിടം പൊളിച്ചുമാറ്റിതാണെന്നും കോടതി പറഞ്ഞു. ഉത്തരവാദിത്തമില്ലാത്തവരുടെ പ്രസ്താവനകള്‍ അവഗണിക്കുകയാണ് വേണ്ടത്. ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില്‍ പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായിസ്വീകരിച്ചു. ബിഎംസിയുടെ നടപടി പ്രതികാരബുദ്ധിയോടെയാണ്. കങ്കണയെ ഭയപ്പെടുത്തി നിശബ്ദയാക്കുക എന്നതായിരുന്നു ശ്രമമെന്നും ഡിവിഷന്‍ ബെഞ്ച് ജഡ്ജി എസ്ജെ കത്താവാല, റിയാസ് ഛഗ്ല എന്...
നഷ്ടപ്പെടാന്‍ ഇനി ഒന്നും ബാക്കിയില്ല, നേടാനൊ തങ്ങളുടെ ജീവിതവും.  മുന്നിലെ തടസ്സങ്ങൾ മറികടന്ന് അവർ ഇന്ന് ഡൽഹിയിലെത്തും,  കർഷകർ ഡൽഹി നഗരത്തിലേക്ക്; തടയാൻ ബിഎസ്എഫിനെയും സിആർപിഎഫിനെയും നിയോഗിച്ച് കേന്ദ്രം.
Business

നഷ്ടപ്പെടാന്‍ ഇനി ഒന്നും ബാക്കിയില്ല, നേടാനൊ തങ്ങളുടെ ജീവിതവും. മുന്നിലെ തടസ്സങ്ങൾ മറികടന്ന് അവർ ഇന്ന് ഡൽഹിയിലെത്തും, കർഷകർ ഡൽഹി നഗരത്തിലേക്ക്; തടയാൻ ബിഎസ്എഫിനെയും സിആർപിഎഫിനെയും നിയോഗിച്ച് കേന്ദ്രം.

രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കി കർഷകരുടെ ദില്ലി ചലോ മാർച്ച്. പോലീസ് കോൺക്രീറ്റ് സ്ലാബുകൾ, മുള്ളുവേലി എന്നിവ കൊണ്ട് അടച്ചിട്ടിരിക്കുന്ന വഴികൾ മറികടന്ന് ആയിരക്കണക്കിന് കർഷകർ ഇന്ന് ഡൽഹി നഗരത്തിലേക്ക് കടക്കും. പാനിപത്തിലാണ് ഇന്നലെ രാത്രി കർഷകർ തമ്പടിച്ചത്. ഇന്നലെ കർഷകരുമായി വിവിധ റോഡുകളിൽ പോലീസ് ഏറ്റുമുട്ടിയിരുന്നു. ഹരിയാനയിൽ നിന്നുള്ള കർഷകരെ അംബാലയിൽ വെച്ച് തടയുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. പോലീസിന്റെ ബാരിക്കേഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കർഷകർ ഇതിനോട് പ്രതികരിച്ചത് അതേസമയം നിരായുധരായ കർഷകരെ നേരിടാൻ ശക്തമായ സംവിധാനമാണ് കേന്ദ്രം ഏർപ്പെടുത്തിയത്. ബി എസ് എഫിനെയും സി ആർ പി എഫിനെയും വരെ കേന്ദ്രസർക്കാർ ഇറക്കിയിട്ടുണ്ട്. ഏതുവിധേനയും മാർച്ച് ഡൽഹിയിൽ കടക്കാതിരിക്കാനാണ് ശ്രമം. എന്നാൽ എന്ത് പ്രതിബന്ധമുണ്ടായാലും നഗരത്തിനുള്ളിൽ കയറുമെന്ന് തന്നെയാണ് കർഷകരുടെ പ്രഖ്യാപ...
നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്,   സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക.
Business

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിലേക്ക്, സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റാനുള്ള ആവശ്യം ഉന്നയിക്കുക. നേരത്തെ സർക്കാരിന്റെയും നടിയുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാ വശങ്ങളെയും പരിശോധിച്ചല്ല എന്ന് സർക്കാർ ചൂണ്ടിക്കാട്ടും. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കാൻ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തീരുമാനമാകുകയായിരുന്നു. കോടതിയിൽ നടന്നിട്ടുള്ള മറ്റ് കാര്യങ്ങൾ ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളതാണ്. സുപ്രീം കോടതിയിൽ മുതിർന്ന അഭിഭാഷകൻ തന്നെ ഹാജരാകും. ഇതുസംബന്ധിച്ച് ഡൽഹിയിൽ നിയമവിദഗ്ധരുമായി കൂടിയാലോചനകൾ നടക്കുകയാണ്. ഹർജി ഫയലിൽ സ്വീകരിക്കുകയാണ് ഏറ്റവും പ്രധാനം. ഫെബ്രുവരി നാലിനുള്ളിൽ വിചാരണ പൂർത്തിയാ...
ഫുട്ബോൾ ലോകം ഞെട്ടലിൽ, ഇതിഹാസം മറഡോണ ഇനിയില്ല,മരണം ഹൃദയാഖാദതെ തുടർന്ന്…
Business

ഫുട്ബോൾ ലോകം ഞെട്ടലിൽ, ഇതിഹാസം മറഡോണ ഇനിയില്ല,മരണം ഹൃദയാഖാദതെ തുടർന്ന്…

ലോകത്തെ ഒരോ ഫുട്ബോൾ പ്രേമിയേയും ഞെട്ടിക്കുന്ന വാർത്തയാണ് അർജന്റീനയിൽ നിന്ന് വരുന്നത്. അർജന്റീനയുടെ ഇതിഹാസം താരം മറഡോണ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരിക്കുകയാണ്. വിദേശ മാധ്യമങ്ങളും മറഡോണയുമായി അടുത്ത വൃത്തങ്ങളും ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുറച്ച് ദിവസം മുമ്പ് മാത്രമായിരുന്നു മറഡോണ ആശുപത്രി വിട്ടത്. ഹൃദയാഘാതം ആണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്ത് വിട്ടിട്ടില്ല. 60കാാനായിരുന്ന മറഡോണയെ ആരോഗ്യ പ്രശ്നങ്ങളാൽ ഈ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അർജന്റീനൻ തലസ്ഥാനമായ ബുനോസൈരിസിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് പൂർണ്ണ ആരോഗ്യവാനായി മറഡോണ മടങ്ങിയ വാർത്ത കേട്ട് ലോകം ആശ്വസിച്ച് ദിവസങ്ങൾക്കകം ആണ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന വാർത്ത വരുന്നത്. ...
error: Content is protected !!