കാസർകോട് ഭക്ഷ്യവിഷബാധ: കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു, സംസ്ഥാനത്ത് മാസങ്ങൾക്കിടെ മരിക്കുന്ന രണ്ടാമത്തെ വ്യക്തി.
കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രശ്മി മരിച്ചതിന്റെ അലയൊലികള്‍ അവസാനിക്കുന്നതിനിടയിലാണ് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി സംസ്ഥാനത്ത് സംഭവിക്കുന്നത്. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വ്വതിയാണ് മരിച്ചത്.
കാസര്‍കോട്ടെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്നും ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും ചികിത്സയിലായിരുന്നു.
സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പുതുവര്‍ഷ ദിവസമാണ് ഇവര്‍ ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെണ്‍കുട്ടിക്കെന്നാണ് വിവരം. പുതുവര്‍ഷ ദിവസം മുതല്‍ പെണ്‍കുട്ടി ചികിത്സയിലായിരുന്നു. നില വഷളായപ്പോഴാണ് മംഗലാപുരത്തേക്ക് മാറ്റ...