Monday, March 30
BREAKING NEWS


Around Us

വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം
COVID, Thiruvananthapuram

വാക്‌സിനായി കാത്ത് കേരളം; മുന്നൊരുക്കങ്ങള്‍ തുടങ്ങി, ഫൈസര്‍ എങ്കില്‍ സംവിധാനങ്ങള്‍ മാറ്റണം

കൊവിഡ് വാക്‌സിന്‍ ഉപയോഗത്തിന് രാജ്യത്ത് തന്നെ അനുമതി കിട്ടും മുമ്പാണ് കേരളത്തിലെ വിതരണം സൗജന്യമായിരിക്കുമെന്ന പ്രഖ്യാപനം. ഫൈസര്‍ വാക്‌സിനടക്കം ഒരു വാക്‌സിനും ഇന്ത്യ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. പക്ഷെ രാജ്യവും കേരളമടക്കമുള്ള സംസ്ഥാനങ്ങളും വാക്‌സിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ പ്രത്യേകതയും ചെലവുമാണ് വാക്‌സിന്‍ വിതരണത്തിനുള്ള കേരളത്തിന്റെ പ്രധാന വെല്ലുവിളി. ലോകത്ത് വിതരണമാരംഭിച്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രധാന തടസ്സവും ഇതുതന്നെ. മൈനസ് 70 ഡിഗ്രിയില്‍ വരെ ശീതീകരിച്ച് സൂക്ഷിക്കേണ്ടി വരുമെന്നതാണ് പ്രശ്‌നം. വാക്‌സിന്‍ എത്തിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണത്തിനും കേരളത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ മതിയാകില്ല. ഫൈസര്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായ പ്രത്യേക കണ്ടെയ്‌നറുകള്‍ കൂടി വാങ്ങേണ്ടി വരും. എത്തിക്കാനുള്ള ചെലവും കൂടും. പരമാവധി മൈനസ് മുപ്പത് ഡി...
പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രന്‍
Kozhikode

പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രന്‍

സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പരാമര്‍ശം നടത്തുന്ന മുഖ്യമന്ത്രി നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇന്നലെ കേട്ടത് കുറ്റവാളികളുടെ ദീനരോധനമാണ്. കേസ് അട്ടിമറിക്കാന്‍ മേയുന്നത് കേരളത്തിലെ ഏജന്‍സികളാണ്. കേന്ദ്ര ഏജന്‍സികളെ തിരിച്ച് വിളിക്കാന്‍ പോകുന്നത് അപഹാസ്യകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജയിലില്‍ പോയി സ്വപ്നയെ ചോദ്യം ചെയ്ത് അനുകൂല മൊഴി ഉണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വലിയ കൊള്ള നടത്തിയ മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന്‍. സി എം രവീന്ദ്രനെ മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണക്കുകയാണ്. രവീന്ദ്രന് ഭയമില്ലങ്കില്‍ ആരോഗ്യ വകുപ്പിനെ കൂട്ട് പിടിച്ച് നാടകം കളിക്കുന്നത് എന്തിനാണ്. അന്വേഷണ ഏജന്‍സിയെ പിന്‍വലിക്കാന്‍ പിണറായിയുടെ കത്ത് കാത്തിരിക്കുകയല്ല പ്രധാനമന്ത്രി. കൊവിഡ...
കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു
Thiruvananthapuram

കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. കൃഷി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി.
അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു
Idukki, Kerala News, Latest news

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിച്ചു

അമ്പലത്തിൽ തൊഴാൻ എത്തിയ പത്തു വയസുക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കൊപ്പം തൊഴാൻ എത്തിയതായിരുന്നു കുട്ടി. മാതാപിതാക്കൾ മാറിയപ്പോൾ കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു ഇയാൾ. തമിഴ്നാട് ഒട്ടംചത്രം സ്വദേശിയായ പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയും ആയ ശിവനെ യാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ...
സംസ്ഥാനത്ത് ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ  അവസാനഘട്ടം വോട്ടെടുപ്പ്
Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
‘കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനം’, പരാതി നല്‍കി യുഡിഎഫ്
COVID, Thiruvananthapuram

‘കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനം’, പരാതി നല്‍കി യുഡിഎഫ്

സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് വാക്‌സിന്‍ ലഭ്യമായാല്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎല്‍എ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ്...
ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി
Ernakulam, Kerala News, Latest news

ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ്‌ അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു. കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്. കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു. അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ...
നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി
Election, Kerala News, Kozhikode, Latest news

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി.കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകൻ ആണെന്ന് അഭിമാനത്തോടെ പറയുന്നു എന്നും ചാണകം എന്നും സംഘി എന്നും എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തന്നെ സിനിമനടനെന്നും പറഞ്ഞ് ഇടതു മുന്നണികൾ ബഹിഷ്‌ക്കരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം
Kerala News, Latest news, Thiruvananthapuram

പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം

കോവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യ മന്ത്രി. വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് കൂടുമോ എന്ന ആശങ്ക ഉണ്ടെന്നും അതിന്റെ കൂടെ കോവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘന പ്രകാരം തിരുവനന്തപുരം നഗരത്തിലെ പോത്തീസ് എന്ന വ്യാപാര സ്ഥാപനം ജില്ലാ ഭരണകൂടം പൂട്ടിച്ചത്. ...
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
COVID, Election, Kannur

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതില്‍ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആ...
error: Content is protected !!