ക്ഷീരകര്‍ഷകരുടെ സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണം
ചിറ്റേത്തുകര: ക്ഷീര കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ക്ഷീരകര്‍ഷകരുടെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കുന്നതിനും ആയി സംസ്ഥാന സര്‍ക്കാര്‍ ക്ഷീര കര്‍ഷകര്‍ക്ക് കൂടുതല്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്മിത സണ്ണി ആവശ്യപ്പെട്ടു. ഇടപ്പള്ളി ബ്ലോക്ക് ക്ഷീ രവികസന യൂണിറ്റ് ചിറ്റേത്തുകര ഷീരോല്പാദക സഹകരണ സംഘവും സംയുക്തമായി ചിറ്റേത്തു കര ക്ഷീരസംഘത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍ ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും അതിന് കര്‍ഷകര്‍ മുന്‍സിപ്പാലിറ്റിയുമായി സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു
കൗണ്‍സിലര്‍ അസ്മ ഷറീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്പര്‍ക്ക പരിപാടിയില്‍തൃക്കാക്കര മൃഗാശുപത്രിസ...