Sunday, November 16
BREAKING NEWS


Business

സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍
Business

സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍

പിടിച്ചെടുത്തത് 72.46 ലക്ഷം രൂപയുടെ സ്വര്‍ണം ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ലണ്ടനില്‍നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ എയര്‍ഇന്ത്യ ജീവനക്കാരനെ ചോദ്യംചെയ്തതില്‍നിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്ബനി ജീവനക്കാരനെ പിടികൂടി. 'എയര്‍ഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്ബനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ വെള്ളി നിറത്തില്‍ പൊതിഞ്ഞ നാല് 'കടലാസുകളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയില്‍ 72.47 ലക്ഷം ...
Business

രജനീകാന്ത് നിലപാട് വ്യക്തമാക്കട്ടെ; സഖ്യചര്‍ച്ചകള്‍ക്ക് സാധ്യത തുറന്ന് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള സാധ്യത തള്ളാതെ ഡിഎംകെ അധ്യയക്ഷന്‍ എം കെ സ്റ്റാലിന്‍. ഡിഎംകെയുമായി സഖ്യമുണ്ടാകില്ലെന്ന് രജനീകാന്ത് പറഞ്ഞിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ പാര്‍ട്ടികളെ വിമര്‍ശിക്കാതെ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം. രജനീകാന്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും താരത്തെ വിമര്‍ശിക്കാതെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടി സംഘാടകന്‍തമിഴരുവി മണിയനെ വിമര്‍ശിച്ചാണ് സ്റ്റാലിന്‍ സംസാരിച്ചത്. തമിഴരുവി മണിയനെ പോലെ ഒരാളെ എന്തിന് രജനീകാന്ത് കൂടെ നിര്‍ത്തുന്നുവെന്നും ഡിഎംകെയെ രജനീകാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്...
പുതിയ പാർലമെന്റ് കെട്ടിടം ഭൂമി പൂജയ്ക്ക് സുപ്രീം കോടതി അനുമതി, പദ്ധതിക്ക് തിടുക്കം കാട്ടുന്നതിൽ അതൃപ്തി
Business

പുതിയ പാർലമെന്റ് കെട്ടിടം ഭൂമി പൂജയ്ക്ക് സുപ്രീം കോടതി അനുമതി, പദ്ധതിക്ക് തിടുക്കം കാട്ടുന്നതിൽ അതൃപ്തി

പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഭൂമി പൂജയ്ക്ക് സുപ്രീം കോടതി അനുമതി നൽകി. നിർമ്മാണ പ്രവർത്തനം തത്കാലം തുടങ്ങരുതെന്ന് കോടതി പറഞ്ഞു. പദ്ധതിക്കായി മരങ്ങൾ മുറിക്കരുതെന്ന് കോടതി പറഞ്ഞു. പദ്ധതിക്ക് തിടുക്കം കാട്ടുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 10 ന് തറക്കല്ലിടും. 970 കോടി രൂപ നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിർമ്മാണം 2022 ഒക്ടോബറോടെ പൂർത്തിയാക്കാനാണ് ആലോചന. ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം 90 വർഷം പഴക്കമുള്ളതാണ്. ഇതിനോട് ചേർന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കം ഉൾക്കൊള്ളുന്ന പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിടുന്നത്. പാർലമെന്റ് കെട്ടിടത്തിന്റെ നിർമ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജയും നടത്തും. പുതിയ കെട്ടിടത്തിന്റെ ലോക്‌സഭ ചേംബറിൽ 888 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. രാജ്യസഭയിൽ 384 പേർ...
ചൈനയുടെ കോവിഡ് വാക്‌സിന്‍ പാകിസ്ഥാനില്‍ മാത്രം
Business

ചൈനയുടെ കോവിഡ് വാക്‌സിന്‍ പാകിസ്ഥാനില്‍ മാത്രം

എല്ലാവര്‍ക്കും സൗജന്യ വാക്സിനെന്ന് ഇമ്രാന്‍ ഖാന്‍ ചൈനീസ് വാക്‌സിന്റെ വിതരണം ഏപ്രിലില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ ഇസ്‌ലാമാബാദ് : കൊവിഡിനെതിരെയുള്ള പ്രതിരോധ വാക്സിന്‍ ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് പാകിസ്ഥാന്‍. വരുന്ന ഏപ്രില്‍ മുതല്‍ പ്രതിരോധ വാക്സിന്‍ നല്‍കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു. ഇമ്രാന്‍ ഖാന്‍ ഭരണകൂടം വാക്സിന്‍ ഡോസുകള്‍ വാങ്ങുന്നതിനായി ഫണ്ട് അനുവദിച്ചതായി ആരോഗ്യ വകുപ്പ് പാര്‍ലമെന്ററി സെക്രട്ടറി നൗഷീന്‍ ഹമീദ് പറഞ്ഞു. പാകിസ്ഥാനില്‍ ചൈനീസ് വാക്സിനുകളുടെ ട്രയലാണ് നിലവില്‍ പുരോഗമിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ചൈനീസ് കമ്ബനിയായ കാന്‍സിനോ ബയോളജീസിന്റെ വാക്സിന്റെ അവസാന ഘട്ട പരീക്ഷണത്തിന് സെപ്റ്റംബറിലാണ് പാകിസ്ഥാന്‍ അനുമതി നല്‍കിയത്. വാക്സിന്‍ വിതരണത്തില്‍ ചൈന പാക്കിസ്ഥാന് മുന്‍ഗണന നല്‍കുമെന്നാണ് റിപ്പോര്‍...
അടുത്ത വര്‍ഷം മികച്ചതാകും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തും: മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ
Business, India

അടുത്ത വര്‍ഷം മികച്ചതാകും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്തും: മാരുതി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ

2020 നെ അപേക്ഷിച്ച് അടുത്ത വര്‍ഷം മികച്ചതാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ. അടുത്ത വര്‍ഷം സമ്പദ്‌വ്യവസ്ഥയില്‍ തിരിച്ചുവരവുണ്ടാകുമെന്നും പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിയില്‍ നിന്ന് രാജ്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ മാസത്തെ റീട്ടെയില്‍ വില്‍പ്പനക്കണക്കുകള്‍ മികച്ചതാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും ഡീലര്‍മാരില്‍ നിന്ന് വലിയ അളവില്‍ ഓര്‍ഡറുകള്‍ തങ്ങളിലേക്ക് എത്തുന്നതായും ഭാര്‍ഗവ വ്യക്തമാക്കി. ബ്ലൂംബെര്‍ഗ് ടെലിവിഷന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രതികരിച്ചത്. '2020 ഒരു നല്ല വര്‍ഷമായിരുന്നില്ല. ഞങ്ങള്‍ക്ക് ആദ്യ പാദം നഷ്ടപ്പെട്ടു, 2020 നെക്കാള്‍മികച്ചതായിരിക്കും 2021, ഞാന്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു. ഡീലര്‍ഷിപ്പുകളിലെ ഇന്‍വെന്ററികള്‍ വര്‍ഷങ്ങളായി അവര്‍ക്ക് ഉ...
അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്:  മന്ത്രി മേഴ്സിക്കുട്ടിയമ്മ
Business

അഞ്ചാം തീയതിവരെ ജാഗ്രത പുലർത്തേണ്ടതുണ്ട്: മന്ത്രി മേഴ്സിക്കുട്ടിയമ്മ

ബുറെവി ചുഴലിക്കാറ്റിന്‍റെ സാഹചര്യത്തില്‍ അഞ്ചാം തീയതിവരെ ജനങ്ങള്‍ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ  പറഞ്ഞു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ഉള്‍ക്കടലില്‍ അനൗണ്‍സ് ചെയ്ത് എല്ലാ മത്സ്യതൊഴിലാളികളെയും കരയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മലയോര മേഖലയിലും ജാഗ്രത പുലർത്തുന്നുണ്ട്. കരയിലും കടലിലും എല്ലാ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും പെട്ടെന്ന് വെള്ളം കയറിയാല്‍ മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്. അവരുടെ സഹകരണത്തോടെ ഏത് വെല്ലുവിളിയെയും അതിജീവിക്കാനാവുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ...
ഞെട്ടിത്തരിച്ച് സിനിമ ലോകം; ലാലേട്ടൻ ഇപ്പോഴും  ഇങ്ങനെയാണെന്നു ശോഭന
Business, Entertainment, Entertainment News

ഞെട്ടിത്തരിച്ച് സിനിമ ലോകം; ലാലേട്ടൻ ഇപ്പോഴും ഇങ്ങനെയാണെന്നു ശോഭന

കോസ്റ്റ്യൂമും ബാക്ക്ഗ്രൌണ്ടും മോഹന്‍ലാലിന്‍റെ ഇരിപ്പും ചിരിയും എല്ലാം കൊണ്ടും ശരിക്കും ഞെട്ടിച്ച് വീണ്ടും ലാലേട്ടൻ .നടന്‍ മോഹന്‍ലാല്‍ തന്‍റെ ഫെയ്സ്‍ബുക്ക് പേജില്‍ പങ്കുവെച്ച പുതിയ ഫോട്ടോയെയും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കോസ്റ്റ്യൂമും ബാക്ക്ഗ്രൌണ്ടും മോഹന്‍ലാലിന്‍റെ ഇരിപ്പും ചിരിയും എല്ലാം കൊണ്ടും ശരിക്കും ഒരു മനോഹരമായ ഫോട്ടോ തന്നെയായിരിക്കുകയാണത്. പ്രിന്‍റഡ് ഷര്‍ട്ടും കഴുത്തിലെ മാലയും കയ്യിലെ ചരടും എല്ലാം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടി ശോഭനയുടെ കമന്റിനെ കൂട്ടത്തില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കൂള്‍ ലാല്‍ സാര്‍ എന്നായിരുന്നു ശോഭനയുടെ കമന്‍റ്.സെലിബ്രിറ്റികളടക്കം നിരവധി പേരാണ് മോഹന്‍ലാലിന്‍റെ ഫോട്ടോയ്ക്ക് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. https://www.facebook.com/ActorMohanlal/posts/3520131444709193 അനീഷ് ഉപാസനയാണ് കണ്‍സെപ്റ്റ് ഫോട്ടോഗ്രാഫി. കോസ്...
തെരഞ്ഞെടുപ്പ് ചൂടിനിടെ കാലാവസ്ഥ മുന്നറിയിപ്പുമായി സ്ഥാനാർത്ഥികൾ അമ്പരന്നു കൊല്ലത്തുകാർ
Business

തെരഞ്ഞെടുപ്പ് ചൂടിനിടെ കാലാവസ്ഥ മുന്നറിയിപ്പുമായി സ്ഥാനാർത്ഥികൾ അമ്പരന്നു കൊല്ലത്തുകാർ

കൊല്ലം: തെരഞ്ഞെടുപ്പ് ചൂടില്‍ പ്രചാരണം കൊഴുക്കവെ വോട്ട് അഭ്യര്‍ഥനക്കിടെ കാലാവസ്ഥാമുന്നറിയിപ്പ് നല്‍കി അനൗണ്‍സ്‌മെന്‍റ് വാഹനങ്ങള്‍. മയ്യനാട് ഗ്രാമപഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ വാഹനങ്ങളില്‍ നിന്നാണ് അനൗണ്‍സ്‌മെന്‍റ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ഉദ്യോഗസ്ഥരുടെയും അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രചാരണത്തിന് ഇറങ്ങിയവര്‍ മുന്നറിയിപ്പ് അനൗണ്‍സ്‌മെന്‍റ് നടത്തിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കാലാവസ്ഥയില്‍ ഉണ്ടാകാവുന്ന മാറ്റങ്ങളും ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്നറിയിപ്പുമാണ് വോട്ടഭ്യര്‍ഥനക്കിടെ നല്‍കിയത്. ജില്ലയിലെ വിവിധ പ്രദേശങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തില്‍ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച്‌ അനൗണ്‍സ്‌മെന്‍റ് നടത്തി. ...
പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി
Business

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി

പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് തിരിച്ചടി. സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിക്കൊണ്ട് കേസ് സിബിഐ തന്നെ കേസ് അന്വേഷിക്കുമെന്ന് സുപ്രിംകോടതി വിധിച്ചു.  കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ...
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം
Business

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നു. കെ.ബി ഗണേഷ്‌കുമാർ എം.എൽ.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്. ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ദിലീപിന് അനുകൂലമായി കേസിൽ മൊഴി നൽകണമെന്നാണ് വിപിൻ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. ...
error: Content is protected !!