മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു
നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു
കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ഷാബു പുൽപ്പള്ളി അന്തരിച്ചു . ക്രിസ്തുമസ്സ് സ്റ്റാർ തൂക്കാൻ മരത്തിൽ കയറിയപ്പോഴുണ്ടായ വീഴ്ച്ചയാണ് മരണ കാരണം . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു . മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്
മലര്‍വാടി തൊട്ട് കനകം കാമിനി കലഹം വരെ, നിവിന്റെ നിഴല്‍ പോലെ കൂടെ നിന്ന മനുഷ്യന്‍. ആദരാഞ്ജലികള്‍ എന്ന വാക്ക് പോലും ശൂന്യത സൃഷ്ടിക്കുകയാണ്.
നിവിന്‍ പോളിയുടെ വലംകൈ ഇനിയില്ലെന്നായിരുന്നു ആരാധകര്‍ കുറിച്ചത്. താരങ്ങളും ആരാധകരുമെല്ലാം ഷാബുവിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിക്കൊണ്ടിരിക്കുകയാണ്. അജു വര്‍ഗീസ്, ദുല്‍ഖര്‍ സല്‍മാന്‍, സന്...