Monday, August 4
BREAKING NEWS


Around Us

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും
Kerala News, Thiruvananthapuram

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വിൽക്കാൻ ശ്രമം; പൊക്കിയപ്പോൾ കിട്ടയത് കഞ്ചാവും മെത്താംഫിറ്റമിനും

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടിൽ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്. 2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രെമിക്കവേയാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ പൊക്കിയത്. പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ പ്രധാനിയാണ് പിടിയിലായ നന്ദുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.  അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) റെജികുമാർ,  സിവിൽ എക്സൈസ് ഓഫീസർമാരായ സനൽ, അനീഷ്, ലാൽകൃഷ്ണ, പ്രസന്നൻ,  മുഹമ്മദ് അനീസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പൊക്കിയത്. അതിനിടെ പെരിന്തൽമണ്ണയിൽ 5 ലിറ്റർ ചാരായവുമായി മേലാറ്റൂർ സ്വദേശി തങ്കുട്ടൻ (43) എന്...
ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി
Local News, Thrissur

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി

ഗുരുവായൂർ കിഴക്ക നടയിലെ ഇന്ത്യൻ കോഫി ഹൗസിൽ നിന്നും വാങ്ങിയ മസാല ദോശയിൽ ചത്ത പഴുതാര കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പാവറട്ടി സ്വദേശികളായ കുടുംബത്തിനാണ് മസാല ദോശയിൽ ചത്ത പഴുതാരയെ ലഭിച്ചത്. തുടർന്ന് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും ഇവർ നടപടി സ്വീകരിക്കാൻ തയാറായില്ല. തുടർന്ന് പരാതിക്കാർ സോഷ്യൽ മീഡിയയിൽ ഇതിൻ്റെ വീഡിയോ പ്രചരിപ്പിച്ചതോടെ ആരോഗ്യ വിഭാഗം ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകിയ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടലിൽ നിന്നും പിഴ ഈടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു....
തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം
Kerala News, Thiruvananthapuram

തിരുവനന്തപുരത്ത് പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മം​ഗലപുരത്ത് പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. പകൽസമയത്ത് വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു. പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്.  അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്. വൈകുന്നേരത്തോടെ കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മം​ഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ...
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ
Kozhikode, Local News

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കോഴിക്കോട്: ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി13 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കോഴിക്കോട് ഗാന്ധി റോഡ് സ്വദേശി നിഖിലാണ് പിടിയിലായത്. ഗാന്ധി റോഡ് വച്ച് ധനേഷ് എന്ന വ്യക്തിയെ ആക്രമിച്ച കേസിലാണ് നിഖിലിനെ പൊലീസ് പിടി കൂടിയത്. വെള്ളയിൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. പൊലീസിൻ്റെ രഹസ്യ അന്വേഷണത്തില്‍ ഇയാൾ ഗാന്ധി റോഡ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം കിട്ടുകയായിരുന്നു. തുടർന്ന് വെള്ളയില്‍ പൊലീസ് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. കഞ്ചാവ് കേസിലും പ്രതിയാണ് നിഖിൽ. ...
അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര
Local News, News, Wayanad

അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര

തൃശൂർ: അകലാട് ത്വാഹാ പള്ളി ബീച്ചിൽ ചാളച്ചാകര. രാവിലെ പത്ത് മണിയോടെയായിരുന്നു ചാളക്കൂട്ടം കരക്കെത്തിയത്. വിവരമറിഞ്ഞതോടെ നിരവധിപ്പേരാണ് ബീച്ചിലേക്ക് എത്തുന്നത്. ഞമ്മളെ  കടപ്പുറത്ത് ചാളച്ചാകര എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വാരിക്കൂട്ടാൻ ശ്രമിക്കുന്ന നാട്ടുകാരുടെ വീഡിയോ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തീരത്തേക്ക് ചാടി മറിഞ്ഞാണ് ചാള മീനുകൾ കൂട്ടത്തോടെ കരയ്ക്ക് അടിഞ്ഞത്. ആളുകൾ വലിയ ആഹ്ളാദത്തോടെ കൂട്ടമായെത്തി ചാളകളെ വാരിക്കൂട്ടുകയാണ്. നിരവധിപ്പേരാണ് ലൈവ് ചാള ചാകര വീട്ടിലെത്തിക്കാൻ ഇവിടേക്ക് എത്തുന്നത്. അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസമാണ് ഇത്തരത്തിൽ വലിയ രീതിയിൽ മത്സ്യങ്ങളെ തീരത്തേക്ക് കൂട്ടമായി എത്താൻ പ്രേരിപ്പിക്കുന്നത്. പെട്ടന്ന് സമുദ്ര ജലത്തിൽ ഉണ്ടാകുന്ന ഓക്സിജൻ വ്യതിയാനമാണ് മത്സ്യങ്ങളെ ഇത്തരത്തിൽ കരയിലേക്ക് എത്താൻ പ്രേരിപ്പിക്കുന്നുവെന്നാണ് ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയ ...
എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം
Ernakulam, Kerala News

എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം

കൊച്ചി : എറണാകുളം കളമശേരിയിൽ ആളില്ലാത്ത സമയത്തെത്തി ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.  കൊവിഡിൽ മടങ്ങി വന്ന പ്രവാസിയായ അജയന്റെ  കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. വീട്ടിൽ ആളില്ലാത്തതിനാൽ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളിൽ കയറിയത്. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭർത്താവും  പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്. വീട്ടിൽ കയറാനാകാതെ പുറത്ത് നിൽക്കുകയാണ് കുട്ടികളടക്കം. വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. ...
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി
Ernakulam, Kerala News

ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി

കൊച്ചി: ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറക്കി. ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. ഇതു കൂടാതെ സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്....
എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി
Kerala News, Kozhikode

എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി

കോഴിക്കോട്: എ ടി എമ്മുകളില്‍ നിറയ്ക്കാനായി എത്തിച്ച 72.40 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ മുഴുവന്‍ തുകയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. 37 ലക്ഷം രൂപയാണ് ഇതിനകം കണ്ടെത്തിയത്. ബാക്കി 35.40 ലക്ഷം രൂപ കണ്ടെത്താനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ശ്രമം ഊ‍ർജ്ജിതമാക്കിയിട്ടു്ട്. പണം നഷ്ടമായെന്ന് പൊലീസില്‍ പരാതി നല്‍കിയ കേസിലെ പ്രധാന സൂത്രധാരന്‍ ആവിക്കല്‍ റോഡ് സ്വദേശി സുഹാന മന്‍സിലില്‍ സുഹൈല്‍ (25), കൂട്ടുപ്രതിയായ തിക്കോടി പുതിയവളപ്പില്‍ മുഹമ്മദ് യാസര്‍ (21), തിക്കോടി ഉമര്‍വളപ്പില്‍ മുഹമ്മദ് താഹ (27) എന്നിവരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. എ ടി എമ്മില്‍ നിറയ്ക്കുന്നതിനായി 72.40 ലക്ഷം രൂപയാണ് സുഹൈലിന്റെ പക്കല്‍ നല്‍കിയതെന്ന് പയ്യോളി സ്വദേശിയായ ഫ്രാഞ്ചൈസിയും ഇന്ത്യ വണ്‍ എ ടി എമ്മിന്റെ മാനേജരും പറഞ്ഞിരുന്നു. ഇതില്‍ 37 ലക്ഷം രൂപ മുഹ...
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി
Kerala News, Kozhikode

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

കോഴിക്കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. എലത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ ചേവായൂര്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഈ മാസം എട്ടാം തീയതി മറ്റൊരു സ്കൂളിന്റെ മൈതാനത്ത് കൊണ്ടുപോയി മര്‍ദിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും പരാതിയുണ്ട്. കഴി‍ഞ്ഞ ദിവസം മാത്രമാണ് മർദന വിവരം കുട്ടിയുടെ രക്ഷിതാക്കള്‍ അറിഞ്ഞത്. വീണ് പരിക്കേറ്റത് കാരണം ശരീരത്തില്‍ വേദനയുണ്ടെന്നായിരുന്നുകുട്ടി ആദ്യം അറിയിച്ചത്. പിന്നീടാണ് മര്‍ദനമേറ്റതാണെന്ന് തിരിച്ചറിഞ്ഞതെന്നും കൂടുതല്‍ ചികില്‍സ തേടിയതെന്നും രക്ഷിതാവ് പറഞ്ഞു. മര്‍ദനമേറ്റ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചേവായൂര്‍ പൊലീസ് സ്കൂളിലെ ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക...
ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി
Kerala News, Thiruvananthapuram

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി

ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ ക്യാന്റീനിൽ നിന്നും നൽകിയ സാമ്പാറിൽ ചത്ത പല്ലിയെ കണ്ടെത്തി. എസ്എഫ്ഐ പ്രവർത്തകർ ക്യാന്റീൻ പൂട്ടിയെടുത്തു. പരാതി നൽകിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ചു. എസ്എഫ്ഐയുടെ സമരത്തെ തുടർന്ന് ഉച്ചയ്ക്കുശേഷം കോളേജ് അവധി നൽകി. ഭക്ഷ്യ സുരക്ഷ വിഭാഗത്തിൻ്റെ പരിശോധനയിൽ പിഴ ഈടാക്കി തൽക്കാലികമായി കാന്റീൻ അടപ്പിച്ചു. ക്യാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രമേ കാൻറീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു....
error: Content is protected !!