Monday, August 4
BREAKING NEWS


Breaking News

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...
എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.
Breaking News, Entertainment, Entertainment News, India, Kerala News, Latest news, Latest Video

എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.

Innocent 30 വര്‍ഷം പ്രായമുള്ള താരസംഘടനയെ 18 വര്‍ഷത്തോളം എതിര്‍ ശബ്ദങ്ങളൊന്നുമില്ലാതെ നയിച്ച അസാമാന്യ നേതൃപാടവമായിരുന്നു ഇന്നസെന്‍റിന്‍റേത്. Innocent എം. ജി സോമനും മധുവിനും പിന്നാലെയാണ് ഇന്നസെന്‍റെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വരുന്നത്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും സ്വതസിദ്ധമായ ഹാസ്യത്തോടെ ഇന്നസെന്‍റ് വിവാദങ്ങളെ അനായാസം കൈകാര്യം ചെയ്തു. ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ പരുവപ്പെടുത്തിയ അമ്മ എന്ന സംഘടനയെ അന്യഭാഷകളിലെ താരങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കിയത്. അതുകൊണ്ടുതന്നെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ താരസംഘടനകള്‍ രൂപീകൃതമായപ്പോള്‍ അവയ്ക്കൊക്കെ അമ്മയുടെ ഛായ ഉണ്ടായിരുന്നു. അമ്മയെ മാതൃകയാക്കിയാണ് തെന്നിന്ത്യയിലെ ഒട്ടുമിക്ക താരസംഘടനകളും ഉയര്‍ന്നുവന്നതെന്ന് നിസംശയം പറയാം. അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഇന്നസെന്‍റ് വരുന്നത് 2000ല്‍ ആണ്. അന്നു മുതല്‍ ആ...
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..
Breaking News, India, Kerala News, Latest news

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..

George Alanchery സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അ...
നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.
Breaking News, Kerala News, Latest news

നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.

തിരുവനന്തപുരം: Niyamasabha നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കയ്യാങ്കളിയില്‍ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ജനപ്രതിനിധികളും പോലീസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. കേസെടുക്കുന്നതില്‍ പോലീസിന് തടസ്സമില്ല. പക്ഷേ സഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ആവശ്യമാണ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരുക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഷീന രേഖാമൂലമാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ശേഖരിക്കണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്. പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരു...
നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
Breaking News, Entertainment, Entertainment News, India

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ. Sameer Khan നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്ബരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ...
ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.
Breaking News, Entertainment, Entertainment News, India, Latest news

ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.

ലോസ് ആഞ്ജലസ്: Occar 95-മത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ഏഴ് മണി വരെ എബിസി നെറ്റ്വര്‍ക്ക് യൂട്യൂബിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്യും. ഓര്‍ജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം ഓസ്‌കര്‍ വേദിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ എലിഫന്റ് വിസ്‌പേഴ്‌സും മത്സരിക്കുന്നുണ്ട്. എം എം കീരവാണിയും ഗായകന്മാരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ലൈവായി അവതരിപ്...
ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.
Alappuzha, Around Us, Breaking News, Ernakulam, India, Kerala News, Kottayam, Latest news, Thrissur

ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.

കൊച്ചി: Brahmapuram ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിയത് മൂലം പടരുന്ന പുക കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചയായിട്ടും തീ കെടുത്താന്‍ ആവാത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നില നില്‍ക്കുകയാണ്. ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരാഴ്ച ആയിട്ട് വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നുണ്ട് തീയണയ്ക്കാന്‍. പക്ഷെ കത്തുന്നത് പ്ലാസ്റ്റിക് ആയതിനാലാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത്. കൊച്ചിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂര്‍ണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്. ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയല്‍ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ...
നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വണ്ടി പാഞ്ഞുകയറിയത് ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍
Breaking News, Kerala News, Latest news, Thiruvananthapuram

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വണ്ടി പാഞ്ഞുകയറിയത് ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍

തിരുവനന്തപുരം: Accident ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠ എം വിജയാണ് മരിച്ചത്. ആറ്റിങ്ങല്‍ മണമ്പൂരാണ് സംഭവം നടന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥിനികളുടെ നിലഗുരുതരമാണ് കല്ലമ്പലം കെടിസിടി കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശ്രേഷ്ഠ. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. https://youtu.be/3s7ufSJKllM https://www.bharathasabdham.com/shahrukh-khan-house-police/ https://www.bharathasabdham.com/shukoor-vakeel-married-again/ ...
സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…
Breaking News, Crime, Entertainment, Entertainment News, India, Latest news

സാധാരണ വീട് പോലെ ആയിരിക്കും എന്ന് കരുതിയായിരിക്കും അവര്‍ ഇവിടെ കയറിയത്, കയറി കഴിഞ്ഞപ്പോഴാണ് പണി പാളിയെന്ന് മനസ്സിലായത്. മേക്കപ്പ് റൂമില്‍ നിന്ന് പുറത്ത് കടക്കാനാകാതെ കുടുങ്ങിയത് എട്ട് മണിക്കൂര്‍. സൂപ്പര്‍ താരത്തെ കാണാന്‍ വീട്ടില്‍ കയറിയവര്‍ പുറത്തിറങ്ങാനാവാതെ കുടുങ്ങിയത് ഇങ്ങനെ…

Shahrukh Khan ഷാരൂഖ് ഖാനെ കാണാന്‍ വീടിനുള്ളില്‍ കയറിയ ആരാധകന്മാര്‍ കുടുങ്ങിയത് എട്ട് മണിക്കൂര്‍; പ്രതികള്‍ മേക്കപ്പ് റൂം വരെ എത്തിയത് ഇങ്ങനെ മുംബയ്: Shahrukh Khan അടുത്തിടെ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. Shahrukh khan ഇവര്‍ ഷാരൂഖ് ഖാനെ കാണാനായി എട്ട് മണിക്കൂറോളം മേക്കപ്പ് റൂമില്‍ ഒളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബറൂച്ച്‌ സ്വദേശികളായ രണ്ടുപേരാണ് താരത്തിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയത്. 'പഠാന്‍' താരത്തെ കാണാനാണ് എത്തിയതെന്നായിരുന്നു പിടിയിലായവരുടെ മൊഴി. പത്താന്‍ സാഹില്‍ സലിം ഖാന്‍, രാം സരഫ് കുശ്വാഹ എന്നവരെയാണ് ഷാരൂഖാന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസിന് കെെമാറിയത്. മന്നത്ത് വീടിന്റെ പുറംഭിത്തി ചാടികടന്നെത്തിയ പ്രതികള്‍ മൂന്നാം നിലയിലെ മേക്കപ്പ് റൂമിനുള്ളിലാണ് ഒളിച്ചിരുന്നത്. ഇവരെ ക...
ഇതെല്ലാം പെണ്‍മക്കള്‍ക്ക് വേണ്ടി, മാറ്റത്തിന്റെ പുതുവെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂര്‍ വക്കീലും ഷീനയും. ഇത് കാലത്തിന് അനുസൃതമായ മാറ്റമെന്ന് പ്രതികരണങ്ങള്‍… Shukoor
Around Us, Breaking News, Kasaragod, Kerala News, Latest news

ഇതെല്ലാം പെണ്‍മക്കള്‍ക്ക് വേണ്ടി, മാറ്റത്തിന്റെ പുതുവെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂര്‍ വക്കീലും ഷീനയും. ഇത് കാലത്തിന് അനുസൃതമായ മാറ്റമെന്ന് പ്രതികരണങ്ങള്‍… Shukoor

Shukoor എല്ലാം പെണ്‍മക്കള്‍ക്ക് വേണ്ടി: കാലം സാക്ഷിയായി മാറ്റത്തിന്റെ പുതു വെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂര്‍ വക്കീലും ഷീനയും കാസര്‍കോഡ്: Shukoor ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. Shukoor and Family ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ രണ്ടാം വിവാഹം. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് സബ് രെജിസ്റ്റര്‍ കാര്യാലയത്തില്‍ വെച്ച്‌ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ മൂന്ന് പെണ്‍മക്കളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. പെണ്‍മക്കളുടെ അവകാശ സംരക്ഷണം മുന്നില്‍ കണ്ടാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹിതരായത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഇവര്‍ക്ക് മൂന്ന്് പെണ്‍മ...
error: Content is protected !!