ഓണം വാരാഘോഷം:സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ onam2023
onam2023 ഓണം വാരാഘോഷത്തിൻ്റെ സമാപന സമ്മേളനം സെപ്റ്റംബർ രണ്ടിന് വൈകിട്ട് 7 മണിക്ക് നിശാഗന്ധിയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
https://www.youtube.com/watch?v=ndgnG_GwCUM&t=3s
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.മന്ത്രിമാരായ വീണ ജോർജ്,ആന്റണി രാജു,ജി.ആർ അനിൽ എന്നിവർ മുഖ്യാതിഥികളാകും.പ്രശസ്ത സിനിമാതാരങ്ങളായ ഷെയിം നിഗം,നീരജ് മാധവ്,ആൻറണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
https://www.youtube.com/watch?v=DIuYIrqg8k4
ജില്ലയിലെ എംപിമാർ,എംഎൽഎമാർ,തിരുവനന്തപുരം കോർപ്പറേഷൻ മേയർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.മികച്ച കവറേജിന് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.സമാപന സമ്മേളനത്തിനു ശഷം ഹരിശങ്കർ ആൻഡ് ടീം അവതരിപ്പിക്കുന്ന പ്രഗതി ബാൻഡിന്റെ സംഗീത പരിപാടി നടക്കും.
...










