Monday, March 30
BREAKING NEWS


Around Us

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
Kannur

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍

അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. 2147 ഗ്രാം സ്വർണവുമായി കോഴിക്കോട് സ്വദേശി സിറാജിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. എമർജൻസി ലൈറ്റിനുള്ളിലും മറ്റും ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഇയാളെ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കള്ളക്കടത്ത് പിടികൂടാനായത്. ...
സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Idukki, Kerala News, Kollam, Pathanamthitta, Thiruvananthapuram, Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത, കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരും. ബുറേവിയുടെ സ്വാധീനവും അറബിക്കടലിൽ ചക്രവാത ചുഴിയുടെ സ്വാധീനവും  തുടരുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. നാളെ  പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും. ...
പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്
Kannur

പതിനേഴുകാരിയോട് മോശമായി പെരുമാറി, കണ്ണൂർ ശിശുക്ഷേമ സമിതി ചെയർമാനെതിരെ പോക്സോ കേസ്

കണ്ണൂരിൽ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷനെതിരെ തന്നെ പോക്സോ കേസ്. ജില്ലാ ചൈൽഡ് വെൽഫെയർ സമിതി അധ്യക്ഷൻ ഇ ഡി ജോസഫിനെതിരായാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗികപീഡനത്തിന് ഇരയായ, 17 വയസ്സുള്ള, കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. കുട്ടികൾക്കെതിരായ പീഡനക്കേസുകൾ പരിഗണിക്കുകയും പ്രശ്നപരിഹാരം നിർദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി. ഒക്ടോബർ 21-ന്  പെൺകുട്ടിയെ കൗൺസിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗൺസിംഗിന് ഹാജരായപ്പോൾ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെൺകുട്ടി രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ...
50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ
Idukki, Kerala News, Latest news

50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇടുക്കി കാഞ്ചിയാറിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. 2008ൽ നടന്ന കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. കാഞ്ചിയാർ കൈപ്പറ്റയിൽ 50കാരിയായ കുഞ്ഞുമോളെയാണ് ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ലോക്കൽപോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ആണ് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ...
ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം
Thiruvananthapuram

ബാലഭാസ്കറിന്‍റെ മരണം: മരണത്തിന് തൊട്ടുമുമ്പെടുത്ത ഇൻഷുറൻസ് പോളിസിയിൽ അന്വേഷണം

ബാലഭാസ്ക്കറിന്‍റെ മരണത്തിൽ അന്വേഷണം പുതിയ തലത്തിലേക്ക്. മരണത്തിന് എട്ട് മാസം മുമ്പ് ബാലഭാസ്കറിൻ്റെ പേരിലെടുത്ത ഇൻഷുറൻസ് പോളിസിയെ കുറിച്ച് സിബിഐ അന്വേഷിക്കുന്നു. പോളിസിയിൽ ചേർത്തിരിക്കുന്നത് ബാലഭാസ്കറിന്റെ മുൻ മാനേജറും സ്വർണക്കടത്ത് കേസിലെ പ്രതിയുമായ വിഷ്ണു സോമസുന്ദരത്തിന്റെ ഫോണ്‍ നമ്പരും ഇമെയിലുമാണ്. വിഷയത്തിൽ എൽഐസി മാനേജർ, ഇന്‍ഷ്വുറന്‍സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവരെ സിബിഐ ചോദ്യം ചെയ്തു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയാണ് പോളിസിയുടെ നോമിനി. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ ശ്രമിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് അന്വേഷണം. ബാലഭാസ്കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു ബാലഭാസ്ക്കർ നേരിട്ടെത്തിയാണ് രേഖകള്‍ ഒപ്പിട്ടതെന്നും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാനേജർ എന്ന നിലയിൽ ബാലാഭാസ്ക്കറാണ് വിഷണുവിൻറെ ഫോണ്‍ നമ്പറും ഇ...
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് സ്ത്രീ വീണതിൽ ദുരൂഹത, ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുന്നു
Ernakulam

കൊച്ചിയിൽ ഫ്ലാറ്റിൽ നിന്ന് സ്ത്രീ വീണതിൽ ദുരൂഹത, ഫ്ലാറ്റുടമയെ ചോദ്യം ചെയ്യുന്നു

മറൈൻ ഡ്രൈവിന് സമീപമുള്ള ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ദുരൂഹത. അമ്പത്തഞ്ച് വയസ്സുള്ള തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി എന്ന സ്ത്രീയാണ് ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ ആശുപത്രിയിലുള്ളത്. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്. മറൈൻ ഡ്രൈവിന് സമീപത്തുള്ള ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിലാണ് സംഭവമുണ്ടായത്. 55 വയസ്സുള്ള കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ലാറ്റുടമയായ ഇംതിയാസ് അഹമ്മദിന്‍റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ പത്ത് ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറിയാണ് ഇംതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടാൻ തന്നെയാണ് ഇവർ ചാടിയതെന്ന് ...
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു
Ernakulam

കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു

കസ്റ്റംസ് പ്രിവൻ്റീവ് ഓഫീസിലെ കേന്ദ്ര സേന സുരക്ഷ പിൻവലിച്ചു. സ്വർണക്കടത്ത് റാക്കറ്റിൻ്റെ ഭീഷണിയെ തുടർന്നാണ് കേന്ദ്ര സേനയെ നിയോഗിച്ചിരുന്നത്. ഇനി പൊലീസ് സുരക്ഷ മതിയെന്നാണ് കേന്ദ്ര നിര്‍ദേശം. സ്വർണക്കടത്ത് കേസിൽ അന്വേഷണം വ്യാപിപ്പിച്ചതിന് പിന്നാലെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്കും പ്രതികൾക്കും വധഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് ബ്യൂറോ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ കേന്ദ്ര സേനയെ നിയോ​ഗിച്ചത്. എന്നാൽ ഇനി സംസ്ഥാന പൊലീസിന്റെ സഹായം തേടിയാൽ മതിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനെതിരെ കസ്റ്റംസ് ഉദ്യോ​ഗസ്ഥർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ...
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്
Kozhikode

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ്. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പ് കണ്ടെത്താന്‍ പൊലീസിന് സാധിച്ചല്ല. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടാേ എന്നും സംശയമുണ്ട്. കണ്ടോണ്‍മെന്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിനിടയില്‍ സര്‍ട്ടിഫിക്കറ്റ് നശിപ്പിച്ചോ എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍ പ്രതിനിധിയുടെ മൊഴിയും കേസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌പെയിസ് പാര്‍ക്കില്‍ ജോലി നേടുന്നതിന് അടക്കമാണ് സ്വപ്‌ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. അതേസമയം ഡോളര്‍ കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളുടെ മൊഴി എടുക്കാന്‍ കസ്റ്റംസ് നീങ്ങുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെയായിരിക്കും നയതന്ത്ര പ്രതിനിധികളുടെ മൊഴിയെടുക്കുക. കോണ്‍സുലേറ്റിന്...
തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും; പോര് മുറുക്കി മുന്നണികൾ
Election, Thiruvananthapuram

തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും; പോര് മുറുക്കി മുന്നണികൾ

ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ തീരാനിരിക്കെ പോരാട്ടം കടുപ്പിച്ച് മുന്നണികൾ. അഴിമതിയും വിവാദങ്ങളും യുഡിഎഫും ബിജെപിയും ആയുധമാക്കുമ്പോൾ വികസനത്തിലൂന്നി ആരോപണങ്ങളെ മറികടക്കാനാണ് എൽഡിഎഫ് ശ്രമം. കൊവിഡ് കാലം പതിവ് പ്രചാരണരീതികൾക്കെല്ലാം മാറ്റമുണ്ടെങ്കിലും സംസ്ഥാന രാഷ്ട്രീയം മുമ്പില്ലാത്തവിധം തിളച്ചുമറിയുമ്പോഴാണ് വോട്ടെടുപ്പ്.  ചൊവ്വാഴ്ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ടം. പ്രതിക്കൂട്ടിൽ മുഖ്യമന്ത്രിയുടെ ഓഫീസ്, മകനുൾപ്പെട്ട വിവാദങ്ങളിൽ സ്ഥാനമൊഴിഞ്ഞ പാർട്ടി സെക്രട്ടറി-മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധികളെ നേരിടാൻ സിപിഎം ഇറക്കുന്നത് വികസനകാർഡാണ്. സംസ്ഥാന വികസനം അട്ടിമറിക്കാൻ ദേശീയഅന്വേഷണ ഏജൻസികളും യുഡിഎഫും ബിജെപിയും കൈകൊർക്കുന്നുവെന്ന പ്രചാരണം വഴി ആക്ഷേപങ്ങൾക്ക് തടയിടാനാണ് നീക്കം. യുഡി...
വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം
Kozhikode

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം

പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്.  വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാനും കൈമാറാനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാൻ ഇതിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വാഹന വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ‌സി) ഉപയോഗിക്കുന്ന വി...
error: Content is protected !!